flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Tuesday 6 August 2013

മങ്കട-ചരിത്രം നാട്ടറിവിലൂടെ


ചരിത്രം നാട്ടറിവിലൂടെ
  കെ.രാമചന്ദ്രന്‍ മാസ്റ്റര്‍

മങ്കടയില്‍ മാണിയോട്ടുതൊടിക എന്ന സ്ഥലപേരുള്ള ഒരുതെങ്ങിന്‍തോട്ടത്തില്‍ അതിപുരാതനമായ ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടമുണ്ട്.ക്ഷേത്രം പുനരുദ്ധരിക്കുന്നതിനായി ശ്രമിച്ചപ്പോള്‍ ക്ഷേത്രപരിസരത്തുനിന്നു ലഭിച്ച പ്രാചീനശിലാലിഖിതം വിശകലനം ചെയ്ത കോഴിക്കോട് സര്‍വ്വകലാശാലചരിത്രവിഭാഗം ക്ഷേത്രം നിര്‍മ്മിച്ചത് മാമ്പറ്റ ശേഖരന്‍ നായരാണെന്ന് വ്യക്തമാക്കുകയുണ്ടായി.ചരിത്ര വിദഗ്ദന്റെ ഈ വിശകലനം മങ്കടയുടെ ഭൂതകാലത്തെകുറച്ചറിയാന്‍ താല്‍പ്പര്യമുണ്ടാക്കി.പലവ്യക്തികളോടുംകുടുംബങ്ങളോടും ഇതിനെകുറിച്ച് അന്വേഷിച്ചപ്പോള്‍ സ്പഷ്ടമായരേഖകളോ,കിട്ടിയില്ല.അതേ സമയം ചില വ്യക്തികളില്‍ നിന്നം ലഭിച്ചവിവരങ്ങളാണ് ഇവിടെ കുറിക്കുന്നത്.
മങ്കടയിലെ മുന്‍കാലത്തെ മൂന്ന് പ്രസിദ്ധനായര്‍ കുടുംബങ്ങളായിരുന്നു മാമ്പറ്റ,കൊടക്കാട്,മടുവണ്ണ എന്നിവ.ഭൂസ്വത്ത് മുഴുവന്‍ ഈ മൂന്ന് കുടുംബങ്ങള്‍ക്കായിരുന്നു.എന്നാല്‍ ഭൂപരിഷ്കരണ നിയമം വരുന്നതിനു മുമ്പ് മങ്കടയിലെ ഭൂസ്വത്തുക്കളുടെ ഭൂരിഭാഗവും കോവിലകത്തിന്റെതായിരുന്നു എന്ന് റവന്യൂ റിക്കാര്‍ഡുകളില്‍ കാണുന്നു.ഇത് എങ്ങിനെ സംഭവിച്ചു എന്നതിന് ആധികാരികമായി രേഖകളൊന്നുമില്ല.കൊടക്കാട്ടു നായന്‍മാരുടെ സ്വത്തുകള്‍ കൂടുതല്‍ കൂട്ടാന്‍വേണ്ടി ദേവനു സമര്‍പ്പിക്കപ്പെട്ടുവത്രേ.മങ്കട അംശത്തിലെ കൂട്ടില്‍ ദേശത്തുള്ള ഭൂസ്വത്തുകളുടെ ഉടമസ്ഥാവകാശം കൂടന്‍ദേവസ്വത്തിനായിരുന്നു.ഇതുവഴിയേപോയ തൃക്കൈകാട്ടുംമപ്പുറം തിരുമുമ്പിനെ കൂട്ടില്‍ ക്ഷത്രത്തിലേക്ക് അമൃതേത്തിനു കാരണവര്‍ ക്ഷണിച്ചുവത്രേ.എന്നാല്‍ തന്റെ സ്വന്തം സ്ഥലത്തല്ലാതെ താന്‍ ഭക്ഷണം കഴിക്കില്ലെന്നു തിരുറല്‍ ശഠിക്കുകയും അങ്ങിനെ കൂട്ടില്‍ ക്ഷത്രവും ദേവസ്വം സ്വത്തുക്കളും തൃക്കൈകാട്ടുംമപ്പുറം അധീനതയിലായി എന്നാണ് ഐതീഹ്യം.

