flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Monday, 27 May 2013

sbt


-->
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍(SBT)

1975 ലാണ് എസ്.ബി.ടി മങ്കടയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.മങ്കട പഞ്ചായത്തിലെ കാര്‍ഷിക,വാണിജ്യ,വ്യാവസായിക പുരോഗതിക്ക് വലിയ പങ്ക് വഹിച്ച സ്ഥാപനമാണിത്.വായ്പകളും നിക്ഷേപങ്ങളുമായി സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ചാലകശക്തിയായി പ്രവര്‍ത്തിക്കുന്നു.ബാങ്കിന്റെ കീഴിലുള്ള അക്ഷയ സോഷ്യല്‍ സര്‍ക്കിള്‍ സാമൂഹ്യ സേവനരംഗത്ത് പല സംഭാവനകളും നല്‍കുന്നു.

Friday, 24 May 2013

educational institutions


-->
മങ്കട പഞ്ചായത്തിലെ
വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍.
സ്ഥാപനം
എണ്ണം
എല്‍.പി. സ്കൂള്‍
8
യു.പി.സ്കൂള്‍
4
സെകന്ററി സ്കൂള്‍
1
ഹയര്‍ സെകന്ററി സ്കൂള്‍
2
ടി.ടി.ഐ
1
അംഗന്‍വാടികള്‍
27
മദ്രസകള്‍
20
ടൈപ്പ്റൈറ്റിംഗ് സെന്ററുകള്‍,തയ്യില്‍ പരിശീലന കേന്ദ്രങ്ങള്‍,ഐ.ടി.സി,ടിജിഎംടി സെന്റര്‍,അറബികോളേജുകള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നു

public reading room


-->
മങ്കട പൊതുജന വായനശാല
മങ്കടയുടെ വിദ്യാഭ്യാസ-സാമൂഹ്യ- സാംസ്കാരിക രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന ഒരു സ്ഥാപനമാണ് മങ്കട പൊതുജന വായനശാല.1930കളിലാരംഭിച്ച കൃഷ്ണവര്‍മ്മരാജ ഷഷ്ട്യബ്ദപൂര്‍ത്തി വായനശാലയും പിന്നീട്1940കളുടെ അവസാനത്തില്‍ പത്തോളം
വരുന്ന സുമനസ്സുകളുടെ ശ്രമഫലമായി രൂപം കൊണ്ട ഈ സ്ഥാപനം ഇന്ന് ജില്ലയിലെ തന്നെ ഏറ്റവും വലിയ ലൈബ്രറികളിലൊന്നാണ്.മങ്കട ഹൈസ്ക്കൂള്‍,ആശുപത്രി എന്നിവയ്ക് തന്റെ അമ്മയായ കിഴക്കേപ്പാട്ടു ശ്രീദേവിഅമ്മയുടെ പേരില്‍ സ്ഥലം തന്ന ശ്രീ.കെ.രാധാകൃഷ്ണമേനോന്‍ സാമൂഹ്യസേവനരംഗത്ത് നല്കിയ സംഭാവനകള്‍ വിലമതിക്കാനാവത്തതാണ്.എം.സി രാമനാഥവര്‍മ്മ രാജ,കെ.വേലായുധന്‍ നായര്‍.പി അഹമ്മദുകുട്ടി മാസ്റ്റര്‍,എം.എസ് നാരായണയ്യര്‍,എം.ശങ്കരന്‍ നമ്പൂതിരി തുടങ്ങി പിന്നീട് വായനശാലയെ നെഞ്ചിലേറ്റിയ അഹമ്മദലി മാസ്റ്റര്‍,ഗ്രന്ഥശാലസംഘം ജില്ലാസെക്രട്ടറിയായി വായനശാലക്ക് വളരെ ഗുണകരമായി പ്രവര്‍ത്തിച്ചതും സ്മരിക്കേണ്ടതാണ്.വല്ല്യേട്ടന്‍ എന്നു വിളിക്കുന്ന ശ്രീധരപണിക്കര്‍ നീണ്ടകാലം ലൈബ്രേറിയനായി സേവനമനുഷ്ടിക്കുന്നു.1982ലെ സംഗീത നാടക അക്കാദമി ജില്ലാ നാടകോത്സവത്തില്‍ നാടകരചനക്ക് ഒന്നാം സ്ഥാനം നേടിയ ശ്രീ.വി.എം.കൊച്ചുണ്ണി ഈ സാംസ്കാരിക സ്ഥാപനത്തിന്റെ സന്തതിയാണ്. വായനശാലയുടെ പഴയകെട്ടിടം പുതുക്കിപണിയുന്നതിനാല്‍ ഇപ്പോള്‍ താത്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

