flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Wednesday, 31 December 2014

new year wishes





 ഒരു വര്‍ഷംകൂടിയാത്രപറയുന്നു.പുതിയ വര്‍ഷം കടന്നുവരുന്നു.പകലുംരാത്രിയുംപോലെ.മങ്കട എന്ന ഗ്രാമത്തിന്റെ അറിഞ്ഞതും അറിയാതെപോയതുമായ ചരിത്രവും വര്‍ത്തമാനവും വിവേചനരഹിതമായി പക്ഷങ്ങളില്ലാതെ ഡിജിറ്റല്‍ലോകത്തേക്കു കൊണ്ടുവരാനുള്ള ഒരു എളിയശ്രമത്തിലായിരുന്നു മങ്കട ഓണ്‍ലൈന്‍.കുറെ വായനക്കാരും, അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞവരും ഉണ്ടായിരുന്നു.എല്ലാവരുടെയും സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.പുതുവത്സരാശംസകള്‍
                                                  ഇഖ്ബാല്‍ മങ്കട

Tuesday, 30 December 2014

ഡിസംബര്‍ 31 ഹംസതയ്യില്‍ അനുസ്മരണം

ഡിസംബര്‍ 31 ഹംസതയ്യില്‍ അനുസ്മരണം
ഓര്‍മ്മകളില്‍ ഹംസ തയ്യില്‍
1999 ഡിസംബര്‍ 30  വ്യാഴം  മങ്കടക്കാര്‍ക്ക് കറുത്ത ദിവസമായിരുന്നു.അന്നാണ് ഹംസ തയ്യില്‍ മങ്കടയോട് വിടപറഞ്ഞത്.
തയ്യില്‍ അബ്ദുറഹിമാന്‍ ഹാജിയുടെയും മറിയുമ്മ ഹജ്ജുമ്മയുടെയും രണ്ടാമത്തെ പുത്രനായി ഹംസ തയ്യില്‍ ജനിച്ചു.മങ്കട ഹൈസ്ക്കൂളിലും ഫാറൂക്ക്കോളേജിലുമായിരുന്നു വിദ്യാഭ്യാസം.ഗ്വാളിയോറില്‍ നിന്നും എം.പി.എഡ് റാങ്കോടെ പാസ്സായി.തിരൂര്‍ക്കാട് ഹൈസ്ക്കൂളില്‍ ഗണിതശാസ്ത്ര അധ്യാപകനായി  ഔദ്യോഗിക ജീവിതം ആരംഭിച്ചു.പിന്നീട് തവന്നൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും പട്ടാമ്പി ഗവ:സംസ്കൃത കോളേജിലും പെരിന്തല്‍മണ്ണ ഗവ:കോളേജിലും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയരക്ടറായി.തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറിന്റെ മാനവശേഷി വികസന വകുപ്പിന്റെ കീഴിലുള്ള നെഹൃയുവ കേന്ദ്രയുടെ കോര്‍ഡിനേറ്ററായിചുമതലയേറ്റു.ഇടുക്കിയിലുംപാലക്കാട്ടും മലപ്പുറത്തുംകോര്‍ഡിനേറ്റര്‍ പദവിയില്‍ സേവനമനുഷ്ടിച്ചു.മലപ്പുറം ആസ്ഥാനമായി കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും സംയുക്ത ചുമതലയുള്ള റീജ്യണല്‍ കോര്‍ഡിനേറ്ററായത് 1987ലാണ്. കര്‍ണാടകയുടെ കോര്‍ഡിനേറ്ററായിചുമതല വഹിച്ചിട്ടുണ്ട്.1999ജൂലൈ മാസത്തിലാണ് തമിഴ് നാട്,പോണ്ടിച്ചേരി സംസ്ഥാനങ്ങള്‍ പരിധിയായ സോണല്‍ ഡയരക്ടറായത്.

യുവജനക്ഷേമ രംഗത്ത് പതിനഞ്ച് വര്‍ത്തോളം കേന്ദ്രസര്‍ക്കാര്‍ നിയമിച്ച എല്ലാ ദേശീയ യുവജന നയരൂപീകരണ സമിതികളിലും അംഗമായ ഹംസതയ്യില്‍  കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ യുവജന കാര്യ ഏകോപന സമിതിയുടെ ഏഷ്യാപസഫിക് മേഖല സെക്രട്ടറിയായിരുന്നു.

