flash news
TODAYS SPECIAL
Saturday, 15 February 2014
Tuesday, 11 February 2014
മാപ്പിളപ്പാട്ടിന്റെ ആത്മാവറിയാന്‍ വിദ്യാര്‍ത്ഥികൂട്ടം
മാപ്പിളപ്പാട്ടിന്റെ
ആത്മാവറിയാന്‍ വിദ്യാര്‍ത്ഥികൂട്ടം
ഇശല്‍കണം
കിനിയുന്ന ഈരടികളും കേരളീയ
സാമൂഹിക-ചരിത്ര-ഭക്തിമുഹൂര്‍ത്തങ്ങളാല്‍
സമ്പന്നവുമായ മാപിളപ്പാട്ടിന്റെ
ആത്മാവറിയാന്‍ ഒരുപറ്റം
വിദ്യാര്‍ത്ഥികള്‍.മങ്കട
വേരുംപിലാക്കലിലുള്ള എന്‍.സി.ടി
ഇംഗ്ലീഷ് മീഡിയം സ്കൂളിലെ
വിദ്യാര്‍ത്ഥികളാണ്
മാപ്പിളപ്പാട്ടിനെ കുറിച്ച്
പഠിക്കാന്‍ മുന്‍ എം.പിയും
മാപ്പിളപ്പാട്ടിനെ കുറിച്ച്
ആധികാരിമായി പഠനം നടത്തുകയും
ഗവേഷണ പ്രബന്ധങ്ങളും ഗ്രന്ഥങ്ങളും
രചിക്കുകയും ചെയ്ത ശ്രീ.
ടികെ
ഹംസയുടെ വീട്ടിലെത്തിയത്.
അറബി-മലയാളം
ഭാഷയുടെ ഉത്ഭവം മുതല്‍
മോയിന്‍കുട്ടിവൈദ്യരുടെ
ചരിത്രം,കൃതികള്‍,മാപ്പിളപ്പാട്ട്
രചനാരീതികള്‍,മാപ്പിളപ്പാട്ടിന്റെ
ചരിത്രം,കത്തുപ്പാട്ടുകള്‍,മാലപ്പാട്ടുകള്‍
എന്നിവയെ കുറിച്ച് കുട്ടികള്‍
ചോദിച്ചറിഞ്ഞു.മാപ്പിളപ്പാട്ടിന്റെ
പസ്തകങ്ങള്‍ സമ്മാനിച്ചാണ്ശ്രീ.
ടി.കെ
ഹംസ കുട്ടിളെ യാത്രയാക്കിയത്.
മങ്കട-മക്കരപറമ്പ് റോഡ് റബറൈസിങ് അനിശ്ചിതത്വത്തില്‍
മങ്കട-മക്കരപറമ്പ്
റോഡ് റബറൈസിങ് അനിശ്ചിതത്വത്തില്‍
മങ്കട-വടക്കാങ്ങര-മക്കരപറമ്പ്
റോഡ് റബറൈസിങ് പ്രവൃത്തി
അനിശ്ചിതത്വത്തില്‍.റബറൈസിങിനായി
റോഡരിക് കെട്ടലും മറ്റു
അനുബന്ധപ്രവൃത്തികളും
തുടങ്ങീട്ടു മാസങ്ങളായെങ്കിലും
റബറൈസിങ് ഇതുവരെ
തുടങ്ങീട്ടില്ല.മക്കരപറമ്പ്
ടൗണ്‍ മുതല്‍ കുയ്യേങ്ങല്‍പടി
വരെയുള്ള ഭാഗംത്ത് പൈപ്പ്
ലൈന്‍ ഇടുന്നതിനായി റോഡ്
കീറിയത് പുനസ്ഥാപിക്കാത്തതാണ്
കാരണമായി പറയുന്നത്.മൂര്‍ക്കനാട്
കുടിവെള്ള പദ്ധതിക്കായണ്
റോഡ് അരമീറ്ററോളം വീതിയില്‍
കീറിയത്.ഈ
ഭാഗങ്ങളില്‍ പൈപ്പിട്ട്
കുഴിമൂടിയിരിക്കുകയാണ്.ഈ
പ്രവൃത്തി റബറൈസിങിനെ
പ്രതികൂലമായിബാധിക്കുമെന്നും
അഞ്ചുവര്‍ഷത്തേക്കുള്ള
കരാര്‍പാലിക്കാന്‍ പ്രയാസമാണെന്നാണ്
റബറൈസിങ് പ്രവൃത്തി ഏറ്റെടുത്ത
കരാറുകാര്‍ പറയുന്നത്.
Monday, 10 February 2014
പദ്ധതികള്‍ നോക്കുകുത്തി;ഏലച്ചോല ഭാഗത്തെ ജനങ്ങള്‍ കുടിവെള്ളത്തിനായി അലയുന്നു.
പദ്ധതികള്‍
നോക്കുകുത്തി;ഏലച്ചോല
ഭാഗത്തെ ജനങ്ങള്‍ കുടിവെള്ളത്തിനായി
അലയുന്നു.
വേനലും
വരള്‍ച്ചയും പടിവാതില്‍ക്കല്‍
എത്തിനില്‍ക്കെ ജനങ്ങള്‍
കുടിവെള്ളത്തിനായി പരക്കംപാച്ചില്‍
തുടങ്ങി.ലക്ഷങ്ങള്‍പൊതുഖജനാവില്‍
നിന്നും മുടക്കിചെലവഴിച്ച
കുടിവെള്ള പദ്ധതി പാതിവഴിയില്‍
നിന്ന അവസ്ഥയാണ്.മങ്കട
ഏലച്ചോല ഭാഗത്തെ പദ്ധതിയില്‍
നിന്ന് ഒരുമാസമായി വെള്ള
വിതരണമില്ല.മങ്കട
ഗവ:ആശുപത്രി
പരിസരംമുതല്‍ ഏലച്ചോല വരെയുള്ള
നൂറോളം കുടുംബങ്ങള്‍
കുടിവെള്ളത്തിനായി ഈ പദ്ധതിയെയാണ്
ആശ്രയിക്കുന്നത്.ഇവിടെയുണ്ടായിരുന്ന
മോട്ടോര്‍ മാറ്റി പഴയതൊന്ന്
സ്ഥാപിച്ചിരിക്കുകയാണന്നാണ്
നാട്ടുക്കാര്‍ പറയുന്നത്.എന്നാല്‍
കിണറില്‍ വെള്ളമില്ലാത്തത്
കാരണം ടാങ്കിലേക്ക്
വെള്ളമെത്തുന്നില്ലെന്നും
ഇക്കാരണത്താലാണ് ജലവിതരണം
തടസ്സപ്പെട്ടെതെന്നും
കിണറിനടുത്തുള്ള പൈപ്പ്
അഴിച്ച് പരിശോധിച്ച് പ്രശ്നത്തിന്
പരിഹാരം കാണുമെന്നും വാട്ടര്‍
അതോറിറ്റി അസി.എന്‍ജിനീയര്‍
പറഞ്ഞു.രണ്ട്
കിലോമീറ്റര്‍ ദൂരത്തുള്ള
കര്‍ക്കിടകത്തെ കിണറില്‍
നിന്നാണ് ഇവിടേക്ക് പമ്പിങ്
നടത്തുന്നത്.1984ല്‍
തുടങ്ങിയ പദ്ധതിയില്‍ സ്ഥാപിച്ച
പൈപ്പുകള്‍ തുരുമ്പെടുത്ത്
തുടങ്ങിയിരിക്കുന്നു.
