flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Monday 26 August 2013

കോയ അധികാരിയുടെ ഓര്‍മ്മയില്‍ മകള്‍ ആയിശക്കുട്ടി ഉമ്മ


കോയ അധികാരിയുടെ ഓര്‍മ്മയില്‍
മകള്‍ ആയിശക്കുട്ടി ഉമ്മ
 
മങ്കടയുടെ ചരിത്രത്തില്‍ ഉയര്‍ന്ന സ്ഥാനം അലങ്കരിച്ചിരുന്ന കോയ അധികാരി എന്ന ജുഡീഷ്യല്‍ അധികാരമുണ്ടായിരുന്ന റവന്യു ഉദ്യോഗസ്ഥന്റെ ആറുമക്കളില്‍ മൂന്നാമത്തേതും ഇപ്പോള്‍ ജീവിച്ചിരിക്കുന്നതുമായ ഏകമകളാണ് ആയിശക്കുട്ടി ഉമ്മ.പിതാവിന്റെ ഓര്‍മ്മയില്‍ ഒരു ചരിത്ര സൂക്ഷിപ്പായി ഇന്നും പുളിക്കല്‍ പറമ്പിലുള്ള മകന്റെ കൂടെ സുഖമായിരിക്കുന്നു.കോയ അധികാരിയെ കുറിച്ചറിയാന്‍ സുഹൃത്ത് മുനീറുമായി വീട്ടിലെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ വളരെ സന്തോഷത്തോടെയാണ് ഞങ്ങളെ സ്വീകരിച്ചത്.

മങ്കടകോവിലകത്തിന്റെ ഭരണ നീതി ന്യായ വ്യവസ്ഥകളുടെ കൈകാര്യ കര്‍ത്താവായിരുന്നു കോയ അധികാരി.അധികാരി,മുന്‍സിഫ്,ഗ്രാമമജിസ്ട്രേറ്റ്,ജനന-മരണ രജിസ്ട്രാര്‍ എന്നീസ്ഥാനങ്ങള്‍ ഇദ്ദേഹം വഹിച്ചിരുന്നു.
ഒരുരൂപവരെ പിഴചുമത്താനും ഇരുപത്തിനാലു മണിക്കൂര്‍ വരെ തടവിലിടാനും ഇദ്ദേഹത്തിന് അധികാരം ഉണ്ടായിരുന്നു.1885ല്‍ ജനിച്ച് 1958ല്‍ മരിക്കുന്നതുവരെയുള്ള കാലയളവില്‍ മങ്കടയുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ ഒരിടം അദ്ദേഹത്തിനുണ്ടായിരുന്നു.
1921ലെ മലബാര്‍ ലഹളയുടെ കാലത്ത് മങ്കട പ്രദേശത്തെയും കോവിലകത്തെയും ലഹളക്കാരില്‍നിന്നും കാത്തുരക്ഷിച്ചതും പ്രദേശത്ത് മതസൗഹാര്‍ദ്ധ അന്തരീക്ഷം നിലനിര്‍ത്തിയതിലും കോയ അധികാരിയുടെ പങ്ക് വളരെ വലുതായിരുന്നു.ഇതില്‍ അദ്ദേഹത്തിന്റെ അളിയനും പണ്ഡിതനുമായിരുന്ന ഉണ്ണീന്‍ മൗലവിയുടെ സഹായവും ലഭിച്ചു.പെണ്‍ക്കുട്ടികള്‍ക്കു മാത്രമായി കര്‍ക്കിടകത്തു സ്ഥാപിച്ച പള്ളികൂടത്തിലാണ് ആയിഷഉമ്മയുടെ പ്രാഥമികപഠനം.അന്ന് പൊതുവെ പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍പഠനം പൊതുവെ കുറവായിരുന്നു.അത്യാവശ്യം ഖുര്‍ആനും മറ്റുമതഗ്രന്ഥങ്ങളും പഠിക്കുന്നതോടെ അവരുടെ പഠനം അവസാനിപ്പിക്കാറാണ് പതിവ്.ആയിഷകുട്ടി ഉമ്മയുടെ ഓര്‍മകള്‍ക്ക് മങ്ങല്‍ വന്നു തുടങ്ങിയിരിക്കുന്നു.എങ്കിലും തൊണ്ണൂറ്റി മൂന്നാം വയസ്സിലും പരസഹായമില്ലാതെ തന്നെ എഴുന്നേല്‍ക്കുന്നതിനും മറ്റുകാര്യങ്ങള്‍ ചെയ്യുന്നതിനും സാധിക്കുന്നു.കാഴ്ചകുറവ്,കേള്‍വികുറവ് തുടങ്ങിയ തകരാറുകളൊന്നും ഇതുവരെ ബാധിച്ചിട്ടില്ല.അഞ്ച് ആണും നാലുപെണ്ണുമായി ഒമ്പതു മക്കളാണ് ആയിശു ഉമ്മക്കുള്ളത്.

No comments:

Post a Comment