ബി.എസ്സിക്ക് പഠിക്കുമ്പോള്‍ഫാറൂക്ക് കോളേജ് ഫുട്ബോള്‍ ടീം ക്യാപറ്റനായിരുന്നു.1976 ലാണ് നെഹൃയുവ കേന്ദ്രയുടെ ഇടുക്കി ജില്ലാ യൂത്ത് കോര്‍ഡിനേറ്ററായത്.
കെയ്റോയില്‍ നടന്ന U.Nജനസംഖ്യാ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി.സോവിയറ്റ് യൂണിയനില്‍ നടന്ന യുവജന ഫെസ്റ്റിവെല്ലില്‍ ഇന്ത്യയില്‍നിന്നുള്ള സംഘത്തിന്റെ തലവനായിരുന്നു.ശ്രീലങ്കയിലും മലേഷ്യയിലും ഇന്ത്യന്‍ സംഘവുമായി പങ്കെടുത്തു.വിവിധ രാഷ്ടങ്ങളില്‍ നിന്നായി 35 പേര്‍ പങ്കെടുത്ത ചണ്ഢിഗഡ് കോമണ്‍വെല്‍ത്ത് ടൂത്ത് പ്രോഗ്രാം കോഴ്സില്‍ റാങ്ക് നേടി.മലപ്പുറം യൂത്ത് കോര്‍ഡിനേറ്റര്‍ ആയിരിക്കെ രാജ്യത്തെ മികച്ച കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ഭൂവനേശ്വര്‍ ദേശീയ അവാര്‍ഡ് ഹംസ തയ്യിലിനെ തേടിയെത്തി.1984,1991വര്‍ഷങ്ങളില്‍ മലപ്പുറത്ത് നടന്ന ഭാരതോത്സവങ്ങള്‍ ഹംസ തയ്യിലിന്റെ സംഘാടക മികവിന്റെ മികച്ച ഉദാഹരണങ്ങളാണ്.മികച്ച പ്രഭാഷകനായിരുന്ന ഹംസ തയ്യില്‍ ഒരു പക്ഷേ കേരളത്തല്‍ ഏറ്റവും കൂടുതല്‍ വേദികള്‍ പങ്കിട്ട ഉദ്യോഗസ്ഥനായിരുന്നു.1991ല്‍ ഡല്‍ഹിയില്‍ നടന്നയൂത്ത് ടൂറിസം അന്താരാഷ്ട്ര സമ്മേളനത്തിലും 1993ല്‍ ബാംഗ്ളൂരില്‍ നടന്ന ദേശീയോദ്ഗ്രഥന ക്യാമ്പിലും 1998ലെ ചെന്നൈയില്‍ നടന്ന ദേശീയ യുവജോത്സവങ്ങളിലും ഹംസ തയ്യില്‍ തിളങ്ങി.

 ഔദ്യോഗിക ജീവിതത്തിലെ തിരക്കിനിടയിലും മങ്കടയുടെ ഓരോ തുടിപ്പിലും നിറഞ്ഞുനില്‍ക്കാന്‍ ഹംസ തയ്യിലിനായിരുന്നു.മങ്കട മഹല്‍ ജമാഅത്തിലും ദീര്‍ഘകാലം മങ്കട ഓര്‍ഫനേജ് പ്രസിഡന്റുമായിരുന്നു.കെ.എന്‍.എം മെമ്പറും M.E.S യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റുമായിരുന്നു. M.E.S ജില്ലാ എക്സിക്യൂട്ടിവ് അംഗവുമായിരുന്നു.മങ്കട അറബിക് കോളേജ് കമ്മിറ്റി അംഗമായിരുന്നു.മങ്കട ഹൈസ്ക്കൂളിന് നെഹൃസെന്റിനറി സ്റ്റേഡിയം നിര്‍മ്മിച്ചത്  ഹംസ തയ്യിലിന്റെ ശ്രമഫലമാണ്.നൂറ്റാണ്ടുകള്‍ പഴക്കമുള്ള മങ്കട മാണിക്യേടത്ത് ശിവക്ഷേത്രത്തിന് 80സെന്റ് സ്ഥലവും ക്ഷേത്രാവശിഷ്ടങ്ങളും തന്റെ ഉമ്മയുടെ സ്വത്തിന്റെ ഓഹരിയിലുള്‍പ്പെട്ടപ്പോള്‍ അത് തദ്ദേശീയരായ ഹിന്ദു സഹോദരന്‍മാര്‍ക്ക് കൈമാറുന്നതിന് മുന്‍കയ്യെടുത്തത് ഹംസ തയ്യിലായിരുന്നു.ഇന്ത്യന്‍ പാര്‍ലിമെന്റില്‍പോലും ഇത് പരാമര്‍ശിക്കപ്പെട്ടു.