public reading room


-->
മങ്കട പൊതുജന വായനശാല
 
-->
മങ്കടയുടെ വിദ്യാഭ്യാസ-സാമൂഹ്യ- സാംസ്കാരിക രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന ഒരു സ്ഥാപനമാണ് മങ്കട പൊതുജന വായനശാല.1930കളിലാരംഭിച്ച കൃഷ്ണവര്‍മ്മരാജ ഷഷ്ട്യബ്ദപൂര്‍ത്തി വായനശാലയും പിന്നീട്1940കളുടെ അവസാനത്തില്‍ പത്തോളം
വരുന്ന സുമനസ്സുകളുടെ ശ്രമഫലമായി രൂപം കൊണ്ട ഈ സ്ഥാപനം ഇന്ന് ജില്ലയിലെ തന്നെ ഏറ്റവും വലിയ ലൈബ്രറികളിലൊന്നാണ്.മങ്കട ഹൈസ്ക്കൂള്‍,ആശുപത്രി എന്നിവയ്ക് തന്റെ അമ്മയായ കിഴക്കേപ്പാട്ടു ശ്രീദേവിഅമ്മയുടെ പേരില്‍ സ്ഥലം തന്ന ശ്രീ.കെ.രാധാകൃഷ്ണമേനോന്‍ സാമൂഹ്യസേവനരംഗത്ത് നല്കിയ സംഭാവനകള്‍ വിലമതിക്കാനാവത്തതാണ്.എം.സി രാമനാഥവര്‍മ്മ രാജ,കെ.വേലായുധന്‍ നായര്‍.പി അഹമ്മദുകുട്ടി മാസ്റ്റര്‍,എം.എസ് നാരായണയ്യര്‍,എം.ശങ്കരന്‍ നമ്പൂതിരി തുടങ്ങി പിന്നീട് വായനശാലയെ നെഞ്ചിലേറ്റിയ അഹമ്മദലി മാസ്റ്റര്‍,ഗ്രന്ഥശാലസംഘം ജില്ലാസെക്രട്ടറിയായി വായനശാലക്ക് വളരെ ഗുണകരമായി പ്രവര്‍ത്തിച്ചതും സ്മരിക്കേണ്ടതാണ്.വല്ല്യേട്ടന്‍ എന്നു വിളിക്കുന്ന ശ്രീധരപണിക്കര്‍ നീണ്ടകാലം ലൈബ്രേറിയനായി സേവനമനുഷ്ടിക്കുന്നു.1982ലെ സംഗീത നാടക അക്കാദമി ജില്ലാ നാടകോത്സവത്തില്‍ നാടകരചനക്ക് ഒന്നാം സ്ഥാനം നേടിയ ശ്രീ.വി.എം.കൊച്ചുണ്ണി ഈ സാംസ്കാരിക സ്ഥാപനത്തിന്റെ സന്തതിയാണ്. വായനശാലയുടെ പഴയകെട്ടിടം പുതുക്കിപണിയുന്നതിനാല്‍ ഇപ്പോള്‍ താത്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

Thursday, 23 May 2013

vattakinar


-->
ഇനിയും മരിക്കാത്ത ഭൂമി.........
കടുത്തവേനലിനെ അധിജീവിച്ച് ഓരോദിവസവും തള്ളിനീക്കുന്ന മങ്കടയിലെ വട്ടകിണര്‍

veluthedathukulam


-->
വേനല്‍ മങ്കടയോട് പറഞ്ഞത്
   ഒരിക്കലും വറ്റാതിരുന്ന വെളുത്തേടത്ത്കുളം

വറ്റാത്ത കിണറുകളും കുളങ്ങളും ആദ്യമായി വരണ്ടുണങ്ങി.പച്ചപുതച്ചിരുന്നവ പോലും ഉണങ്ങി പോയി.ഇത് കുന്നിടിക്കുന്ന, മണലൂറ്റുന്ന,നീര്‍ത്തടങ്ങള്‍ നികത്തുന്ന ലാഭ കൊതിയന്‍മാരുടെ നാടിനുള്ള മുന്നറിപ്പ്.

Wednesday, 22 May 2013

POST OFFICE


-->
പോസ്റ്റ്ഓഫിസ്

നിലവിലെ പോസ്റ്റ് ഓഫീസ്
1906ജൂലൈ 1ന് മങ്കടകോവിലകത്തിന്റെ പടിപ്പുരയിലാണ് മങ്കട പോസ്റ്റ്ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചത്.

