കൃഷിക്കായി
ജീവിതം സമര്‍പ്പിച്ച്
യുവാവിന്റെ ഹരിത പാഠം
മങ്കട:
പുതുതലമുറ
മൊബൈല്‍ ഫോണിലും ഫെയ്സ്
ബുക്കിലുമൊക്കെ സമയം
ചെലവഴിക്കുമ്പോള്‍ വേറിട്ട
വഴിയിലൂടെ സഞ്ചരിക്കുകയാണ്
മങ്കട സ്വദേശി തുമ്പലക്കാടന്‍
ഷാജഹാന്‍ എന്ന25കാരന്‍.
മങ്കട
ഗവ:ആശുപത്രിക്ക്
സമീപം പടുവില്‍കുന്നിന്റെ
ചെരുവിലെ അഞ്ചേക്കര്‍ ഭൂമിയില്‍
നാല് വര്‍ഷമായി പൊന്ന്
വിളയിക്കുകയാണ് ഷാജഹാന്‍.
ഡോ.സുഭദ്രാമേനോന്റെ
ഉടമസ്ഥതയിലുള്ള അഞ്ചേക്കര്‍
ഭൂമി രാസവളം ഉപയോഗിക്കരുതെന്ന
നിബന്ധനയിലാണ് ഷാജഹാന്
കൃഷിക്ക് നല്‍കിയത്.സ്വന്തമായി
വളര്‍ത്തുന്ന പശുക്കളുടെയും
ആടുകളുടെയും വളങ്ങള്‍ ഉപയോഗിച്ച്
ചീര,പയര്‍,ചേന,മഞ്ഞള്‍,ചേമ്പ്,വാഴ,കപ്പ
തുടങ്ങിയ വിവിധയിനം കൃഷികളാണ്
ഷാജഹാന്‍ നടത്തുന്നത്.പച്ചക്കറികളുടെ
വിളവെടുപ്പ് കഴിഞ്ഞ സ്ഥലത്ത്
ഇപ്പോള്‍ നാലായിരത്തോളം
കപ്പ കമ്പുകള്‍ നട്ടുകഴിഞ്ഞു.അഞ്ഞൂറോളം
വാഴകള്‍ കുലച്ച് പാകമായി
വരുന്നു.ജലസേചനത്തിനായി
നിര്‍മ്മിച്ച കുഴിയില്‍
മത്സ്യകൃഷിയും നടത്തുന്നുണ്ട്.രണ്ട്
ലക്ഷം ലിറ്റര്‍ വെള്ളം
ഉള്‍കൊള്ളുന്നതാണ് ജലസംഭരണി.കുഴല്‍
കിണറില്‍ നിന്നും വെള്ളം
പമ്പ്ചെയ്ത് ഇതില്‍ ശേഖരിക്കുകയും
പിന്നീട്കൃഷിയിടങ്ങളിലേക്ക്
പൈപ്പുകള്‍ സ്ഥാപിച്ച്
നനക്കുകയാണ് ചെയ്യുന്നത്.കൃഷിക്ക്
വളമിടാനും പ്രത്യേക സംവിധാനം
ഒരുക്കിട്ടുണ്ട്.ഒഴിവ്
സമയങ്ങളില്‍ ഡ്രൈവര്‍ ജോലിയും
എടുക്കുന്നു.
ചില
സീസണില്‍ ലക്ഷം രൂപക്ക് വരെ
വാഴക്കുലവില്‍ക്കാറുണ്ട്.കൃഷിവകുപ്പിന്റെ
സഹായം ആദ്യമൊക്കെ തേടിയിരുന്നെങ്കിലും
ഇപ്പോള്‍ അതിനു ശ്രമിക്കാറില്ലെന്നും
ഷാജഹാന്‍ പറയുന്നു.മങ്കടയിലെ
തൂമ്പലക്കാടന്‍ മൂസയുടെ
നാലാമത്തെ മകനാണ് ഷാജഹാന്‍.
No comments:
Post a Comment