Saturday, 8 February 2014
മങ്കട-മലപ്പുറം റൂട്ടില്‍ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കും
മങ്കട-മലപ്പുറം
റൂട്ടില്‍ ബസുകള്‍ സര്‍വ്വീസ്
നിര്‍ത്തിവെക്കും
മങ്കട-മക്കരപറമ്പ-മലപ്പുറം
റൂട്ടില്‍ അന്യവാഹനങ്ങള്‍
സമാന്തര സര്‍വ്വീസ് നടത്തുന്നതില്‍
പ്രതിഷേധിച്ച് സ്വകാര്യബസുകള്‍
സര്‍വീസ് നിര്‍ത്തിവെയ്ക്കാന്‍
ആലോചിക്കുന്നു.ഈ
റൂട്ടില്‍ വടക്കാങ്ങരക്കും
മക്കരപറമ്പിനുമിടയിലാണ്
സമാന്തര സര്‍വ്വീസ് നടത്തുന്നത്.ഇത്
ഈ
റൂട്ടിലെ
സ്വകാര്യബസുകള്‍ക്ക് വലിയ
സാമ്പത്തിക ഉണ്ടാക്കുന്നതായി
പരാതി ഉയര്‍ന്നിട്ടുണ്ട്.സമാന്തര
സര്‍വ്വീസുകള്‍ക്കെതിരെ
അടിയന്തിര നടപടി എടുത്തില്ലെങ്കില്‍
അനിശ്ചിതകാല സമരം തുടങ്ങാനാണ്
ബസുടമകളുടെ തീരുമാനം.
പ്രാദേശിക വാര്‍ത്ത
മങ്കട
ഗ്രാമപഞ്ചായത്തില്‍ മൂന്ന്
കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള
അംഗീകാരം
മങ്കട
ഗ്രാമപഞ്ചായത്തില്‍ 2014-15
വര്‍ഷത്തില്‍
മൂന്ന് കോടിരൂപയുടെ വികസന
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
അംഗീകാരം നല്‍കി.അടിസ്ഥാന
സൗകര്യ വികസനം ,കാര്‍ഷികം,വിദ്യാഭ്യാസം
എന്നീമേഖലകള്‍ക്കാണ് കൂടുതല്‍
പരിഗണന നല്‍കീട്ടുള്ളതെന്ന്
പഞ്ചായത്ത് കോണ്‍ഫറന്‍സ്
ഹാളില്‍ നടന്ന വികസന സെമിനാറില്‍
പഞ്ചായത്ത് പ്രസിഡന്റ്
ശ്രീ.ടി.അബ്ദുല്‍കരീം
പറഞ്ഞു.
Monday, 3 February 2014
സ്കൂള്‍ വാഹനങ്ങള്‍ അപകടകെണിയാകുമോ?
കാഴ്ചപ്പാട്:
സ്കൂള്‍
വാഹനങ്ങള്‍ അപകടകെണിയാകുമോ?
കഴിഞ്ഞ
ദിവസം പെരിന്തല്‍മണ്ണയില്‍
നിന്നും പട്ടാമ്പിക്കടുത്തുള്ള
കൊപ്പത്തേക്ക് മോട്ടോര്‍ബൈക്കില്‍
യാത്രചെയ്തപ്പോളുണ്ടായ
ഒരനുഭവമാണ് ഈ കുറിപ്പിനാധാരം.യാത്ര
രാവിലെയായതിനാല്‍ സ്കൂള്‍
ബസ്സുകള്‍,വാനുകള്‍...തുടങ്ങി
ധാരാളം വാഹനങ്ങള്‍
റോഡിലുണ്ട്.പലപ്പോഴും
യാതൊരു സിഗ്നലുകളും നല്‍കാതെ
സ്കൂള്‍ വാഹനങ്ങള്‍ തൊട്ടു
മുമ്പില്‍ നിര്‍ത്തുന്നു.റോഡില്‍
നിന്നും അല്പംപോലും ഇറക്കി
നിര്‍ത്താതെ കുട്ടികളെ
കയറ്റുന്നതും കൂടി
കണ്ടപ്പോള്‍,പെരിന്തല്‍മണ്ണ
മുതല്‍ കൊപ്പം വരെയുള്ള മറ്റു
സ്കൂള്‍ വാഹനങ്ങളെ കൂടി ഒന്നു
ശ്രദ്ധിക്കാന്‍തോന്നി.
രാവിലെ
എട്ടിനും ഒമ്പതിനുമിടയിലായി
ഇരുപത്തിയേഴു സ്കൂള്‍ വാഹനങ്ങള്‍
!യാതൊരുവിധ
സിഗ്നലുകളും നല്‍കാതെ വളവുകളിലും
തിരക്കുപിടിച്ച ഭാഗങ്ങളിലും
നിര്‍ത്തുകയും കുട്ടികളെ
കയറ്റുകയും അടുത്തലക്ഷ്യത്തിലേക്കു
കുതിക്കുകയും ചെയ്യുന്ന
കാഴ്ചകാണാന്‍ രാവിലെ റോഡിലേക്ക്
ഇറങ്ങിനിന്നാല്‍ മതി.തൊട്ടുപിറകെ
വരുന്ന വാഹനങ്ങള്‍ പെട്ടെന്ന്
വെട്ടിക്കുകയോ ബ്രേക്കിടുകയോ
ചെയ്യുന്നത് സാധാരണ
സംഭവങ്ങള്‍.ഒരപകടം
സംഭവിക്കുമ്പോള്‍ മാത്രം
ചര്‍ച്ചചെയ്തു തള്ളികളുയുന്ന
വിഷയം.സ്കൂള്‍
വാഹനങ്ങള്‍ എന്നത് വിദ്യാര്‍ത്ഥികളെയും
സാധാരണ ബസ് യാത്രക്കാരെയും
സംബന്ധിച്ച് അനുഗ്രഹമാണെന്നകാര്യത്തില്‍
സംശയമില്ല.പക്ഷേ
യാതൊരു മര്യാദകളും പാലിക്കാതെ
ട്രാഫിക്ക് നിയമങ്ങള്‍
കാറ്റില്‍ പറത്തി ഇപ്രകാരം
വാഹനങ്ങള്‍ ഓടിക്കുമ്പോള്‍
സംഭവിക്കാവുന്ന അപകടങ്ങള്‍
മുന്നില്‍ കണ്ടുകൊണ്ടുതന്നേ
മോട്ടോര്‍ വാഹനവകുപ്പിന്റെയും
പോലീസിന്റെയും ഭാഗത്തുനിന്നും
സ്കൂള്‍വാഹനങ്ങളിലെ
ഡ്രൈവര്‍മാര്‍ക്ക്
കര്‍ശനനിര്‍ദ്ദേശങ്ങളും
ബോധവല്‍ക്കരണവും നടത്തേണ്ടകാലം
അതിക്രമിച്ചിരിക്കുന്നു.(വളരെ
നല്ലനിലയില്‍ വാഹനങ്ങള്‍
ഓടിക്കുന്ന ഡ്രൈവര്‍മാരെ
മറന്നുകൊണ്ടല്ല ഈ കത്തെന്നുകൂടി
ഓര്‍മ്മിപ്പിക്കുന്നു.)