1999 ഡിസംബര്‍ 30 ന് വ്യാഴാഴ്ച്ച,മങ്കടയില്‍ നിന്നും ദേശീയ ശ്രദ്ധപിടിച്ചുപറ്റിയ ഹംസതയ്യില്‍ അന്തരിച്ചു.ചെന്നൈയിലെ താമസസ്ഥലമായ കില്‍പാക്കിലെ ഫ്ലാറ്റില്‍ നിന്നും ഡിസംബര്‍ 27ന് താഴെക്ക് വീണ് അപ്പോളോ ആശുപത്രിയില്‍ ചിക്ത്സയിലായിരുന്നു അദ്ദേഹം.തിരക്കേറിയ ഔദ്യോഗിക സന്ദര്‍ശനത്തിനിടയില്‍ ഭോപ്പാലില്‍ വെച്ച് മലേറിയ പിടിച്ച് യാത്ര മതിയാക്കി ചെന്നൈ എത്തിയതായിരുന്നു.വിശ്രമത്തിനായി മങ്കടയിലേക്ക് വരാന്‍ കാത്തിരുന്ന സമയത്തായിരുന്നു മരണം അദ്ദേഹത്തെ കൂട്ടികെണ്ടുപോയത്.ഓരോ യുവജന കൂട്ടായ്മക്കും എന്നും മാര്‍ഗ്ഗദര്‍ശ്ശിയായിരുന്ന ഹംസതയ്യില്‍ ഓര്‍മ്മയായിട്ട് പതിമൂന്ന് വര്‍ഷം പിന്നിടുമ്പോഴും മങ്കടയുടെ ചരിത്രത്തില്‍ ഒരു അവിഭാജ്യ ഘടമായി നിലനില്‍ക്കുന്നു.ബ്ലോഗിന്റെ സ്മരണാഞ്ജലി അര്‍പ്പിക്കുന്നു.

ബി.എസ്.എന്‍.എല്‍


ബി.എസ്.എന്‍.എല്‍ എന്ന സ്ഥാപനം എങ്ങിനെ നന്നാവും?



