flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Sunday, 22 September 2013

കോയ അധികാരി(1885-1960)


കോയ അധികാരി(1885-1960)

 
മങ്കടയുടെ ചരിത്രത്തില്‍ ഉയര്‍ന്ന സ്ഥാനം അലങ്കരിച്ചിരുന്ന കോയ അധികാരി എന്ന ജുഡീഷ്യല്‍ അധികാരമുണ്ടായിരുന്ന റവന്യു ഉദ്യോഗസ്ഥന്റെ ചരിത്രം തേടി ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മകള്‍ ആയിശക്കുട്ടി ഉമ്മയെയും പരേതയായ മകള്‍ മറിയുമ്മയുടെ മകന്‍ മണക്കാട് വാക്കത്തൊടി മുഹമ്മദലി മാസ്റ്ററെയും കാണുന്നതിനായി ഓണകാല അവധിയില്‍ ഒരുദിവസം ഉപയോഗപ്പെടുത്തി.

മങ്കടകോവിലകത്തിന്റെ ഭരണ നീതി ന്യായ വ്യവസ്ഥകളുടെ കൈകാര്യ കര്‍ത്താവായിരുന്നുകേരളാംത്തൊടി കോയ എന്ന കോയ അധികാരി. പ്രധാനപ്പെട്ട അ‍ഞ്ച് പദവികള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അധികാരി, മുന്‍സിഫ്, ഗ്രാമമജിസ്ട്രേറ്റ്, ജനന-മരണ രജിസ്ട്രാര്‍,പെനങ്ങുകീപ്പര്‍ എന്നീസ്ഥാനങ്ങള്‍ ഇദ്ദേഹം വഹിച്ചിരുന്നു.ഒരുരൂപവരെ പിഴചുമത്താനും ഇരുപത്തിനാലു മണിക്കൂര്‍ വരെ തടവിലിടാനും ഇദ്ദേഹത്തിന് അധികാരം ഉണ്ടായിരുന്നു.1885ല്‍ ജനിച്ച് 1960ജനുവരി 9ന് മരിക്കുന്നതുവരെയുള്ള കാലയളവില്‍ മങ്കടയുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ ഒരിടം അദ്ദേഹത്തിനുണ്ടായിരുന്നു.
1921ലെ മലബാര്‍ ലഹളയുടെ കാലത്ത് മങ്കട പ്രദേശത്തെയും കോവിലകത്തെയും ലഹളക്കാരില്‍നിന്നും കാത്തുരക്ഷിച്ചതും പ്രദേശത്ത് മതസൗഹാര്‍ദ്ധ അന്തരീക്ഷം നിലനിര്‍ത്തിയതിലും കോയ അധികാരിയുടെ പങ്ക് വളരെ വലുതായിരുന്നു.ഇതില്‍ അദ്ദേഹത്തിന്റെ അളിയനും പണ്ഡിതനുമായിരുന്ന ഉണ്ണീന്‍ മൗലവിയുടെ സഹായവും ലഭിച്ചു.സ്വാതന്ത്രസമര സേനാനി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ സുഹൃത്തുകളായിരുന്നു കോയഅധികാരിയും സ്യാലന്‍ ഉണ്ണീന്‍ മൗലവിയും.

ബ്രിട്ടീഷുഭരണത്തിലാണെങ്കിലും രാജാധികാരവും കോവിലകങ്ങളും അധികാര കേന്ദ്രങ്ങളായിരുന്ന കാലഘട്ടത്തില്‍ മുസ്ലീം സമുദായത്തില്‍ നിന്നും നേതൃതലത്തിലേക്കു ഉയര്‍ന്നു വന്ന ഒരാളായിരുന്നു കോയ അധികാരി.റവന്യൂ ഉദ്യോഗസ്ഥായിരുന്ന കോയഅധികാരിക്ക് നികുതി പിരിക്കുന്നതിനായി മങ്കട മേലെ അങ്ങാടിയില്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു.കേവലം ഒരു ഓഫീസ് മാത്രമായിരുന്നില്ല അത് ദിവസം മുഴുവന്‍ മങ്കടയു‍മായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള ഒരു കേന്ദ്രവുംകൂടിയായിരുന്നു അത്.മുസ്ലീം ഐക്യസംഘം പ്രസിഡന്റ്,മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.കോയ അധികാരി ഖദര്‍ധാരിയായിരുന്നു.