മുഹമ്മദ്
ഇഖ്ബാല്‍.പി
മങ്കട
ഓണ്‍ലൈന്‍
9447354397
(
www.mankadaonline.blogspot.in)
Sunday, 2 February 2014
Friday, 31 January 2014
ജന്മദിനത്തില്‍ നാടിനൊരു സമ്മാനം മരണാനന്തരം ഭൗതികശരീരം വിദ്യാര്‍ത്ഥികള്‍ക്ക്
ജന്മദിനത്തില്‍
നാടിനൊരു സമ്മാനം
മരണാനന്തരം
ഭൗതികശരീരം വിദ്യാര്‍ത്ഥികള്‍ക്ക്
മരണാനന്തരം
ഭൗതികശരീരം മെഡിക്കല്‍
വിദ്യാര്‍ത്ഥികള്‍ക്ക്
പഠനാവശ്യത്തിനായി നല്കാനുള്ള
തീരുമാനമറിയിച്ചാണ് പ്രശസ്ത
ബാലസാഹിത്യക്കാരന്‍ മങ്കടയിലെ
വി.എം
കൊച്ചുണ്ണിമാസ്റ്ററും ഭാര്യ
പാര്‍വ്വതിക്കുട്ടിയും
മഞ്ചേരിയിലെ ചെരണിയിലെ
'ഉഷസി'ല്‍
എത്തിയവരെ വരവേറ്റത്.ജനുവരി
30ന്
മാഷിനു എണ്‍പത് തികഞ്ഞു.ടീച്ചറിന്
എഴുപത്തിയെട്ടും.
വെറുതേ
കടന്നുപോകുന്ന ഒരു പിറന്നാളിനെ
ജീവിതത്തിന്റെ ഭാഗമാക്കുന്നതിനെ
കുറിച്ചാലോചിച്ച് മഷെടുത്ത
തീരുമാനം ആദ്യം പങ്ക് വെച്ചത്
ടീച്ചറോട്.എന്നാല്‍
എന്റേതുകൂടി അങ്ങോട്ടു
കൊടുത്തേക്കു എന്നായി
പാര്‍വ്വതികുട്ടിടീച്ചര്‍.അങ്ങനെയെടുത്ത
തീരുമാനപ്രകാരം വ്യാഴാഴ്ച്ച
മഞ്ചേരി മെഡിക്കല്‍കോളേജ്
പ്രിന്‍സിപ്പലിന്റെ മുറിയിലെത്തി
സമ്മതപത്രം കൈമാറി.
മങ്കട
പുളിക്കല്‍പറമ്പ് എ.എം.എല്‍.പി
സ്കൂളില്‍ 36
വര്‍ഷം
അധ്യാപകനായിരുന്ന കൊച്ചുണ്ണി
മാഷ് 30കൊല്ലവും
ഒന്നാം ക്ലാസിലായിരുന്നു.മങ്കട
വെള്ളില സ്കൂളിലും കാരകുന്ന്
സ്കൂളിലും അധ്യാപികയായിരുന്നു
പാര്‍വ്വതികുട്ടി ടീച്ചര്‍.
1970
ജൂണ്‍
പത്ത് ഒരു തിരുവാതിര ഞാറ്റുവേലയുടെ
പകലിലാണ് മാഷ് പാര്‍വ്വതികുട്ടിയെ
വിവാഹം കഴിച്ചത്.അധ്യാപനത്തോടൊപ്പം
ബാല സാഹിത്യവും കുട്ടികള്‍ക്കുള്ള
നാടകങ്ങളും രചിച്ചു.പുരോഗമന
കലാസാഹിത്യസംഘത്തിലും
സജീവമായിരുന്നു.കേരള
സംഗീതനാടക അക്കാദമി ജില്ലാതലത്തില്‍
നടത്തിയ മത്സരത്തില്‍
കൊച്ചുണ്ണിമാഷിന്റെ മരീചിക
എന്ന നാടകം മികച്ചതായി
തെരഞ്ഞെടുത്തു.2011ല്‍
കുട്ടികള്‍ക്കായി 'കണികൊന്ന'എന്ന
കവിതാസമാഹാരം പുറത്തിറക്കി.നേരും
നേരംപോക്കുമെന്ന പേരില്‍
പുതിയ കാലത്തെ കടങ്കഥകള്‍
സമാഹരിച്ചുവരികയാണിപ്പോള്‍.
മങ്കട
ഓണ്‍ലൈനില്‍ വി.എം.കൊച്ചുണ്ണിമാസ്റ്ററെ
കുറിച്ച് മുമ്പ് പ്രസിദ്ധീകരിച്ചത്.
വി.എം.കൊച്ചുണ്ണിമാസ്റ്റര്‍
കവി,കഥാകൃത്ത്,നാടകരചയിതാവ്,സംവിധായകന്‍,ഗായകന്‍
എന്നീനിലകളിലും നീണ്ടകാലം
അധ്യാപന ജീവിതത്തിലും
തിളക്കമാര്‍ന്ന വ്യക്തിത്വത്തിനുടമയായ
വി.എം.കൊച്ചുണ്ണിമാഷിനെ
കാണാനായി അദ്ദേഹം ഇപ്പോള്‍
താമസ്സിക്കുന്ന മഞ്ചേരി
ചെരണിയിലുള്ള വീട്ടിലേക്ക്
പോകണമെന്ന് കരുതിയിരുന്ന
സമയത്താണ് മങ്കടയിലുള്ള
തറവാട്ടുവീട്ടിലെത്തിയത്.ഇതേ
സമയം സഹോദരനും സംഗീത സംവിധായകനുമായ
ദാമോദരന്‍ മാഷെ കാണാനായി
ഞാന്‍ അവിടെയെത്തിയ
സന്ദര്‍ഭമായിരുന്നു അത് .
