-->
മങ്കടയുടെ
വിദ്യാഭ്യാസ-സാമൂഹ്യ-
സാംസ്കാരിക
രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന
ഒരു സ്ഥാപനമാണ് മങ്കട പൊതുജന
വായനശാല.1930കളിലാരംഭിച്ച
കൃഷ്ണവര്‍മ്മരാജ ഷഷ്ട്യബ്ദപൂര്‍ത്തി
വായനശാലയും പിന്നീട്1940കളുടെ
അവസാനത്തില്‍ പത്തോളം
വരുന്ന
സുമനസ്സുകളുടെ ശ്രമഫലമായി
രൂപം കൊണ്ട ഈ സ്ഥാപനം ഇന്ന്
ജില്ലയിലെ തന്നെ ഏറ്റവും
വലിയ ലൈബ്രറികളിലൊന്നാണ്.മങ്കട
ഹൈസ്ക്കൂള്‍,ആശുപത്രി
എന്നിവയ്ക് തന്റെ അമ്മയായ
കിഴക്കേപ്പാട്ടു ശ്രീദേവിഅമ്മയുടെ
പേരില്‍ സ്ഥലം തന്ന
ശ്രീ.കെ.രാധാകൃഷ്ണമേനോന്‍
സാമൂഹ്യസേവനരംഗത്ത് നല്കിയ
സംഭാവനകള്‍ വിലമതിക്കാനാവത്തതാണ്.എം.സി
രാമനാഥവര്‍മ്മ രാജ,കെ.വേലായുധന്‍
നായര്‍.പി
അഹമ്മദുകുട്ടി മാസ്റ്റര്‍,എം.എസ്
നാരായണയ്യര്‍,എം.ശങ്കരന്‍
നമ്പൂതിരി തുടങ്ങി പിന്നീട്
വായനശാലയെ നെഞ്ചിലേറ്റിയ
അഹമ്മദലി മാസ്റ്റര്‍,ഗ്രന്ഥശാലസംഘം
ജില്ലാസെക്രട്ടറിയായി
വായനശാലക്ക് വളരെ ഗുണകരമായി
പ്രവര്‍ത്തിച്ചതും
സ്മരിക്കേണ്ടതാണ്.വല്ല്യേട്ടന്‍
എന്നു വിളിക്കുന്ന ശ്രീധരപണിക്കര്‍
നീണ്ടകാലം ലൈബ്രേറിയനായി
സേവനമനുഷ്ടിക്കുന്നു.1982ലെ
സംഗീത നാടക അക്കാദമി ജില്ലാ
നാടകോത്സവത്തില്‍ നാടകരചനക്ക്
ഒന്നാം സ്ഥാനം നേടിയ
ശ്രീ.വി.എം.കൊച്ചുണ്ണി
ഈ സാംസ്കാരിക സ്ഥാപനത്തിന്റെ
സന്തതിയാണ്.
വായനശാലയുടെ
പഴയകെട്ടിടം പുതുക്കിപണിയുന്നതിനാല്‍
ഇപ്പോള്‍ താത്കാലിക കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നത്.
No comments:
Post a Comment