മാമ്പറ്റ നായന്‍മാരുടെ സ്വത്ത് മങ്കട കോവിലകത്തിന് അധീനമായതിന് മറ്റൊരൈതീഹ്യമുണ്ട്.കൊല്ലവര്‍ഷം 98ല്‍ തീപ്പെട്ട ഒരു അതിസമര്‍ത്ഥനായ തമ്പുരാന്‍ മങ്കട കോവിലകത്തുണ്ടായിരുന്നുവെന്നും അദ്ദേഹം നരസിംഹമൂര്‍ത്തിയെ ആരാധിക്കുയും അനുഗ്രഹം സമ്പാദിക്കുകയും ചെയ്തു.തല്‍ഫലമായി അദ്ദേഹത്തിന് ഒരു പ്രത്യേക ക്ഷേത്ര തേജസ്സുണ്ടായിരുന്നു.
ആരോടു എന്തു ചോദിച്ചാലും യാതൊരു വൈമനസ്യവുമില്ലാതെ അത് നല്കുമായിരുന്നത്രേ.അങ്ങിനെ മാമ്പറ്റ നായന്‍മാരുടെ സ്വത്തുമുഴുവന്‍ മങ്കട കോവിലകത്തിനു ലഭിച്ചു എന്നതാണ് ഐതീഹ്യം.
അരിപ്ര ഭാഗത്തു താമസ്സിച്ചിരുന്ന വട്ടമണ്ണ നായന്‍മാരുടെ സ്വത്ത് കൈമോശം വന്നതിനെ കുറിച്ച് ഐതീഹ്യംപോലും ലഭ്യമല്ല.

വള്ളുവനാട്ടു രാജാവ് ,വള്ളുവകോനാതിരി എന്ന നാട്ടുരാജാവിന്റെ ഏറ്റവും പ്രബലമായ താവഴിയാണ് മങ്കട കോവിലകം അറയപ്പടുന്നത്.
മങ്കടയുടെ സമീപകാല ചരിത്രവുമായി മങ്കട കോവിലകത്തിന് വലിയ ബന്ധമുണ്ട്.വള്ളുവകോനാതിരിയുടെ ആസ്ഥാനം ഇപ്പോള്‍ ഏറനാടു താലൂക്കിലുള്ള പന്തലൂരായിരുന്നു.സാമൂതിരിയുമായുള്ള യുദ്ധത്തില്‍ പരാജിതനായ വള്ളുകോനാതിരി കടന്നമണ്ണ എന്നസ്ഥലത്ത് ഒരു കോവിലകം നിര്‍മ്മിച്ച് അവിടെക്ക് ആസ്ഥാനം മാറ്റി.രാജകുടംബത്തിലെ അംഗസംഖ്യ വര്‍ദ്ധിച്ചപ്പോള്‍ ആയിരനാഴി, മങ്കട, അരിപ്ര എന്നിവിടങ്ങളിലേക്ക് താവഴികളായി കുടുംബം മാറി താമസ്സിച്ചു.പിന്നീട് ആയിരനാഴികോവിലകവും കടന്നമണ്ണകോവിലകവും സന്തതികളില്ലാതെ അന്യംനില്‍ക്കുമെന്നായപ്പോള്‍ ദത്തെടുക്കുകപോലുമുണ്ടായി എന്ന് പഴമക്കാര്‍ പറയുന്നു.അരിപ്രകോവിലകം അംഗസംഖ്യ വളരെ കുറയുകയും സാമ്പത്തികമായി അധ:പതിക്കുകയും ചെയ്തപ്പോള്‍ കോവിലകമടക്കം എല്ലാം നഷ്ടപ്പെടുകയും അവശേഷിച്ച അംഗങ്ങള്‍ പലസ്ഥങ്ങളിലും താമസ്സമുറപ്പിക്കുകയും ചെയ്തു
                                              തുടര്‍ച്ച
കടന്നമണ്ണയില്‍നിന്നും ഇക്കാവ് എന്ന തമ്പുരാട്ടിയുടെ താവഴിയായി മങ്കടയിലെത്തിയ കുടുംബങ്ങള്‍ കുന്നത്തൂര്‍മനക്കാരുടെ കൈവശമായിരുന്നസ്ഥലം വാങ്ങുകയും മനയുടെ തൊട്ടുകിഴക്കുഭാഗത്തുള്ള
സ്ഥലത്ത് ഇന്നുകാണുന്ന കോവിലകം നിര്‍മ്മിച്ചു എന്നാണറിയുന്നത്.ഇന്ന് മങ്കട കോവിലക വളപ്പിലുള്ള അയ്യപ്പക്ഷേത്രം കുന്നത്തൂര്‍ മനയുടെ നടുമുറ്റത്താണ് സ്ഥിതി ചെയ്യുന്നത്.ക്ഷേത്രപ്രതിഷ്ഠ ഇന്നും കുന്നത്തൂര്‍ അയ്യപ്പന്‍ എന്നപേരില്‍ വാഴ്ത്തപ്പെടുന്നു.സാമന്ത രാജാക്കന്‍മാരാണ് വള്ളുവനാട് രാജവംശജര്‍.എന്നാല്‍ മറ്റുള്ള നാടുവാഴികളോക്കാള്‍ അവര്‍ക്ക് വര്‍മ്മ എന്ന ഒരു പ്രത്യേകതകൂടിയുണ്ട്. ആഴ്വഞ്ചേരി തമ്പ്രാക്കള്‍ കല്പിച്ചരുളിയതാണത്രേ ഈ സ്ഥാനം.ഒരു കാലത്ത് കേരളത്തിലെ ജാതി വ്യവസ്ഥയുടെ ആധികാരികരും ആഴ്വഞ്ചേരി മനയും അവിടുത്തെ തമ്പ്രാക്കളുമായിരുന്നു എന്നത് നിസ്തര്‍ക്കമാണല്ലോ.

