മങ്കട പൊതുജനവായനശാലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനായി മങ്കട ഓണ്‍ലൈനിന്റെ നേതൃത്വത്തില്‍ വായനശാല ഭരണസമിതിക്കു നല്കിയ നിവേദനം.നിങ്ങളുടെ അഭിപ്രായങ്ങള്‍ അറീക്കുക.അവ പ്രസിദ്ധീകരിക്കുന്നതായിരിക്കും
പ്രസിഡന്റ്/സെക്രട്ടറി
പബ്ലിക്ക്
ലൈബ്രറി മങ്കട.
മങ്കട
പൊതുജനവായനശാല
പുതിയകെട്ടിടത്തിലേക്ക്മാറുന്നതുമായി
ബന്ധപ്പെട്ട ഉദ്ഘാടന ചടങ്ങിന്റെ
നോട്ടീസ് കണ്ടു.അക്ഷരങ്ങളെ
സ്നേഹിക്കുന്നവര്‍ക്കെല്ലാം
സന്തോഷം തോന്നുന്നതാണിത്.ഭാരവാഹികള്‍ക്ക്
അഭിനന്ദനങ്ങള്‍.
മങ്കട
പൊതുജനവായനശാലയുടെ ചരിത്രവും
ഇതിന്റെ സാരഥികളുംപ്രവര്‍ത്തനങ്ങള്‍ക്ക്
വഴികാണിച്ചുകൊടുത്തവരുമായ
ബഹുമാന്യരായ
അഹമ്മദ്കുട്ടിമാസ്റ്റര്‍,രാധാകൃഷ്ണമേനോന്‍,അഹമ്മദലി
മാസ്റ്റര്‍ തുടങ്ങിയവരെകുറിച്ചും
നിലവില്‍ പ്രവര്‍ത്തിക്കുന്ന
കൊച്ചുണ്ണി മാസ്റ്റര്‍,രാമചന്ദ്രന്‍
മാസ്റ്റര്‍,കമാല്‍
അഹമ്മദ്,ലൈബ്രേറിയനായ
ശ്രീധരപണിക്കര്‍ എന്നിവരെ
കുറിച്ചും മങ്കട ഓണ്‍ലൈനില്‍
(www.mankadaonline.blogspot)പ്രസിദ്ധീകരിച്ചിരുന്നത്
കണ്ടിരിക്കുമല്ലോ?
മങ്കടയുടെ
സാംസ്കാരികചരിത്രത്തില്‍
പ്രധാനനാഴിക കല്ലായിരുന്ന
മങ്കട പൊതുജനവായനശാലയുടെ
പ്രവര്‍ത്തനങ്ങള്‍ നിലച്ചുപോയ
കാലഘട്ടത്തില്‍ മങ്കട പൗരസമിതി
എന്ന സംഘടന(സംഘടന
ഇപ്പോള്‍ നിലവിലില്ല,എന്നാല്‍
സംഘടനയിലെ അംഗങ്ങളായിരുന്ന
വ്യക്തികള്‍ വായനശാല പ്രവര്‍ത്തക
സമിതിയിലുണ്ട്.)മുന്‍കൈ
എടുത്ത് അന്നത്തെ ഗ്രന്ഥശാല
സംഘം ജില്ലാനേതൃത്വത്തിലുണ്ടായിരുന്ന
ശ്രീ.അഹമ്മദലി
മാസ്റ്റര്‍ക്ക് ഒരു നിവേദനം
നല്‍കുകയും ആയതിന്റെ ഭാഗമായി
ലൈബ്രറിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി
യുവതലമുറയെകൂടി ഉള്‍പ്പെടുത്തി
കമ്മിറ്റി രൂപീകരിക്കാം എന്ന
തീരുമാനത്തിലെത്തുകയും
ചെയ്തു.അപ്രതീക്ഷിതമായിരുന്നു
അഹമ്മദലി മാസ്റ്ററുടെ
മരണം.ഗ്രന്ഥശാലസംഘത്തിനു
പൊതുവെയും മങ്കട പൊതുജനവായനശാലക്ക്
പ്രത്യകിച്ചും വലിയ നഷ്ടമായിരുന്നു
അത്.
പിന്നീട്
താല്കാലികമായി പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വംകൊടുത്തിരുന്ന
ശ്രീ.രാമചന്ദ്രന്‍
മാസ്റ്റര്‍,ശ്രീ.കമാല്‍
അഹമ്മദ് എന്നിവരെ കാണുമ്പോഴൊക്കെ
നമ്മുക്ക് വായനശാലയുടെ ഒരു
കമ്മിറ്റി ഉടന്‍ വിളിച്ചുച്ചേര്‍ക്കണം
എന്ന് പറയുമായിരുന്നു.നിയമാനുസരണം
ഒരു ജനറല്‍ബോഡി(കടലാസ്
ജനറല്‍ബോഡിയല്ല)
വിളിച്ചുകൂട്ടുകയോ
അംഗങ്ങളെ രേഖാമൂലം അറീക്കുകയോ
ചെയ്യാതെ തല്‍പരകക്ഷികളെ
മാത്രം ഉള്‍പ്പെടുത്തി ഒരു
കമ്മിറ്റിരൂപം കൊണ്ടത്
അത്ഭുതകരമായിരുന്നു.
