മങ്കട
ഹൈസ്ക്കൂളിന്റെ ചരിത്രം പഠന
വിധേയമാക്കി റിയാസ് മങ്കട
Mankada
Govt.High School and the Liberative role in the locality എന്ന
ഗവേഷണ പഠനത്തിലൂടെ മങ്കടയുടെ
പ്രാദേശിക പുരോഗതിയില്‍
മങ്കട ഗവ:ഹൈസ്ക്കൂളിന്റെ
പ്രാധാന്യം പഠനവിധേയമാക്കുകയാണ്
റിയാസ് മങ്കട.നാല്പത്
പേജുകളിലായി മങ്കടയില്‍ ഒരു
ഹൈസ്ക്കൂള്‍ വരുന്നതിന്
മുമ്പുണ്ടായിരുന്ന കാലഘട്ടത്തില്‍
മങ്കടയിലെ വിദ്യാഭ്യാസം,മലബാര്‍
മേഖലയിലെ വിദ്യാഭ്യാസം,മങ്കട
ഹൈസ്ക്കൂളിന്റെ
ചരിത്രം,സാമൂഹ്യ-സാംസ്കാരിക
മേഖലകളില്‍ ഹൈസ്ക്കൂളിന്റെ
സ്വാധീനം ,മങ്കട
പൊതുജന വായനശാല,കലാകായിക
മേഖലയില്‍ സ്കൂളിന്റെ സംഭാവനകള്‍
തുടങ്ങിയ തലക്കെട്ടുകളില്‍
സമഗ്രമായി പഠനം നടത്താന്‍
റിയാസ് മങ്കട തയ്യാറായിരിക്കുന്നു.
സാമൂഹ്യ
പ്രവര്‍ത്തകന്‍ എന്ന നിലയില്‍
വ്യക്തിമുദ്ര പതിപ്പിച്ച
റിയാസ്,യൂത്ത്
ലീഗിന്റെ മങ്കട പഞ്ചായത്ത്
വൈസ് പ്രസിഡന്റ് ,മങ്കട
പ്രസ് ഫോറം വൈസ് പ്രസിഡന്റ്,മാധ്യമം
,വര്‍ത്തമാനം
പത്രങ്ങങ്ങളുടെ പ്രാദേശിക
റിപ്പോര്‍ട്ടര്‍,സാമൂഹ്യ
തിന്മകള്‍ക്കെതിരെ മങ്കടയിലെ
യുവജന നേതാക്കളുടെ കൂട്ടായ്മക്ക്
രൂപം നല്കിയ വ്യക്തി,എന്‍ഫ്രീ
യൂത്ത് ഫോറം മുന്‍ജില്ലാചെയര്‍മാന്‍,മാനവ
വിഭവശേഷി വകുപ്പിന്റെ
ആഭിമുഖ്യത്തില്‍ 2010ല്‍
ഡല്‍ഹിയില്‍ നടന്ന ക്യാമ്പില്‍
മലപ്പുറത്തെ പ്രതിനിധീകരിച്ചു.
മങ്കടയിലെ
കേരളാംതൊടി കോയയുടെയും
ജമീലയുടെയും മകനായി മങ്കടയില്‍
ജനനം.മങ്കട
ഹൈസ്ക്കൂള്‍,കോഴിക്കോട്
സര്‍വ്വകലാശാല,മധുരകാമരാജ്
യൂണിവേഴ് സിറ്റി എന്നിവയില്‍
നിന്നും M.A(HISTORY),M.A(POLITICAL
SCIENCE)പി.ജി കരസ്ഥമാക്കി.M.Ed പഠനം
നടക്കുന്നു.
ഗവേഷണ പ്രബന്ധത്തിന്റെ പകര്‍പ്പിനായി താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
click here
click here
No comments:
Post a Comment