-->
മങ്കട-സവിശേഷതകള്‍
പേരിന്റെ
ഉത്പത്തി.
പടിഞ്ഞാറ്
പന്തലൂര്‍മലയും,വടക്ക്
നെന്‍മിനി മലയുംകിഴക്ക്
മുള്ള്യാകുര്‍ശി ചേര്‍ന്ന
കേട്ടമല വെള്ളാരം കുന്നും,തെക്ക്
പെരുംപറമ്പ്,പടുവില്‍കുന്ന്,മുത്തപ്പന്‍പാറ
ഇവയ്കിടയിലാണ് മങ്കട സ്ഥിതി
ചെയ്യുന്നത്.മങ്കട
അംശത്തില്‍ ആറ് ദേശങ്ങളാണ്
ഉണ്ടായിരുന്നത്മങ്കട,വെള്ളില,കര്‍ക്കിടകം,കടന്നമണ്ണ,
ഞാറക്കാട്ട്
(ചേരിയം),കൂട്ടിലായ്(കൂട്ടില്‍)എന്നിവയായിരുന്നു
അവ.
കിഴക്ക്
ഭാഗത്തുള്ള പന്തലൂര്‍ മലയിലെ
മാന്‍പേടകള്‍ കോവിലകത്തിനു
കിഴക്കുള്ള തോടുകടന്നുവന്നതിനെ
അനുസരിച്ച് "മാന്‍കടവ്"ലോപിച്ച്
മങ്കടയായി മാറി എന്നൊരൈതീഹ്യമുണ്ട്.അതല്ല
'മണ്‍കട്ട
'എന്ന
പദത്തില്‍ നിന്നും വന്നതാണെന്നും
പറയുന്നു.'മന്‍'
എന്ന
അറബി വാക്കും 'കിട'
എന്ന
മലയാളംവാക്കും ചേര്‍ന്ന്
ഉണ്ടായ 'മന്‍കിട'(ആര്‍കിട)കാലന്തരത്തില്‍
മങ്കടയായി തീര്‍ന്നതാവാം
എന്നും കരുതുന്നുണ്ട്.ഈ
പ്രദേശത്തെ 'മങ്കമാരെ
'തേടി
മുന്‍കാലങ്ങളില്‍ നായന്‍മാര്‍
സംബന്ധത്തിനായി വന്നിരുന്നെന്നും
അങ്ങനെ മങ്കമാരുടെ നാട്
മങ്കടയായതായും
വിശ്വസിക്കുന്നവരുണ്ട്.എന്തായാലും
മതസൗഹാര്‍ദ്ധം കൊണ്ടു
അനുഗ്രഹീതമാണ് ഈ നാട്.
No comments:
Post a Comment