മങ്കടയി കെ.എസ്..ബി സബ് സെക്ടഷനിലെ മുരുകന്‍ എന്ന ലൈന്‍മാന്റെ ആത്മാര്‍ത്ഥ സേവനത്തെക്കുറിച്ചും അദ്ദേഹത്തെപ്പോലെയുള്ളവരാണ് കെ.എസ്.,ബി എന്ന സ്ഥാപനത്തിനു വേണ്ടതെന്നും ഒരനുഭവത്തിന്റെ വെളിച്ചത്തില്‍ മുമ്പ് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റില്‍ ഞാന്‍ ഇട്ടിരുന്നു.എന്നാല്‍ ഇക്കഴിഞ്ഞ ക്രിസ്തുമസ് വെക്കേഷന്‍ക്കാലത്ത് ഇതിനു വിരുദ്ധമായ ഒരനുഭവം എനിക്കുണ്ടായി.ഇവിടെ കെ.എസ്..ബി പകരം ബി.എസ്.എന്‍.എല്‍ എന്നതു മാത്രമാണ് മാറ്റം.എന്റെ സഹോദരന്റെ വീട്ടിലെ ലാന്‍ഡ്ഫോണ്‍ കേടുവരികയും ശരിയായരീതിയില്‍ പരാതി നല്കുകയും ചെയ്തു.കുറെ ദിവസങ്ങള്‍ക്കുശേഷം ഓഫീസില്‍പോയി അന്വേഷിച്ചപ്പോള്‍ ഇന്നു വരും എന്നു പറഞ്ഞ് അവരെ തിരിച്ചയച്ചു.ആ ദിവസം മുഴുവനും ലൈന്‍മാന്റെ വരവുംകാത്തിരുന്ന സഹോദരന്റെ ഭാര്യ ക്രിസ്തുമസ് വെക്കേഷനായതിനാല്‍ ,ലൈന്‍മാന്‍ വരികയാണെങ്കില്‍ വീടുതുറന്നുകൊടുക്കണമെന്ന് എന്നോട് പറഞ്ഞ് അവരുടെ വീട്ടില്‍പോയി.ഡിസംബര്‍ 24 ന് രാവിലെ 11.30 ആയപ്പോള്‍ ഭാരത്ഗ്യാസ് ഏജന്‍സിയുടെ ഗ്യാസ്ഡെലിവറി വാഹനം വരികയും അയല്‍വാസികളും ഞാനുള്‍പ്പെടെയുള്ളവരും ഗ്യാസ് സിലിണ്ടര്‍മാറ്റുന്ന തിരക്കിലായ സമയം നമ്മുടെ ബി.എസ്.എന്‍.എല്‍ ലൈന്‍മാന്‍ എന്ന കഥാപാത്രം ഒരു ബൈക്കില്‍ വീടിനു മുന്നില്‍ 11.40നു ലാന്‍ഡ് ചെയ്തു.അദ്ദേഹത്തെ കണ്ടമാത്രയില്‍ ഞാന്‍ സ്വാഭാവികരീതിയില്‍ ഒരുമിനുട്ട് ഇപ്പോള്‍ വരാം എന്നു പറഞ്ഞ് സിലിണ്ടറിനുള്ള പൈസ കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ നമ്മുടെ കഥാപാത്രം ഒരു മറുപടിയും പറയാതെ ബൈക്ക് സ്റ്റാര്‍ട്ടുചെയ്തു തിരികെപോകാന്‍ തുടങ്ങി.കാര്യം പെട്ടെന്നു പിടികിട്ടാതെ ഒന്നു അന്ധാളിച്ചുപോയ ഞാന്‍ ബൈക്കിനു പിറകേ ഓടി അയാളെ കൈക്കാട്ടി വിളിച്ചു നിര്‍ത്തി കിതപ്പോടെ നിങ്ങള്‍ എന്തുപണിയാണു കാണിക്കുന്നതെന്നു ചോദിച്ചപ്പോള്‍ ,ടിയാന്‍ യാതൊരു കൂസലുംകൂടാത"ഞാന്‍ വന്നപ്പോള്‍ വീട് അടച്ചിട്ടിരിക്കുകയാണ് എന്നു റിപ്പോര്‍ട്ട് ചെയ്യും നിങ്ങള്‍ക്കു എന്തുവേണമെങ്കിലും ചെയ്യാം ”എന്ന അല്പം ദാര്‍ഷ്ട്യത്തോടെ എന്നോട് പറഞ്ഞു.കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും ടിയാന്‍ നില്കാതെ 11.45 ന് സ്ഥലം വിട്ടു.

എന്നെ സംബന്ധിച്ചിടത്തോളം വല്ലാത്ത ഒരനുഭവം.പൊതുവെ പെട്ടെന്നുതന്നെ പ്രതികരിക്കുന്ന ഒരാളായതിനാല്‍ ഉടനെ തന്നെ ഒരു പരാതി എഴുതി തയ്യാറാക്കി സഹോദരന്റെ ഭാര്യയുടെ ഒപ്പും വാങ്ങി ഒരു മണിക്കൂറിനുള്ളില്‍തന്നെ മങ്കട ടെലിഫോണ്‍ എക്സ്ചേഞ്ചിലെത്തി ജെ.ടി.ഒ മുമ്പാകെ നടന്നകാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും പരാതിയില്‍ സൂചിപ്പിച്ചതുപോലെ ടെലിഫോണ്‍ അതോറിറ്റിമുഖേനയല്ല മാത്രമല്ല പരാതി മുന്നോട്ടുകൊണ്ടുപോകാന്‍ ഉദ്ദ്യേശിക്കുന്നതെന്നും സൂചിപ്പിച്ചപ്പോള്‍ എന്റെ മുന്നില്‍ വച്ചുതന്നെ ജെ.ടി.
ആ ലൈന്‍മാനുമായി ഫോണില്‍ സംസാരിക്കുകയും നിങ്ങള്‍ ആളുസ്ഥലത്തില്ലാന്നു പറഞ്ഞ വീട്ടുക്കാര്‍ നീണ്ട ഒരു പരാതിയുമായി ഇവിടെ ഇതാ വന്നിരിക്കുന്നു,ഉടനെ അവരുടെ പ്രശ്നം എന്താണെന്നു വെച്ചാല്‍ തീര്‍ത്തോളു എന്ന മുന്നറീപ്പോടെ ആ ഒഫീസര്‍ ഫോണ്‍സംഭാഷണം നിര്‍ത്തുകയുംചെയ്തു.ഞാന്‍ അവര്‍ക്ക് നന്ദി പറഞ്ഞു വീട്ടിലെത്തിയപ്പോഴെക്കും നമ്മുടെ പഴയ ലൈന്‍മാന്‍ ഒരു സഹായിയുമായി വീട്ടു പടിക്കലെത്തിയിരിക്കുന്നു.പത്തുമിനുട്ടുകൊണ്ടു പണിപൂര്‍ത്തിയാക്കി പോകാന്‍ നേരം ഞാന്‍ ചോദിച്ചു.വീട് ക്ലോസ്ചെയ്തിരിക്കുന്നു എന്നു റിപ്പോര്‍ട്ട് എഴുതാന്‍ പോയ ആളെങ്ങനെ വീണ്ടും ഇവിടെ എത്തി എന്നു ചോദിച്ചപ്പോള്‍ ഒരു മറുപടിപ്പോലും നല്കാന്‍ നില്കാതെ പോവുകയാണുണ്ടായത്,