മങ്കടയുടെ
സാംസ്കാരികാഭിവൃദ്ധിയില്‍
മങ്കട പൊതുജനവായനശാലക്കുണ്ടായിരുന്ന
സ്ഥാനം വളരെ ഉയര്‍ന്നതായിരുന്നു.ഈ
സ്ഥാപനത്തിന്റെ രൂപീകരണ
ചരിത്രം പരിശോധിച്ചാല്‍
ഇതിനായി പ്രയക്നിച്ചവരെല്ലാം
ജാതി,മത,രാഷ്ട്രീയ
താല്പര്യങ്ങള്‍ക്കപ്പുറം
നിന്നവരായിരുന്നു എന്നു
കാണാം.എന്നാല്‍
വായനശാലയുടെ അകത്തളങ്ങളില്‍പ്പോലും
ഒരുതവണ കയറിവന്നിട്ടില്ലാവര്‍
ഇന്ന് നിലവിലുള്ള കമ്മിറ്റിയില്‍
എത്തിപ്പെട്ടത് എപ്രകാരമായിരുന്നു
എന്നത് വിചിത്രമാണ്.
അക്ഷരത്തെസ്നേഹിക്കുന്നവര്‍,താലോലിക്കുന്നവര്‍,ആശയപ്രകടനത്തിനായി
ഉപയോഗിക്കുന്നവര്‍,നിത്യേന
വായനശാലയെ
ഉപയോഗപ്പെടുത്തുന്നവര്‍,അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍
തുടങ്ങി നിരവധിയാളുകള്‍ ഈ
മഹദ്സ്ഥാപനത്തിന്റെ നന്മക്കായി
പുറത്തുനില്‍ക്കുമ്പോള്‍,അവരെകൂടി
ഉള്‍പ്പെടുത്തി ജനകീയമായി
,ജനാധിപത്യമാര്‍ഗ്ഗങ്ങളിലൂടെ
ഒരു കൂട്ടായ്മ ഉണ്ടാക്കുന്നതല്ലേ
അഭികാമ്യം.മങ്കടയുടെ
ഒരു സാംസ്കാരിക നിലയത്തിന്
പുതിയകെട്ടിടം പണിതുടങ്ങുന്നത്
അതിലെ ബഹുഭൂരിപക്ഷം അംഗങ്ങളും
അറിഞ്ഞില്ല എന്നത് തികച്ചും
ഖേദകരം തന്നെ.
നിലവിലുള്ള
നേതൃത്വം തന്നെ തുടരട്ടെ.പക്ഷേ
ഒരു ജനറല്‍ബോഡി വിളിച്ചുചേര്‍ത്ത്
ലൈബ്രറിയുടെ വികസനപ്രവര്‍ത്തനങ്ങള്‍
ചര്‍ച്ച ചെയ്യാനും വളര്‍ച്ചക്കാവശ്യമായ
അഭിപ്രായങ്ങള്‍ സ്വരൂപിക്കാനും
കൂടുതല്‍ അംഗങ്ങളെ ഉള്‍ക്കൊള്ളാനും
അതിലൂടെ ഒരുനാടിന്റെ സാംസ്കാരിക
പ്രവര്‍ത്തനങ്ങള്‍ക്ക്
ചുക്കാന്‍ പിടിക്കാനും
വായനശാലയുടെ പഴയ പ്രൗഡി
വീണ്ടെടുക്കാനും നിലവിലെ
ഭരണസമിതി തയ്യാറാകണമെന്നും
മങ്കട പൊതുജനവായനശാല രൂപംകൊണ്ട്
എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞ്
രൂപം കൊണ്ട കടന്നമണ്ണ ഐ.എഫ്.എസ്
വായനശാലയുടെ വളര്‍ച്ച മാതൃയാക്കി
,വിഭാഗിയമായി
ചിന്തിക്കാതെ ഒരു നാടിന്റെ
കൂട്ടായ്മക്ക് വേദിയാക്കാന്‍
മങ്കട പൊതുജനവായനശാലയെ
പ്രാപ്തമാക്കണമെന്നും
മങ്കടയുടെ ചരിത്രവും വര്‍ത്തമാനും
ചര്‍ച്ചചെയ്യുന്ന മങ്കട
ഓണ്‍ലൈന്‍ അഭ്യര്‍ത്ഥിക്കുന്നു.
മങ്കട
ഓണ്‍ലൈനിനുവേണ്ടി
മുഹമ്മദ്
ഇഖ്ബാല്‍.പി
(ബ്ലോഗര്‍)
(ബ്ലോഗര്‍)
പറച്ചിക്കോട്ടില്‍
ഹൗസ്
മങ്കട
പി.ഒ
ഫോണ്‍:9447354397
06/11/2013
മങ്കട
പകര്‍പ്പ്:മങ്കട
ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്
ഫെയ്സ്ബുക്ക്
പ്രസിദ്ധീകരണത്തിന്
എക്സിക്യൂട്ടീവ്
അംഗങ്ങള്‍ക്ക്
No comments:
Post a Comment