-->
ആയുര്‍വേദ ആശുപത്രി

 മങ്കടകോവിലകത്തെ റാവുബഹദൂര്‍ എം.സി കൃഷ്ണവര്‍മ്മരാജയുടെ സ്മാരകമായി നിര്‍മ്മിച്ചതാണ്.

CHANTHA KULAM


-->
ചന്തകുളം
കോവിലകവമായി ബന്ധപ്പെട്ട പലകാര്യങ്ങള്‍ക്കും ആളുകള്‍ മങ്കടയില്‍ വരികയും പോവുകയും ചെയ്തകാലത്താണ് ചന്തകുളം നിര്‍മ്മിച്ചത്.
1900 -ാംമാണ്ടില്‍ ശ്രീ.വലിയത്തൊടി കടുങ്ങുണ്ണിപണിക്കരാണ് ഈ കുളം നിര്‍മ്മിച്ചതെന്നുകരുതുന്നു.എന്നാല്‍ ഇന്ന് കുളത്തിന്റെ സ്ഥാനത്ത് ഒരുകിണറെയുള്ളു.

അയിരുമട


-->
ഇരിങ്ങാട്ടു പറമ്പിലെ അയിരുമടകള്‍.

1792 -ാംമാണ്ടില്‍ മങ്കടയില്‍ ഇരുമ്പയിര് ഖനനം,ഉരുക്കല്‍ എന്നിവ ഉണ്ടായിരുന്നതിന് തെളിവായി നാടിന്റെ പലഭാഗത്തും അയിരു മടകള്‍ കാണാനാവും.

ORIGIN OF NAME


-->
മങ്കട-സവിശേഷതകള്‍
പേരിന്റെ ഉത്പത്തി.
പടി‌‌ഞ്ഞാറ് പന്തലൂര്‍മലയും,വടക്ക് നെന്‍മിനി മലയുംകിഴക്ക് മുള്ള്യാകുര്‍ശി ചേര്‍ന്ന കേട്ടമല വെള്ളാരം കുന്നും,തെക്ക് പെരുംപറമ്പ്,പടുവില്‍കുന്ന്,മുത്തപ്പന്‍പാറ ഇവയ്കിടയിലാണ് മങ്കട സ്ഥിതി ചെയ്യുന്നത്.മങ്കട അംശത്തില്‍ ആറ് ദേശങ്ങളാണ് ഉണ്ടായിരുന്നത്മങ്കട,വെള്ളില,കര്‍ക്കിടകം,കടന്നമണ്ണ,‌ ഞാറക്കാട്ട് (ചേരിയം),കൂട്ടിലായ്(കൂട്ടില്‍)എന്നിവയായിരുന്നു അവ.
കിഴക്ക് ഭാഗത്തുള്ള പന്തലൂര്‍ മലയിലെ മാന്‍പേടകള്‍ കോവിലകത്തിനു കിഴക്കുള്ള തോടുകടന്നുവന്നതിനെ അനുസരിച്ച് "മാന്‍കടവ്"ലോപിച്ച് മങ്കടയായി മാറി എന്നൊരൈതീഹ്യമുണ്ട്.അതല്ല 'മണ്‍കട്ട 'എന്ന പദത്തില്‍ നിന്നും വന്നതാണെന്നും പറയുന്നു.'മന്‍' എന്ന അറബി വാക്കും 'കിട' എന്ന മലയാളംവാക്കും ചേര്‍ന്ന് ഉണ്ടായ 'മന്‍കിട'(ആര്‍കിട)കാലന്തരത്തില്‍ മങ്കടയായി തീര്‍ന്നതാവാം എന്നും കരുതുന്നുണ്ട്.ഈ പ്രദേശത്തെ 'മങ്കമാരെ 'തേടി മുന്‍കാലങ്ങളില്‍ നായന്‍മാര്‍ സംബന്ധത്തിനായി വന്നിരുന്നെന്നും അങ്ങനെ മങ്കമാരുടെ നാട് മങ്കടയായതായും വിശ്വസിക്കുന്നവരുണ്ട്.എന്തായാലും മതസൗഹാര്‍ദ്ധം കൊണ്ടു അനുഗ്രഹീതമാണ് ഈ നാട്.