ഇത്തരത്തിലുള്ള ഉദ്യോഗസ്ഥന്‍മാര്‍ കൊണ്ടാലും പഠിക്കില്ല.കാല്‍ച്ചോട്ടിലെ മണ്ണു് ദിനം പ്രതി ഒലിച്ചുകൊണ്ടിരിക്കുന്ന ഒരു' മഹാ'സ്ഥാപനമാണ് ബി.എസ്.എന്‍.എല്‍ .ലക്ഷകണക്കിനു കണക്ഷനുകളാണ് ബി.എസ്.എന്‍.എല്ലിനു നഷ്ടമായിട്ടുള്ളത് .ലാന്‍ഡ് ഫോണുകള്‍ ആളുകള്‍ എന്നേ ഉപേക്ഷിച്ചിരിക്കുന്നു.ആ സമയത്താണ് വെക്കേഷന്‍കാലം നോക്കി വീടുകളില്‍ ആളിലെന്ന ന്യായവുമായി ഇത്തരം വെള്ളാനകള്‍ വെറുതെ ശമ്പളവും കിമ്പളവുമായി സുഖിച്ചു ജീവിക്കുന്നത്.യുവജന സംഘടനകളുടെ നട്ടെല്ലുകള്‍ എന്നോ പണയം വെച്ചതിനാല്‍ ഇത്തരത്തിലുള്ള സാധനങ്ങള്‍ എല്ലാമേഖലയിലും ഉണ്ടാകും .പ്രതികരിക്കാന്‍ കഴിവോശേഷിയോ ഇല്ലാത്ത പാവം ജനങ്ങളെ ഈ കള്ളനാണയങ്ങള്‍ പറ്റിച്ചുകൊണ്ടെയിരിക്കുന്നു......
വാല്‍കഷ്ണം:കരയുന്ന കുട്ടിക്കേ പാലൊള്ളു......

Wednesday, 24 December 2014

ക്രിസ്തുമസ് -മങ്കടക്കാര്‍ക്ക് സങ്കടങ്ങളുടെ ഒരാണ്ട്


ക്രിസ്തുമസ് -മങ്കടക്കാര്‍ക്ക് സങ്കടങ്ങളുടെ ഒരാണ്ട്



ലോകമെങ്ങും ക്രിസ്മസ് ആഘോഷത്തിലാകുമ്പോള്‍ ഞങ്ങള്‍ മങ്കടക്കാര്‍ക്ക് ഈ വര്‍ഷത്തെ ക്രിസ്തുമസ് ദിനം സങ്കടങ്ങളുടെ ഒരാണ്ട് പൂര്‍ത്തിയാവുന്ന ദിവസമാണ്.കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിലാണ് മങ്കട കരിമല കരിങ്കല്‍ കോറിയില്‍ മൂന്നു കുട്ടികളടക്കം നാലു ജീവനുകള്‍ പൊലിഞ്ഞത്.
മങ്കട കരിമല സ്വദേശി ആന്റണിയുടെ മക്കളായ സിനോ (9), ബിനോ (10), ആന്റണിയുടെ സഹോദരന്‍ ബേബിച്ചന്റെ മകന്‍ സിജോ (12), ഇവരുടെ മുത്തച്ഛന്‍ ദേവസ്യ(60) എന്നിവരാണ് മരിച്ചത്.ആന്റണിയുടെയും ബേബിച്ചന്റെയും  കുടുബത്തിന് എല്ലാ സഹിക്കാനുള്ള കഴിവ് ദൈവം കൊടുക്കട്ടെ എന്നു മാത്രം പ്രാര്‍ത്ഥിക്കാനെ കഴിയൂ....മങ്കടഓണ്‍ലൈനിന്റെ സ്മരാണഞ്ജലി അര്‍പ്പിക്കുന്നു.