തേടിയവള്ളി
കാലില്‍ ചുറ്റിയ സന്തോഷത്തേടെയാണ്
മാഷോട് കാര്യങ്ങള്‍
സംസാരിച്ചത്.എന്റെ
സന്തോഷം നിങ്ങളുമായി പങ്കു
വെയ്ക്കട്ടെ.1934ജനുവരി
16നാണ്
മാഷിന്റെ ജനനം.അച്ഛന്‍
ശ്രീ.ഗോവിന്ദനുണ്ണി
നായര്‍ ,അമ്മ
ശ്രീമതി മാധവിക്കുട്ടിയമ്മ.മാഷിനിപ്പോള്‍
എണ്‍പത് വയസ്സായി.1953ല്‍
അണ്‍ട്രെയിന്‍ഡ് അധ്യാപകനായും
പിന്നീട് sslc
എഴുതിയെടുത്ത്
യോഗ്യതയോടെയും അധ്യാപകസേവനത്തിലേക്ക്
കടന്നുവന്നു.പുളിക്കല്‍പറമ്പ
എ.എം.എല്‍.പി
സ്കൂളിലായിരുന്നു സേവനം.36കൊല്ലം
അധ്യാപകനായ കൊച്ചുണ്ണി
മാസ്റ്റര്‍ 33കൊല്ലവും
ഒന്നാംക്ലാസ്സിലെ അധ്യാപകനായിരുന്നു
എന്നത് ഏറെ സവിശേഷതയുള്ള
ഒന്നായിരുന്നു.65
വയസ്സുള്ള
ശിഷ്യന്‍മാര്‍ തനിക്കുണ്ടെന്ന്
മാഷു പറയുമ്പോള്‍ അദ്ദേഹത്തിന്റെ
ശിഷ്യസമ്പത്ത് എത്രയായിരിക്കുമെന്ന്
ഊഹിക്കാവുന്നതെയുള്ളൂ.1989ല്‍
അധ്യാപകസേവനത്തില്‍ നിന്നും
വിരമിച്ചു.”കണിക്കൊന്ന”എന്നപ്പേരില്‍
കുട്ടികളുടെ കവിതാസമാഹാരവും
"മരീചിക”
എന്ന നാടകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.1982ല്‍
മരീചികക്ക് കേരളാസംഗീതനാടക
അക്കാദമിയുടെ മികച്ച നാടക
സംവിധാനത്തിനുള്ള അവാര്‍ഡ്
ലഭിച്ചു.
എട്ട്
പ്രധാനനാടകങ്ങള്‍ സംവിധാനം
ചെയ്തിട്ടുണ്ട്.ബാലസാഹിത്യത്തില്‍
ഏറെ ശ്രദ്ധകൊടുക്കുന്ന മാഷ്
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ
ജില്ലയിലെ പ്രധാന പ്രവര്‍ത്തകരില്‍
ഒരാളാണ്.1970
മുതല്‍
മെമ്പറായ മാഷ് രണ്ട് വര്‍ഷം
പരിഷത്തിന്റെ ജില്ലാസെക്രട്ടറിയായിരുന്നു.ഈ
എണ്‍പതാം വയസ്സിലും വിശ്രമമില്ലാതെ
സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കായി
ഓടിനടക്കുന്ന മാഷിന്റെ
നേതൃത്വത്തിലാണ് പരിഷത്ത്
മുണ്ടേരി ജലസംരക്ഷണജാഥ
നയിച്ചത്.വിദ്യാരംഗം
സ്കൂള്‍ കലാസാഹിത്യവേദിയിലും
സജീവമായ ഇദ്ദേഹം ഇപ്പോഴും
സ്കൂളുകളില്‍ കുട്ടികളുമായി
സംവദിക്കുന്നു.നാടന്‍പാട്ടുകള്‍
ചൊല്ലുന്നതിലും മാഷ്
മുന്നില്‍തന്നെയുണ്ട്.
മങ്കടയുടെ
ചരിത്രവുമായി ബന്ധപ്പെട്ട
ഒട്ടേറെ കാര്യങ്ങള്‍ പറയാനറിയുന്ന
മാഷിന് കോയ അധികാരിയേയും
ഉണ്ണീന്‍ മുസ്ല്യാരെയും
കുറിച്ച് പറയാനേറെ.വളരെയേറെ
വ്യക്തിബന്ധം സൂക്ഷിച്ചിരുന്ന
ഒരാളായിരുന്നു കോയഅധികാരിയെന്നും
നോമ്പിന് പത്തിരിയും തരികഞ്ഞിയും
കൃത്ത്യമായി ഒരുതവണ തറവാട്ടു
വീട്ടില്‍ എത്തിക്കാറുണ്ടായിരുന്നെന്നും
അതുപോലെ ഉത്രാടത്തിനു
പായസമുള്‍പ്പെടെയുള്ള
വിഭവങ്ങള്‍ അമ്മ കോയഅധികാരിക്കു
നല്‍കാറുണ്ടായിരുന്നതും
മാഷ് ഓര്‍മ്മിച്ചെടുത്തു.ഉണ്ണീന്‍
മുസ്ല്യാര്‍ വളരെ സൗമ്യനും
പതുക്കെ എല്ലാകാര്യങ്ങളും
ചോദിച്ചു മനസ്സിലാക്കിയിരുന്നതായും
മാഷ് പറഞ്ഞു.മങ്കടയിലുണ്ടായിരുന്ന
ചന്തകുളം മാഷിന്റെ മുത്തശ്ശനായിരുന്ന
വയങ്കരമുണ്ടേക്കോട്
കടുങ്ങുണ്ണിപണിക്കരാണ്
നിര്‍മ്മിച്ചത്.ഇത്തരത്തിലുള്ള
ഏഴ് കുളങ്ങള്‍ മങ്കടയുടെ
സമീപഗ്രാമങ്ങളിലും അദ്ദേഹം
സ്ഥാപിച്ചതായി പറയുന്നു.
| സഹോദരന്‍ ശ്രീധരപണിക്കര്‍,കൊച്ചുണ്ണി മാസ്റ്റര്‍,മുഹമ്മദ് ഇഖ്ബാല്‍ |
മങ്കട
കോവിലകത്തിലെ താവഴികളെ
കുറിച്ച് നല്ല ധാരണകളുള്ള
മാഷില്‍നിന്നും വളരെയേറെ
വിവരങ്ങള്‍ ശേഖരിക്കാനായി.മങ്കട
വായനശാലയുടെ അമരക്കാരിലൊരാളായ
കൊച്ചുണ്ണിമാഷ് ഇപ്പോള്‍
താമസ്സിക്കുന്നത് മഞ്ചേരിയിലെ
ചെരണിയിലാണ്.രണ്ട്
ആണ്‍കുട്ടികള്‍.അനിലും
സുനിലും.വിശ്രമജീവിതം
വിശ്രമരഹിതമാക്കിയ
വി.എം.കൊച്ചുണ്ണിമാഷിനോട്
യാത്ര പറഞ്ഞിറങ്ങുമ്പോള്‍
എന്റെ പുറത്തുതട്ടി
ആശിര്‍വദിച്ചപ്പോള്‍
മനസ്സിലുണ്ടായ സന്തോഷം
പറഞ്ഞറിയിക്കാനാവില്ല.പഴയ
തലമുറയിലെ ഒരു അധ്യാപകന്റെ
അംഗീകാരമായിരുന്നു അത്.