Wednesday, 15 May 2013


Mankada-GEOGRAPHY

Country -India
Population
• Density
28,935 (2001)
• 763.52/km2 (1,978/sq mi)
Literacy 92.60%
Time zone IST (UTC+05:30) Area
• Coastline
31.33 square kilometres (12.10sq.mi)
Temperature
• Summer
• Winter

Tropical monsoon
35 oC(95 Of)
20 Oc(68 Of)
മങ്കട കോവിലകം
ഗതകാല സ്മരണകളിലൂടെ
picture is the front view of the Mankada Kovilakam (Palace) of the Valluva Konathri Kings of Valluva Nadu.





മങ്കടയുടെ യശസ് വാനോളം ഉയര്‍ത്തിയ മങ്കട രവിവര്‍മ്മയെ ഓര്‍മ്മിക്കാന്‍

പ്രതിഭകള്‍ എന്ന ടാബില്‍ ക്ലിക്ക് ചെയ്യു......

Sunday, 12 May 2013


-->
മങ്കട



മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍, മങ്കട ബ്ളോക്കിലാണ് മങ്കട ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. മങ്കട വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന മങ്കട ഗ്രാമപഞ്ചായത്തിനു 31.33 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കൂട്ടിലങ്ങാടി, ആനക്കയം പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് അങ്ങാടിപ്പുറം, കീഴാറ്റൂര്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് അങ്ങാടിപ്പുറം, പുഴക്കാട്ടിരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് മക്കരപറമ്പ്, കൂട്ടിലങ്ങാടി പഞ്ചായത്തുകളുമാണ്. 1954ല്‍ സ്പെഷ്യല്‍ ഓഫീസറുടെ ഭരണത്തിന്‍ കീഴിലാണ് ഈ പഞ്ചായത്ത് നിലവില്‍ വന്നത്. ഒരു കൊല്ലത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മര്‍ഹും കെ.കെ.എസ് തങ്ങള്‍ പ്രസിഡന്റായി ആദ്യ പഞ്ചായത്തു ഭരണസമിതി നിലവില്‍ വന്നു. മുന്‍കാലങ്ങളില്‍ നെല്ല് മാത്രമായിരുന്നു പ്രധാനകൃഷി. നാമമാത്രമായി എള്ള്, ചാമ, റാഗി എന്നിവയും കൃഷി ചെയ്തിരുന്നു. നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങിക്കിടക്കുന്ന പ്രദേശമാണ് മങ്കട. മങ്കട, കൂട്ടില്‍ പ്രദേശങ്ങളിലെ ഐരുമടകള്‍, ഇരിങ്ങാട്ടുപറമ്പിലെ ചെങ്കല്‍ക്വാറികള്‍, പണിക്കരുകുന്നിലെ എടുത്തുകുത്തി കല്ല്, പന്ത്രണ്ടാം നൂറ്റാണ്ടില്‍ സ്ഥാപിതമായതെന്ന് അനുമാനിക്കുന്ന ചേരിയം ദേശത്തെ മാണിയോട്ടുപറമ്പ് ക്ഷേത്രം, കൊടക്കാട്ടു നായന്മാരുടെ ഊരാണ്മയിലായിരുന്ന കൂട്ടില്‍ ശിവക്ഷേത്രം, പുരാതനമായ കടന്നമണ്ണ ജുമാഅത്ത് പള്ളി, ചന്തക്കുളം എന്നിവ മങ്കടയുടെ പൌരാണികചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കൈത്തിരികളാണ്. ഐതിഹ്യങ്ങളുടെ ചുവടു പിടിച്ച്, പിന്നോട്ടു പോയാല്‍ ചെന്നെത്തി നില്‍ക്കുന്നത്, നൂറ്റാണ്ടുകള്‍ക്കു മുമ്പ് സാമൂതിരിയും വള്ളുവക്കോനാതിരിയും തമ്മില്‍ നടന്ന പോരാട്ടങ്ങളുടെ ചരിത്ര ഭൂമികയിലാണ്.

Friday, 10 May 2013

Thursday, 9 May 2013

mankada

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ഒരു ബ്ലോഗ് നിങ്ങള്‍ക്കു മുമ്പിലേക്കു വരുന്നു.
നിങ്ങളും ഇതില്‍ പങ്കാളികളാകുമല്ലോ?
മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട രേഖകള്‍,ചിത്രങ്ങള്‍ അയച്ചുതരിക.രേഖകള്‍ ഡിജിറ്റലൈസ് ചെയ്തയച്ചാല്‍ സന്തോഷം.

അയക്കേണ്ട വിലാസം

e-mail:mankadablog@gmail.com
mob:9447354397