മങ്കടയുടെ സാമൂഹ്യജീവിതത്തില്‍ കോയ അധികാരിക്കുണ്ടായിരുന്ന സ്ഥാനം മനസ്സിലാക്കാന്‍ 1921കാലഘട്ടത്തിലെ ഒരു സംഭവം ധാരാളമാണ്.മാപ്പിളകലാപം ഏറനാട്ടിലും വള്ളുവനാട്ടിലും വ്യാപിച്ചുകൊണ്ടിരുന്നകാലം കലാപകാരികള്‍ ആനക്കയംപുഴയുടെ അപ്പുറം എത്തിനില്‍ക്കുന്നു.അന്ന് ഒരു വെള്ളിയാഴ്ച്ചയായിരുന്നു.കോവിലകത്തിനു കാവല്‍ നിന്നിരുന്ന മാപ്പിളമാര്‍ക്ക് ദൂരെയുള്ള പള്ളിയില്‍ പോകണം.കോവിലകത്തുള്ളവര്‍ക്ക് ആകെ ഭയം.അവസാനം കോയ അധികാരിയുടെയും ഉണ്ണീന്‍ മൗലവിയുടെയും സന്ദേശം ഖിലാഫത്ത് നേതാക്കളിലെത്തുകയും ആനക്കയത്തിനിപ്പുറം ലഹള വ്യാപികാതെ മങ്കട കോവിലകം രക്ഷപ്പെടുകയും ഉപകാര സ്മരണക്കായി മങ്കടയില്‍ പള്ളി നിര്‍മ്മിക്കാനായി ആയിരം രൂപയും ആവശ്യമായ മരവും കോവിലകം നല്കിയതും ഒരു നേതാവിന്റെ നേതൃപാടവമായിരുന്നു.
മങ്കട കോവലകവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഒരു മുസ്ലീം നേതാവായിരുന്നു കോയ അധികാരി.മങ്കടയിലെ ഈ കാലഘട്ടത്തിലെ മുസ്ലീം നേതൃത്വം മൂന്ന് വ്യക്തികളിലായിരുന്നു കേന്ദ്രീകരിച്ചിരുന്നത്.ഉണ്ണീന്‍ മൗലവി,കോയ അധികാരി,ആലങ്ങാടന്‍ അയമു സാഹിബ് എന്നിവരായിരുന്നു അവര്‍.
ഉല്‍പതിഷ്ണു മൗലവിമാരില്‍ അദ്ദേഹത്തിന്റെ ആതിഥ്യത്തിന്റെ ഊഷ്മള
ത അനുഭവിക്കാത്തവര്‍ അധികമുണ്ടാവില്ല.വള്ളുവനാട് താലൂക്ക് ബോര്‍ഡ് അംഗമായിരുന്ന കോയഅധികാരി അന്നുതന്നെ ഒരു വലിയ വിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്നു. മലപ്പുറം മുസ്ലീം ഹൈസ്ക്കൂള്‍ 1936ല്‍ സ്ഥാപിക്കപ്പെടുമ്പോള്‍ ഇതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ കണ്ണൂര്‍ അറക്കല്‍ അലിരാജയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട സമിതിയില്‍ അദ്ദേഹം അംഗമായിരുന്നു.മങ്കടയു‍ടെ സമീപ പ്രദേശങ്ങളായ കൂട്ടില്‍,കടന്നമണ്ണ,അരിപ്ര,കൂട്ടില്‍ എന്നിവിടങ്ങളില്‍ നവോത്ഥാനത്തിന്റെ സന്ദേശം ദീപ്തമായത് അധികാരിയുടെയും മൗലവിയുടെയും സ്വാധീനം കൊണ്ടാണ്.
കോയഅധികാരി നല്ലൊരു കവിയും അതോടൊപ്പം ആശ്രിതവല്‍സനുമായിരുന്നു എന്നതിനു തെളിവായി കുഞ്ഞമ്മു സാഹിബിന്റെ ഓര്‍മ്മയുടെ ചെപ്പ് തുറന്നപ്പോള്‍ ലഭ്യമായ വരികള്‍.
മന്തേടത്ത് മമ്മദ് സാഹിബ് പുത്യാപ്ല പോയപ്പോള്‍ കോയഅധികാരി രചിച്ച ഏതാനും വരികള്‍


പുരി മങ്കട മന്തേട മതെന്ന
മാന്യതറവാട്ടില്‍ പിറന്ന
ശ്രീമാന്‍ അയമുസാഹിബിന്റെ ഒന്നാം...
ശ്രേയസ്കരനാം മമ്മദ് മാന്യര്‍-
കേസരി വരനെ..........


കുടുംബ പാശ്ചതലം:

കോയ അധികാരിയുടെ ഭാര്യ പരിയംത്തടത്തില്‍ ഇത്തീരുമ്മ.ഭാര്യ സഹോദരനായിരുന്നു ഉണ്ണീന്‍ മൗലവി.ആറ് പെണ്‍മക്കളായിരുന്നു. കദിയുമ്മ, ഉണ്ണിപ്പാത്തു, പാത്തുമ്മ,ആയിശക്കുട്ടി (ഇപ്പോഴും ജിവിച്ചിരിക്കുന്നു)മറിയുമ്മ,ബിയ്യ എന്ന റുഖിയ്യ.
ജീവിച്ചിരിക്കുന്ന മകള്‍ ആയിശക്കുട്ടി
അഞ്ചാമത്തെ മകളായ മറയുമ്മയുടെയും മണക്കാട് വാക്കത്തൊടി മൊയ്തുവിന്റെയും മകനായ മുഹമ്മദലി മാസ്റ്ററാണ് ഇപ്പോള്‍ തറവാട്ടു വീട്ടില്‍ താമസിക്കുന്നത്.200വര്‍ഷം പഴക്കമുള്ള ഇപ്പോഴത്തെ വീടിന്റെ ഓട് മേഞ്ഞത് 115 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.വീടിനു സമീപത്തായിതന്നെ നികുതി പിരിവും കാര്യങ്ങളുമായി ബന്ധപ്പെട്ടപ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കെട്ടിടമുണ്ട്.
നികുതി പിരിവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഓഫീസ്
മകള്‍ മറിയയുടെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ സ്വന്തം കൈപ്പടയില്‍ എഴുതിയത്

അമേരിക്കന്‍ പ്രസിഡന്റ് റൂസ് വെല്‍റ്റിന്റെ മരണം അറബി മലയാളം ലിപിയില്‍ രേഖപ്പെടുത്തിയിരിക്കു്ന്നു

ഒപ്പ്

No comments:

Post a Comment