Tuesday, 21 January 2014
Thursday, 9 January 2014
Wednesday, 8 January 2014
e-ആത്മഹത്യ
മലപ്പുറം
റവന്യൂജില്ലാകലോത്സവത്തില്‍
മലയാളം കവിതാരചനയില്‍ ഒന്നാം
സ്ഥാനം ലഭിച്ച കവിത
നാദിയ.കെ(D/o
ജമാല്‍
മങ്കട)
ഐ.സി.എച്ച്
എസ്.എസ്.ശാന്തപുരം
മങ്കട ഓണ്‍ലൈനിന്റെ അഭിനന്ദനങ്ങള്‍
e-ആത്മഹത്യ
ഞാനാലോചിച്ചു-
ഒരു
കഷ്ണം കയറിനെന്തുവരും?
അല്ലെങ്കിലൊരിത്തിരി
വിഷമായാലും
മതി.
അടുക്കളയിലെ
പിച്ചാത്തിയുടെ
മൂര്‍ച്ചമതിയാവും.
മണ്ണെണ്ണയായാലോ?-
ആശയകുഴപ്പം
ബട്ടണമര്‍ത്തിയാല്‍
തെളിയുന്ന സ്ക്രീനില്‍
ലോകത്തേക്കാള്‍
വിശാലമായ
ബന്ധ-ബന്ധനങ്ങള്‍
അലസമായി
കയറിയിറങ്ങിയും
ചാറ്റിംഗില്‍കുളിച്ചും
ഫെയ്സ്ബുക്കില്‍
ഉറങ്ങിയും
ജീവിതം
കെട്ടുകുടുങ്ങിയവന്ന്-
കീഴില്‍
തലതല്ലിയൊഴുകുന്ന
പാറക്കൂട്ടങ്ങളോടു
കയര്‍ക്കുന്ന
കളകളാരവമുള്ള
ഏതെങ്കിലുംകുന്നിന്‍ചരിവ്
മതിയല്ലോ.
തീരുമാനിച്ചാലോ-
ഇനി
ഫ്രണ്ട്സിനയക്കാം
ഒരുപാട്
ലൈക്കുകള്‍
നിമിഷനേരത്തിനകം
പെട്ടെന്നാണൊരു
മെസേജ് വന്നത്
Tuesday, 7 January 2014
കാഴ്ചപ്പാട്
കാഴ്ചപ്പാട്-
ഒരു നിവേദനം
9447354397
മുഹമ്മദ്
ഇഖ്ബാല്‍.പി
പറച്ചിക്കോട്ടില്‍
ഹൗസ്
മങ്കട
.പി.ഒ
മാനേജര്‍,
മഹീന്ദ്ര
സര്‍വീസ് സെന്റര്‍,
(ഐ.ടി.എല്‍
പ്രൈ.ലിമിറ്റഡ്).
തിരൂര്‍കാട്,മലപ്പുറം.
സര്‍,
എന്റെ
സഹോദര പുത്രന്‍ റമീസ് റോഷന്‍.പി
(s/oമുഹമ്മദ്
അഷ്റഫ്,പറച്ചിക്കോട്ടില്‍,മങ്കട)
എന്നകുട്ടി
2013 ജനുവരി
8 ചൊവ്വാഴ്ച്ച
രാവിലെ ഒമ്പത് മണിയോടെ
താങ്കളുടെ സ്ഥാപനത്തിനു
മുമ്പില്‍ നടന്ന വാഹന അപകടത്തില്‍
മരണപ്പെട്ട വിവരം
ഓര്‍മ്മയുണ്ടാവുമല്ലോ.ഇന്ന്
(8/1/2014) അതിന്റെ
ഒന്നാം വാര്‍ഷികമാണ്.എന്നെയും
എന്റെ കുടുംബത്തേയും
സംബന്ധിച്ചിടത്തോളം തീരാ
ദു:ഖം
അനുഭവപ്പെടുന്ന ദിവസങ്ങളാണിത്.ഈ
അവസരത്തില്‍ താങ്കള്‍
ഇത്തരത്തിലുള്ള ഒരു കത്തെഴുതുന്നത്
ഭാവിയിലെങ്കിലും ഒരപകടം
അശ്രദ്ധമൂലം സംഭവിക്കാതിരിക്കാനാണ്.
2013 ല്‍
അപകടത്തിനുള്ള പ്രധാന കാരണം
താങ്കളുടെ സ്ഥാപനത്തില്‍
നിന്നും അശ്രദ്ധമായി
പുറത്തേക്കെടുത്ത മിനി
മാക്സിമോ മഹീന്ദ്ര വാന്‍
നിയന്ത്രണാധീതമായി റോഡിലേക്ക്
ഇറങ്ങുകയും റോഡിലുണ്ടായിരുന്ന
ഒരു ബൈക്കില്‍ തട്ടുകയും അത്
റമീസിന്റെ ബൈക്കിലിടിക്കുകയായിരുന്നു.മാത്രമല്ല
ഈ വാന്‍ വികലാംഗര്‍ക്കായി
മാറ്റം വരുത്തിയതു മായിരുന്നു.
ഇതൊക്കെ
സൂചിപ്പിക്കാന്‍ കാരണം ആ
വാഹനം പുറത്തേക്കെടുത്ത
സമയത്ത് താങ്കളുടെ സ്റ്റാഫിലെ
ആരെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കില്‍
അപകടം ഒരു പരിധിവരെയെങ്കിലും
ഒഴിവാക്കമായിരുന്നു.
നഷ്ടപ്പെട്ടത്
തിരികെ ലഭിക്കില്ലെന്ന്
അറിഞ്ഞുകൊണ്ടുതന്നെ ഞങ്ങള്‍
പരാതിയുമായി മുന്നോട്ടുപോയില്ല.പക്ഷേ
പ്രാദേശികവാസികളുടെ പ്രതിഷേധം
കാരണം നിങ്ങള്‍ക്ക് കുറെ
ദിവസം സ്ഥാപനം അടച്ചിടേണ്ടി
വന്നു.ഇനിയെങ്കിലും
അപകടം സംഭവിക്കാതിരിക്കാന്‍
താങ്കളുടെയും സ്റ്റാഫിന്റെയും
ശ്രദ്ധ ഉണ്ടാവണമെന്ന്
അപേക്ഷിക്കുന്നു.എന്റെ
സഹോദരപുത്രനു വേണ്ടി
പ്രാര്‍ത്ഥികണമെന്നുകൂടി
അപേക്ഷിക്കുന്നു.
വിശ്വാസപൂര്‍വ്വം
മുഹമ്മദ്
ഇഖ്ബാല്‍.പി
അനുസ്മരണം:
അനുസ്മരണം:
റോഷന്‍
യാത്രയായിട്ട് ഒരു വര്‍ഷം
തികയുന്നു.....
