-->
മങ്കട
മലപ്പുറം
ജില്ലയിലെ പെരിന്തല്‍മണ്ണ
താലൂക്കില്‍, മങ്കട
ബ്ളോക്കിലാണ് മങ്കട ഗ്രാമപഞ്ചായത്ത്
സ്ഥിതിചെയ്യുന്നത്. മങ്കട
വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന
മങ്കട ഗ്രാമപഞ്ചായത്തിനു
31.33 ചതുരശ്രകിലോമീറ്റര്‍
വിസ്തീര്‍ണ്ണമുണ്ട്. ഈ
പഞ്ചായത്തിന്റെ അതിരുകള്‍
വടക്കുഭാഗത്ത് കൂട്ടിലങ്ങാടി,
ആനക്കയം പഞ്ചായത്തുകളും,
കിഴക്കുഭാഗത്ത്
അങ്ങാടിപ്പുറം, കീഴാറ്റൂര്‍
പഞ്ചായത്തുകളും, തെക്കുഭാഗത്ത്
അങ്ങാടിപ്പുറം, പുഴക്കാട്ടിരി
പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത്
മക്കരപറമ്പ്, കൂട്ടിലങ്ങാടി
പഞ്ചായത്തുകളുമാണ്. 1954ല്‍
സ്പെഷ്യല്‍ ഓഫീസറുടെ ഭരണത്തിന്‍
കീഴിലാണ് ഈ പഞ്ചായത്ത് നിലവില്‍
വന്നത്. ഒരു
കൊല്ലത്തിനു ശേഷം നടന്ന
തെരഞ്ഞെടുപ്പില്‍ മര്‍ഹും
കെ.കെ.എസ്
തങ്ങള്‍ പ്രസിഡന്റായി ആദ്യ
പഞ്ചായത്തു ഭരണസമിതി നിലവില്‍
വന്നു. മുന്‍കാലങ്ങളില്‍
നെല്ല് മാത്രമായിരുന്നു
പ്രധാനകൃഷി. നാമമാത്രമായി
എള്ള്, ചാമ,
റാഗി എന്നിവയും
കൃഷി ചെയ്തിരുന്നു.
നൂറ്റാണ്ടുകളുടെ
ചരിത്രം ഉറങ്ങിക്കിടക്കുന്ന
പ്രദേശമാണ് മങ്കട. മങ്കട,
കൂട്ടില്‍ പ്രദേശങ്ങളിലെ
ഐരുമടകള്‍, ഇരിങ്ങാട്ടുപറമ്പിലെ
ചെങ്കല്‍ക്വാറികള്‍,
പണിക്കരുകുന്നിലെ
എടുത്തുകുത്തി കല്ല്,
പന്ത്രണ്ടാം
നൂറ്റാണ്ടില്‍ സ്ഥാപിതമായതെന്ന്
അനുമാനിക്കുന്ന ചേരിയം ദേശത്തെ
മാണിയോട്ടുപറമ്പ് ക്ഷേത്രം,
കൊടക്കാട്ടു
നായന്മാരുടെ ഊരാണ്മയിലായിരുന്ന
കൂട്ടില്‍ ശിവക്ഷേത്രം,
പുരാതനമായ കടന്നമണ്ണ
ജുമാഅത്ത് പള്ളി, ചന്തക്കുളം
എന്നിവ മങ്കടയുടെ
പൌരാണികചരിത്രത്തിലേക്ക്
വെളിച്ചം വീശുന്ന കൈത്തിരികളാണ്.
ഐതിഹ്യങ്ങളുടെ
ചുവടു പിടിച്ച്, പിന്നോട്ടു
പോയാല്‍ ചെന്നെത്തി നില്‍ക്കുന്നത്,
നൂറ്റാണ്ടുകള്‍ക്കു
മുമ്പ് സാമൂതിരിയും
വള്ളുവക്കോനാതിരിയും തമ്മില്‍
നടന്ന പോരാട്ടങ്ങളുടെ ചരിത്ര
ഭൂമികയിലാണ്.
No comments:
Post a Comment