മങ്കടയുടെ ആധുനികതയില്‍ ഏറ്റവും വലിയ പങ്കുവഹിച്ച ഒരു സ്ഥാപനമാണ് ഇന്നത്തെ മങ്കട ഗവ:ഹയര്‍സെക്കന്‍ഡറി സ്കൂള്‍.1908ല്‍ ഒരു പ്രാഥമിക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയം സ്ഥാപിച്ചത് മങ്കട കോവിലകത്ത് ശ്രീകൃഷ്ണവര്‍മ്മരാജയാണ്.മങ്കടയിലെ ജനങ്ങളുടെ വിദ്യാഭ്യാസകാര്യത്തില്‍ മാത്രമല്ല സാംസ്കാരിക രംഗത്തും മങ്കട കോവിലകം സുപ്രധാന സ്ഥാനം വഹിക്കുന്നു.കോവിലകം വക കഥകളി യോഗം പരിസരപ്രദേശങ്ങളില്‍പോലും പ്രശംസപിടിച്ചു പറ്റിയിരുന്നു.കോവിലകത്തെ വിദ്യാര്‍ത്ഥിക്കു പഠിക്കാന്‍ പ്രത്യേക സൗകര്യങ്ങളുണ്ടായിരുന്നു.നാടിന്റെ പലഭാഗത്തു നിന്നും പ്രഗത്ഭരായ അധ്യാപകരെയും ശാസ്ത്രിമാരെയും വരുത്തി കോവിലകത്തെകുട്ടികള്‍ക്ക് ആധുനിക വിദ്യാഭ്യാസവും സംസ്കൃതം,വേദം മുതലായവയും നല്കിയിരുന്നു.നാട്ടുക്കാര്‍ക്ക് ഈ സൗകര്യം ലഭ്യമല്ലാത്തതിനാല്‍ ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിച്ചത് അക്കാലത്ത് വലിയ സംഭവമായിരുന്നു.അന്നത്തെ പ്രഗത്ഭരായിരുന്ന അധ്യാപകരായിരുന്നു വേലുകുട്ടി മേനോന്‍,ആപ്പുദുരൈയ്യര്‍,ഗോപാലകൃഷ്ണപമിക്കര്‍,വെങ്കിടാദ്രി അയ്യര്‍ എന്നിവര്‍.മങ്കട എഡ്യൂക്കേഷണല്‍ ലീഗ് എന്ന സംഘടരൂപീകരിച്ച് കൂടുതല്‍ സ്കൂളുകള്‍ ഈ സംഘത്തിനു കീഴില്‍ രൂപം കൊള്ളുകയും പിന്നീട് മലബാര്‍ ഡിസ്ട്രിക്ക് ബോര്‍ഡിനു കൈമാറുകയും ചെയ്തു.


No comments:

Post a Comment