എന്റ
സഹോദരന്‍ മങ്കടയിലെ
പറച്ചിക്കോട്ടില്‍ അഷ്റഫിന്റെയും
റുഖിയ്യായുടെയും മൂത്ത
മകനായിരുന്ന റമീസ് റോഷന്‍
ഈ ലോകത്തോട് യാത്രപറഞ്ഞിട്ട്
ഇന്നേക്ക് (08/01/2014)
ഒരുവര്‍ഷം
തികയുകയാണ്.വളരെ
സൗമ്യമായി ഇടപ്പെടുകയും
നല്ലൊരു സുഹൃത് ബന്ധം
നിലനിര്‍ത്തുകയും മാനന്തവാടി
ഗവ:എന്‍ജിനീയറിംഗ്
കോളേജിലെ അവസാന സെമസ്റ്റര്‍
വിദ്യാര്‍ത്ഥിയുമായിരുന്ന
റോഷനെ വിധി തട്ടിയെടുത്തത്
പെട്ടന്നായിരുന്നു.08/01/2013
ചൊവ്വാഴ്ച
രാവിലെ മലപ്പുറം-പെരിന്തല്‍മണ്ണ
റോഡിലുള്ള പനങ്ങാങ്ങരയിലെ
ഉമ്മ വീട്ടില്‍ ഉമ്മയെ
കൊണ്ടുചെന്നാക്കി,തിരിച്ച്
അമ്മാവന്റെ ചെറിയകുട്ടിയെ
തിരൂര്‍കാടുള്ള അസ്ഹര്‍
ഇംഗ്ളീഷ് മീഡിയം സ്കൂളിലാക്കിയ
ശേഷം വീട്ടിലേക്ക് തിരിച്ച
റോഷനെ മഹീന്ദ്ര ഷോ റുമിന്റെ
മുന്നില്‍ നിന്നും യാതൊരു
മുന്നറീപ്പുമില്ലാതെ റോഡിലേക്ക്
കുറുകെ വന്ന ഒരു വാന്‍
സമാന്തരമായി വന്ന ബൈക്കിനെ
ഇടിച്ച് റോഷന്റെ
ബൈക്കിലിടിക്കുകയായിരുന്നു.(ഈ
വാന്‍ വികലാംഗര്‍ക്കായി
മാറ്റം വരുത്തിയതും അശ്രദ്ധമായി
പുറത്തേക്ക് എടുത്തതുമായിരുന്നു.)
റോഷന്‍
ആശുപത്രിയിലേക്കുള്ള വഴിമധ്യേ
നമ്മെ വിട്ടു പിരിഞ്ഞു.
റോഷന്‍
എനിക്ക് സഹോദരപുത്രന്‍
മാത്രമായിരുന്നുവോ?എന്റെ
കുടുബത്തിലെ മുഴുവന്‍
കുട്ടികള്‍ക്കും സ്വഭാവഗുണംകൊണ്ടും
പഠിക്കാനുള്ള കഴിവുകൊണ്ടും
മാതൃകയായിരുന്നു.എന്റെ
ജീവിതത്തില്‍ ഒരിക്കലും
ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്ത
ദിനമാണ് 2013
ജനവരി
8ലെ
ആ ചൊവ്വാഴ്ച്ച.രാവിലെ
വീട്ടില്‍ നിന്നും പുറത്തിറങ്ങാനായി
നില്‍ക്കുന്ന സമയത്ത് റോഷന്റെ
ബൈക്കിന് ചെറുതായി അപകടം
പറ്റീട്ടുണ്ട് ,ഒന്ന്
അങ്ങാടിയിലേക്ക് വരാമോ എന്നു
ചോദിച്ച് സുഹൃത്തിന്റെ
വിളി,തൊട്ടു
പിറകേ മങ്കടയിലെ രണ്ടുകുട്ടികള്‍
ബൈക്കില്‍ വന്ന് വേഗം വരണം
എന്നു പറഞ്ഞു.അപ്പോഴും
മരണം എന്ന അവസ്ഥ
മുന്നിലുണ്ടായിരുന്നില്ല.ഞാനും
സഹോദരനും ബൈക്കില്‍
പെരിന്തല്‍മണ്ണയിലേക്ക്
പോകുമ്പോള്‍ തീരൂര്‍ക്കാട്
അപകടസ്ഥലം ജന നിബിഡമായിരുന്നു.റോഷന്റെ
ബൈക്ക് സമീപത്തെന്നും
കാണാതായപ്പോള്‍ അപകടം
ഇതായിരിക്കില്ല എന്ന ആശ്വാസത്തില്‍
പെരിന്തല്‍മണ്ണ അല്‍ശിഫ
ആശുപത്രിയുടെ മോര്‍ച്ചറിക്ക്
സമീപത്തായി ബൈക്ക്
നിര്‍ത്തിയപ്പോള്‍,കുടുംബത്തിലുള്ള
സമദ് പറച്ചിക്കോട്ടില്‍
ഇങ്ങോട്ടു വാ എന്നു പറഞ്ഞ്
മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയത്
ഇപ്പോഴും ഉള്‍കിടിലത്തോടുകൂടി
മാത്രമേ ഓര്‍ക്കാന്‍
കഴിയുന്നുള്ളൂ......പീന്നിടുള്ള
കാര്യങ്ങള്‍ ഞാന്‍
രേഖപ്പെടുത്തുന്നില്ല.
റോഷനെ
സ്നേഹിച്ച നൂറുകണക്കിനു
വ്യക്തികള്‍.അവന്റെ
സഹപാഠികള്‍,അധ്യാപകര്‍,അവന്റെ
നിഴല്‍പോലെ ഒപ്പമുണ്ടായിരുന്നവര്‍
…..ഇന്നും
റോസിന്റെ (ഞാന്‍
വിളിക്കുന്ന പേര്)
ഫോട്ടോകള്‍
കാണുമ്പോള്‍ നെഞ്ചിലുണ്ടാകുന്ന
നീറ്റല്‍.....മറക്കാനാവുന്നില്ല.......എന്റെ
നൊമ്പരങ്ങള്‍ ഈ വാക്കുകളിലൂടെയെങ്കിലും
പ്രകടിപ്പിക്കട്ടെ.എന്റെ
റോസിനു ദൈവം എല്ലാ അനുഗ്രഹങ്ങളും
നല്കട്ടെ.നിങ്ങളുടെ
എല്ലാവരുടെയും പ്രാര്‍ത്ഥനയുണ്ടാവുമെന്ന
വിശ്വാസത്തോടെ …...റോഷന്
സ്മരണാഞ്ജലി അര്‍പ്പിക്കുന്നു.
ഇഖ്ബാല്‍
മങ്കട
മങ്കട
ഓണ്‍ലൈന്‍
Sunday, 5 January 2014
അബ്ദുറഹ്മാന്‍ എന്ന പ്രതിഭ
അബ്ദുറഹ്മാന്‍
എന്ന പ്രതിഭ
പത്താം
ക്ലാസ്സില്‍ തോറ്റപ്പോള്‍
അബ്ദുവിനെ കുറിച്ച് വീട്ടുകാര്‍
സങ്കടപ്പെട്ടു.
