flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Wednesday 5 March 2014

murukan


മുരുകനെ പോലെയുള്ളവരെയാണ് പൊതുജനങ്ങള്‍ക്കുവേണ്ടത്
മുരുകന്‍,ലൈന്‍മാന്‍,കെ.എസ്.ഇ.ബി മങ്കട
നമ്മുടെ പൊതുമേഖല സ്ഥാപനങ്ങളായ കെ.എസ്..ബി, കെ.എസ്.ആര്‍.ടി.സി, ബി.എസ്.എന്‍.എല്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ നിലനില്പുതന്നെ ചോദ്യചിഹ്നമായി മാറുന്ന കാലത്ത് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും അവിടെത്തെ ചില ഉദ്യോഗസ്ഥരുടെയെങ്കിലും കയ്യിലിരിപ്പും നമ്മുക്കുണ്ടായ ചില അനുഭവങ്ങളും കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ ഓരോ മലയാളിയുടെയും (ചുരുങ്ങിയത് ഓരോ മങ്കടക്കാരന്റെയെങ്കിലും)ഉള്ളില്‍ ഉണ്ടാകുന്ന മനോഭാവം എന്താണെന്ന് ഊഹിക്കാവുന്നതെയുള്ളൂ.

എന്നെ സംബന്ധിച്ചിടത്തോളം സമീപകാലത്തുണ്ടായ രണ്ട് അനുഭവങ്ങളാണ് ഈ കുറിപ്പിന് ആധാരം.
ഒന്നാമത്തേത് മാസങ്ങള്‍ക്കു മുമ്പ് എന്റെ പേരിലുള്ള ലാന്‍ഡ്ഫോണ്‍ കണക്ഷന്‍ എന്റെ പുതിയ വീട്ടിലേക്ക് മാറ്റുന്നതിനും ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്നതിനും വേണ്ടി മങ്കട ബി.എസ്.എന്‍.എല്‍ ഓഫീസില്‍ അപേക്ഷ നല്‍കി ദിവസങ്ങളോളം ഓഫീസില്‍ കയറിഇറങ്ങി അവസാനം കിട്ടിയ മറുപടി മങ്കട ടൗണില്‍ നിന്നും അരകിലോമീറ്റര്‍ മാത്രം അകലെയുള്ള എന്റെ വീട്ടിലേക്ക് നെറ്റ് കണക്ഷന്‍ തരാന്‍ ബി.എസ്.എന്‍.എല്‍ എന്ന സ്ഥാപനത്തിന് ഇപ്പോള്‍ സാങ്കതിക സൗകര്യമില്ലത്രേ!(സ്വകാര്യ ഫോണ്‍ കമ്പനികള്‍ വിജയിക്കട്ടെ....)

രണ്ടാമത്തെ സംഭവമാണ് ശരിയ്കും ഈ കുറിപ്പ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.കഴിഞ്ഞ ദിവസം (6/3/2014) വൈകുന്നരം വീട്ടിലെത്തിയപ്പോള്‍ വൈദ്യുതി വിതരണം 'വരികയുംപോവുകയും' ചെയ്യുന്ന അവസ്ഥയായിരുന്നു.വീട്ടിലെ ഇലക്ട്രിക് മീറ്ററിന്റെ സമീപത്തുള്ള ഫ്യൂസില്‍നിന്ന് സ്പാര്‍ക്കിങ്ങും അനുഭവപ്പെട്ടപ്പോള്‍ മങ്കടയിലെ കെ.എസ്..ബി ഓഫീസിലേക്ക് വിളിച്ചു. മുരുകന്‍ എന്ന ലൈന്‍മാനാണ് ഫോണ്‍ എടുത്തത്.(സമയം രാത്രി 7മണി)പ്രശ്നം പറയുകയും പറ്റുമെങ്കില്‍ നാളെ രാവിലെ വന്ന് പരിശോധിക്കാമോ എന്നുചോദിച്ചപ്പോള്‍ ,എന്നെതന്നെ അത്ഭുതപ്പെടുത്തികൊണ്ട് ഇപ്പോള്‍ തന്നെവരാം എന്നു പറഞ്ഞ് വഴിചോദിച്ചു.പത്തുമിനുട്ടിനുള്ളില്‍ മുരുകനും സുഹൃത്തും ഒരു ബൈക്കിലെത്തി.ഫ്യൂസ് പൂര്‍ണ്ണമായും കത്തിയതിനാല്‍ തല്‍കാലത്തേക്ക് വൈദ്യുതി ബന്ധം സ്ഥാപിച്ച്,നിങ്ങള്‍ ഒരു ഫ്യൂസ് വാങ്ങിവെച്ചാല്‍ നാളെ ഉച്ചയ്ക്ക് വന്ന് ശരിയാക്കിതരാം എന്നുപറഞ്ഞ് ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിച്ച് അവര്‍പോയി. ആവശ്യക്കാരന്‍ ഞാനായതുകൊണ്ട് അപ്പോള്‍തന്നെ ഫ്യൂസ് വാങ്ങികൊണ്ടുവന്നു.അടുത്ത ദിവസം പതിവുപോലെ സ്കൂള്‍ വിട്ടുവരുമ്പോള്‍ ,കെ.എസ്..ബിയെ കുറിച്ച് ഒരു മുന്‍ധാരണയുള്ളതിനാല്‍ വീട്ടിലെത്തി മുരുകനെ ഒന്നുകൂടി വിളിക്കണം എന്നു വിചാരിച്ച് ഗേറ്റ് കടന്നപ്പോള്‍ തന്നെ ഫ്യൂസ് മാറ്റിയതായി കണ്ടു.
എന്റെ ഉമ്മയോട് ഫ്യൂസ് മാറ്റി വെച്ചവിവരം പറഞ്ഞ് മുരുകന്‍ എന്ന നല്ല ലൈന്‍മാന്‍ പോയിരുന്നു.എന്നാല്‍ മുരുകനെന്ന ലൈന്‍മാന്‍ മാറ്റിയത് എന്റെ ധാരണയെയാണ്.മുരുകന്‍ എന്ന ഉദ്യോഗസ്ഥന്‍ ഏതുയൂണിയനില്‍പ്പെട്ട ആളാണെന്ന് എനിക്കറിയില്ല.പക്ഷേ മുരുകനെ പോലെയുള്ള ലൈന്‍മാന്‍മാരാണ് കെ.എസ്..ബി യെ നിലനിര്‍ത്തുന്നത് എന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.മുരുകന് എന്നെപോലെയുള്ളവര്‍ നല്കുന്ന ഈ അംഗീകാരം തന്നെയാണ് സര്‍വീസില്‍ നിന്നും ലഭിക്കുന്ന ഗുഡ്സ് സര്‍വ്വീസ് എന്‍ട്രിയെക്കാള്‍ മികച്ചത്.

വാല്‍കഷ്ണം:മുരുകന്‍ എന്നലൈന്‍മാന്‍ അയാളുടെ ഡ്യൂട്ടിയാണ് ചെയ്തത് എന്ന ആദര്‍ശം ദയവായി പറയാതിരിക്കുക.

No comments:

Post a Comment