flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Friday 2 August 2013

മങ്കട- ചരിത്രം വ്യക്തിവീക്ഷണത്തിലൂടെ


മങ്കട- ചരിത്രം വ്യക്തിവീക്ഷണത്തിലൂടെ


കാടുംമേടും തോടുംകുന്നും കുഴിയും വയലുംനെല്ലും മലയും തെങ്ങും കവുങ്ങും കശുമാവുംകൊണ്ടും മതസൗഹാര്‍ദ്ധം കൊണ്ടും അനുഗ്രഹീതമായ ഒരു നാടാമണ് മങ്കട.

പടിഞ്ഞാറ് പന്തലൂര്‍ മലയില്‍ നിന്നും തുടങ്ങി വടക്ക് നെന്‍മിനി മലയും കിഴക്ക് മുള്ള്യാകുര്‍ശ്ശി ചേര്‍ന്ന കോട്ടമലയും വെള്ളാരം കുന്നും തെക്ക് പെരുമ്പറമ്പും കുണ്ടിയന്‍മലയും പടുവില്‍കുന്നും മുത്തപ്പന്‍പാറയും ആലുംകുന്നും തണ്ണിക്കുഴി അതിര്‍ത്തിക്കുള്ളിലാണ്.ചേരിയം മലയില്‍ പ്രസിദ്ധമായ കൊടിക്കുത്തി കല്ല്കാണാം.കൂടാതെ ചേരിയം മലയിലെ പ്രസിദ്ധമായകുരങ്ങന്‍ചോല,കുട്ടിപ്പാറ,കാപ്പ,പൊടുവണ്ണി,കിളിയന്‍പാറ, ഉപ്പുപാറ,കൂട്ടുമൂച്ചി,ചാത്തന്‍കല്ല്,വളയന്‍ കാട്, ചക്കന്‍ചോല, മൂന്നേക്കറ, പോത്തുകുണ്ട്,അരഞ്ഞിച്ചോല തുടങ്ങി കോട്ടമലയുമുണ്ട്.പൊടുവണ്ണിയില്‍ നിന്നു നോക്കിയാല്‍ അറബിക്കടല്‍ കാണാം.ഉപ്പുപ്പാറയുടെ ഭംഗി അവര്‍ണ്ണനീയമാണ്.കൂട്ടുമൂച്ചി എന്നറിയപ്പെടുന്ന വശ്യസുന്ദരമായ കുന്നിന്‍ നിരവിലാണ് ഇപ്പോള്‍ കുമരഗിരി എസ്റ്റേറ്റിന്റെ ബംഗ്ലാവും ഓഫീസും സ്ഥിതിചെയ്യുന്നത്.കാപ്പിന്റെ തൊട്ട് വടക്ക് നെന്‍മിനി മലയിലാണ് വയര്‍ലസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്.ഈ മലയില്‍ പാറക്ക് താഴെ ആളര്‍വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ ജീവിക്കുന്നു.ചേരിയം മല മങ്കട കോവിലകം വകയും കുഞ്ഞിപ്പുഹാജി,അബ്ദുഹാജി മുഖാന്തിരം ഇപ്പോള്‍ കുമാരന്‍ നായരുടെയും മക്കളുടെയും കയ്യിലാണ്.ഈ മലയില്‍ നിന്നും വരുന്ന നീരുറവകള്‍ യോജിച്ചാണ് കൂട്ടപ്പാലതോട്,നീറ്റിതോട്,മണ്ണാത്തിച്ചിറ,എടവണ്ണത്തോട് എന്നീതോടുകളെല്ലാം ഉണ്ടായത്.

                                                                                                ഉമ്മര്‍നെല്ലേങ്ങര

No comments:

Post a Comment