കൂലിപ്പണിക്ക്
പോയിത്തുടങ്ങിയ പയ്യന് അത്
തന്നെയാണ് പറ്റിയ പണിയെന്ന്
നാട്ടുകാരും തീര്‍പ്പാക്കി.
നാടും
വീടും പക്ഷെ,
തിരുത്തേണ്ടിവന്നു.
പഠിച്ച്
റാങ്ക് വരെ നേടിയ അബ്ദു അധികം
വൈകാതെ കോളേജ് അധ്യാപകനുമായി.തിരൂരങ്ങാടി
പി.എസ്.എം.ഒ.
കോളേജില്‍
ചരിത്ര വിഭാഗം അസിസ്റ്റന്റ്
പ്രൊഫസറാണ് എ.
അബ്ദുറഹ്മാന്‍.
1998 ലാണ്
അബ്ദു പത്താംക്ലാസ് പരീക്ഷയെഴുതിയത്.
600ല്‍
160
മാര്‍ക്കാണ്
കിട്ടിയത്.
പത്തില്‍
പൊട്ടിയതോടെ കല്ല് കടത്താനും
മറ്റും പോയി.
ചുമലില്‍
ഭാരം വന്നപ്പോഴാണ് പഠനത്തിന്റെ
'പ്രാധാന്യം'
തിരിച്ചറിഞ്ഞത്.
അടുത്തവര്‍ഷം സെക്കന്‍ഡ് ക്ലാസോടെ പത്ത് കടന്നു. ശാന്തപുരം ഇസ്‌ലാമിയ കോളേജിലായിരുന്നു പ്രീഡിഗ്രി. ചേന്ദമംഗലൂര്‍ ഇസ്‌ലാഹിയ കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ ചരിത്രത്തില്‍ ബിരുദം പൂര്‍ത്തിയാക്കി. കളിയാക്കിയ നാട്ടുകാര്‍ തന്നെ അന്ന് ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ അബ്ദുറഹ്മാന് സ്വീകരണം നല്‍കി.
കാലിക്കറ്റ് സര്‍വകലാശാല പഠന വകുപ്പില്‍ നിന്നാണ് ചരിത്രത്തില്‍ എം.എ. നേടിയത്. തളിപ്പറമ്പ് കോളേജില്‍ ബി.എഡ്. ബിരുദവും ചെയ്തു. മങ്കട കടന്നമണ്ണയിലെ ആലങ്ങാടന്‍ മുഹമ്മദിന്റെയും (കുഞ്ഞാപ്പ) ഖദീജയുടെയും അഞ്ച് മക്കളില്‍ നാലാമനാണ് അബ്ദുറഹ്മാന്‍. നസ്‌റിന്‍ കൂറുമത്താണ് ഭാര്യ. ആദില്‍ റഹ്മാനാണ് മകന്‍.
അടുത്തവര്‍ഷം സെക്കന്‍ഡ് ക്ലാസോടെ പത്ത് കടന്നു. ശാന്തപുരം ഇസ്‌ലാമിയ കോളേജിലായിരുന്നു പ്രീഡിഗ്രി. ചേന്ദമംഗലൂര്‍ ഇസ്‌ലാഹിയ കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ ചരിത്രത്തില്‍ ബിരുദം പൂര്‍ത്തിയാക്കി. കളിയാക്കിയ നാട്ടുകാര്‍ തന്നെ അന്ന് ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ അബ്ദുറഹ്മാന് സ്വീകരണം നല്‍കി.
കാലിക്കറ്റ് സര്‍വകലാശാല പഠന വകുപ്പില്‍ നിന്നാണ് ചരിത്രത്തില്‍ എം.എ. നേടിയത്. തളിപ്പറമ്പ് കോളേജില്‍ ബി.എഡ്. ബിരുദവും ചെയ്തു. മങ്കട കടന്നമണ്ണയിലെ ആലങ്ങാടന്‍ മുഹമ്മദിന്റെയും (കുഞ്ഞാപ്പ) ഖദീജയുടെയും അഞ്ച് മക്കളില്‍ നാലാമനാണ് അബ്ദുറഹ്മാന്‍. നസ്‌റിന്‍ കൂറുമത്താണ് ഭാര്യ. ആദില്‍ റഹ്മാനാണ് മകന്‍.
Saturday, 4 January 2014
Tuesday, 31 December 2013
പുതുവത്സര ആശംസകള്‍
പുതുവര്‍ഷം,പ്രതീക്ഷകളോടെ.......
മങ്കട ഓണ്‍ലൈനിന്റെ ആദ്യ പുതുവര്‍ഷമാണ്.ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ ഇനിയും മാസങ്ങളുണ്ട്.എന്നാലും പുതുവര്‍ഷത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.ഒരുപാട് സ്വപ്നങ്ങളുണ്ട് നമ്മുടെ ഈ കൂട്ടായ്മക്ക്.മങ്കടയുടെ ചരിത്രവും വര്‍ത്തമാനവും പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യുകയും വരുംതലമുറക്കായി സൂക്ഷിക്കുകയും ചെയ്യുക എന്നത് അതില്‍ പ്രധാനപ്പെട്ടതാണ്.ഈ വര്‍ഷം കൂടുതല്‍ സജീവമാവാന്‍ നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
എല്ലാവര്‍ക്കും പുതുവത്സരാശംസകള്മുഹമ്മദ് ഇഖ്ബാല്‍.പി
9447354397
Monday, 30 December 2013
Sunday, 29 December 2013
ആന്റണിയെ സഹായിക്കേണ്ടത് സഹജീവികളായ നമ്മളല്ലേ .
ആന്റണിയെ
സഹായിക്കേണ്ടത് സഹജീവികളായ
നമ്മളല്ലേ .
മങ്കട
കരിമല ക്വാറി ദുരന്തത്തില്‍
രണ്ടുകുട്ടികള്‍ മരിച്ച
മേലേകുത്ത് ആന്റണിയുടെ
കുടുംബത്തെ സഹായിക്കാന്‍
നാട്ടുക്കാര്‍ ചേര്‍ന്ന്
കുടുംബ സഹായസമിതി രൂപീകരിച്ചു.ടി.എ
അഹമ്മദ് കബീര്‍ എം.എല്‍.എ,ജില്ലാ
പഞ്ചായത്ത് അംഗം ഇ.പാത്തുമ്മകുട്ടി
ടീച്ചര്‍ എന്നിവര്‍
മുഖ്യരക്ഷാധികാരികളായി 101
എക്സിക്യൂട്ടീവ്
അംഗങ്ങളുള്‍പ്പെടെ 501
അംഗ
കമ്മിറ്റി രൂപീകരിച്ചു.പഞ്ചായത്ത്
പ്രസിഡന്റ് ടി.അബ്ദുള്‍
കരീം (ചെയര്‍മാന്‍),സമദ്
മങ്കട (
വൈസ്.ചെയര്‍മാന്‍),ടി.കുഞ്ഞുമുഹമ്മദ്,പറച്ചിക്കോട്ടില്‍
സമദ്,കെ.വാസുദേവന്‍(കണ്‍വീനര്‍)പി.ടി
മജീദ് ഹിറാഗോള്‍ഡ്(ട്രഷര്‍)എന്നിവരാണ്
ഭാരവാഹികള്‍.
ടാപ്പിംഗ്
തൊഴിലാളിയായ ആന്റണി കുടുംബം
പശുവളര്‍ത്തിയും മറ്റുമായാണ്
ജീവിതം തള്ളിനീക്കിയിരുന്നത്.പാല്‍വിതരണത്തിലും
പശുക്കളെ പരിപാലിച്ചിരുന്നതും
ദുരന്തത്തിനിരയായ സിനോയും
ബിനോയുമായിരുന്നു.ഏഴ്
വര്‍ഷം മുമ്പ് വീടിന്റെ തറപണി
പൂര്‍ത്തിയാക്കിയ ആന്റണിക്ക്
സാമ്പത്തിക ക്ലേശം കാരണം
വീടുപണിനടത്താനായിട്ടില്ല.ഒറ്റമുറിയുള്ള
ചെറിയ കുടിലിലായിരുന്നു ഈ
കുടുംബം താമസിച്ചിരുന്നത്.ഭാവി
പ്രതീക്ഷകളായിരുന്ന രണ്ട്
ആണ്‍മക്കളും നഷ്ടപ്പെട്ട
ആന്റണിയെ സഹായിക്കാന്‍ ഓരോ
സഹജീവിക്കും ബാധ്യതയുണ്ട്.കൂടുതല്‍
വിവരങ്ങള്‍ക്കായി മങ്കട
ഓണ്‍ലൈനുമായി ബന്ധപ്പെടുകയോ
9447748602
ല്‍(സമദ്
പറച്ചിക്കോട്ടില്‍)വിളിക്കുകയോ
ചെയ്യുക.
നിങ്ങളുടെ
സഹായങ്ങള്‍ താഴെ നല്കീട്ടുള്ള
അഡ്രസ്സില്‍ അയച്ചുകൊടുക്കാവുന്നതാണ്.
A/C
NO:67258236627
IFSC
CODE:SBTR0000306
SBT
MANKADA BRANCH
PHONE:9447748602
Saturday, 28 December 2013
ആശ്വാസത്തിന്റെ കൈത്തിരി......
ആശ്വാസത്തിന്റെ കൈത്തിരി......
ഏതുഭാഗത്തു നിന്നായാലും ആന്റണിക്ക് നല്കാവുന്ന ഏറ്റവും വലിയ സഹായമാണിത്.സാമ്പത്തികമായി വളരെ പ്രയാസമനുഭിക്കുന്ന ആന്റണിയുടെ ഭാവി പ്രതീക്ഷകളാണ് ക്രിസ്മസ് ദിനത്തില്‍ പൊലിഞ്ഞത്.ആന്റണിയുടെ സ്വപനം പൂര്‍ത്തികരിക്കാന്‍ മുന്നിട്ടിറങ്ങിയ പ്രസ്ഥാനത്തിനും പ്രവര്‍ത്തര്‍ക്കും മങ്കട ഓണ്‍ലൈനിന്റെ അഭിനന്ദനങ്ങള്‍......
Friday, 27 December 2013
Wednesday, 25 December 2013
മങ്കടയില്‍ ഈ ക്രിസ്മസ് ദിനം സങ്കടത്തിന്റെതായി.....
മങ്കടയില്‍ ഈ ക്രിസ്മസ് ദിനം സങ്കടത്തിന്റെതായി.....
| മീന്‍ പിടിക്കാനായി ഉപയോഗിച്ച പാത്രം |
മങ്കടയില്‍ ക്രിസ്മസ് ആഘോഷിക്കുന്ന
വീടുകളില്‍ ഇന്ന് ഉച്ചയോടെ എത്തിയത് വന്‍
ദുരന്തത്തിന്റെ വാര്‍ത്തയാണ്.മങ്കട
കരിമലയിലെ ആന്റണിയുടെ രണ്ടു
മക്കളും ഭാര്യ പിതാവും
പിതൃസഹോദരന്‍ ബേബിച്ചന്റെ
മകനും അടക്കം നാലു ജീവനുകള്‍
പൊലിഞ്ഞ വാര്‍ത്ത സഹിക്കാനാവാതെ
മങ്കട ഗ്രാമം തേങ്ങുകയാണ്.ഏകദേശം
പതിനൊന്നു മണിയോടെ മുത്തശ്ശനേയും
കൂട്ടി കുട്ടികള്‍ സമീപത്തുള്ള
കരിങ്കല്‍ ക്വാറിയിലെ
വെള്ളകെട്ടിലേക്ക് ചെറിയ
മീനുകളെ പിടിക്കാനായി
പോയതായിരുന്നു.ഭക്ഷണ
സമയമായിട്ടും ആരെയും
കാണാതായപ്പോള്‍ ആദ്യം
മുത്തശ്ശിയും ആന്റണിയുടെ
ചെറിയകുട്ടിയും അന്വേക്ഷിച്ചു
പോയെങ്കിലും ആരെയും കാണാതെ
തിരിച്ചുപോന്നു.പീന്നീട്
ആന്റണി തന്നെ അന്വേക്ഷിച്ചിറങ്ങിയപ്പോഴാണ്
ദാരുണ സംഭവം മനസ്സിലായത്.
മങ്കട
കരിമല സ്വദേശി ആന്റണിയുടെ
മക്കളായ സിനോ (9),
ബിനോ (10),
ആന്റണിയുടെ സഹോദരന്‍
ബേബിച്ചന്റെ മകന്‍ സിജോ
(12),
ഇവരുടെ മുത്തച്ഛന്‍
ദേവസ്യ(60)
എന്നിവരാണ് മരിച്ചത്.
മണ്ണാര്‍ക്കാട്
സ്വദേശിയായ ദേവസ്യ ക്രിസ്മസ്
ആഘോഷിക്കാനാണ് മങ്കടയിലെ
മരുമകന്റെ വീട്ടിലെത്തിയത്.ഈ
വാര്‍ത്ത പ്രസിദ്ധീകരിക്കാനാവില്ലെന്ന്
കരുതിയതായിരുന്നു.പക്ഷേ
ആന്റണി എന്റെ സഹപാഠിയും
സുഹൃത്തുമാകുമ്പോള്‍ അവന്റെ
ദുഖത്തില്‍ പങ്കു കൊള്ളാതിരിക്കാന്‍
കഴിയുന്നില്ല.അകാലത്തില്‍
വിടപറഞ്ഞകുരുന്നുകളെ നിങ്ങളുടെ
ആത്മശാന്തിക്കായി പ്രാര്‍ത്ഥിച്ചു
കൊണ്ടു് ആന്റണിയുടെയും
ബേബിച്ചന്റെയും കുടുംബത്തിന്
മങ്കട ഓണ്‍ലൈനിന്റെ അനുശോചനം
അറിയിക്കുന്നു.
Subscribe to:
Posts (Atom)

