Friday, 14 November 2014

ദൃശ്യങ്ങള്‍

ദൃശ്യങ്ങള്‍







വാര്‍ത്താ ചിത്രങ്ങള്‍

വാര്‍ത്താ ചിത്രങ്ങള്‍
മങ്കട താലൂക്ക് ആശുപത്രി പുതിയ ബ്ലോക്ക് ഉദ്ഘാടനം




 



Sunday, 19 October 2014

old students 1963 batch


അമ്പതുവര്‍ഷത്തെ ഇടവേളയ്ക്കു്ശേഷം ഒത്തുച്ചേരലിന്റെ നിര്‍വൃതിയില്‍ പഴയ പത്താംക്ലാസുകാര്‍
 

 
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമങ്ങള്‍ ഇന്നൊരുപുതുവാര്‍ത്തയല്ല.ലാല്‍ജോസ് സംവിധാനം ചെയ്ത ക്ലാസ് മേറ്റ് എന്ന സിനിമയ്ക്ക് ശേഷം മലയാളികള്‍ ഏറെ ഏറ്റെടുത്ത ഒരു സംഭവമാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമങ്ങള്‍.എന്നാല്‍ ഇന്ന് മങ്കടയില്‍ ഒത്തുച്ചേര്‍ന്ന പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പ്രായംകൊണ്ട് കാലത്തെ പിന്നിലാക്കി യവരാണ്.മങ്കട ഗവ:ഹൈസ്ക്കൂളിലെ അഞ്ചാമത്തെ എസ്.എസ്.എല്‍.സി ബാച്ചും 1963-64കാലത്തെ പതിനഞ്ചാം വയസുക്കാരുമായ നാല്പതിലധികംപൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് ഇന്നു സംഗമത്തിനെത്തിയിട്ടുള്ളത്.ഒപ്പം അവരെ പഠിപ്പിച്ച അഞ്ച് അധ്യാപകരെയും വേദിയിലെത്തിക്കാനായി.അനുഭവങ്ങള്‍ പങ്കുവെയ്ക്കാനും പരിചയങ്ങള്‍ പുതുക്കാനും തങ്ങളോപ്പംചേരാനാവാതെ കാലയവനികയിലേക്ക് പോയവര്‍ക്ക് അനുശോചനം രേഖപ്പെടുത്താനും അവര്‍ അവസരങ്ങള്‍ കണ്ടെത്തി.മങ്കട എല്‍.പി.സ്കൂളിന്റെ എസ്.എം.സി കമ്മിറ്റിക്കായി എത്തിയ ശ്രീ.ഉമ്മര്‍തയ്യില്‍ (ഞങ്ങള്‍ ഉമ്മറാക്ക എന്നുവിളിയ്ക്കും)നിന്നാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തെ കുറിച്ചറിഞ്ഞത് .അപ്പോള്‍തന്നെ നാളെ ഞാനുംകൂടിവരുന്നതില്‍ എന്തെങ്കിലും വിഷമമുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഇതിന്റെ സംഘാടകരിലൊരാളായ അദ്ദേഹം സന്തോഷത്തോടെ ക്ഷണിക്കുകയാണ് ചെയ്തത്.അങ്ങിനെയാണ് ഒക്ടോബര്‍ 19 ഞായര്‍ രാവിലെ പത്തുമണിക്ക് മങ്കട ജി.എല്‍.പി സ്കൂളിലെത്തിയത്.


 പ്രാര്‍ത്ഥനയോടെ ആരംഭിച്ച കൂട്ടായ്മക്ക് ശ്രീ.ദിവാകരന്‍ സ്വാഗതം ആശംസിച്ചു.തുടര്‍ന്ന് ശ്രീ.ഉമ്മര്‍തയ്യില്‍ അധ്യക്ഷ പ്രസംഗം നടത്തി.തങ്ങളുടെ അധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു.പിന്നീട് അധ്യാപകരുടെ അനുഭവങ്ങളാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചത്.ഇപ്പോള്‍ പെരിന്തല്‍മണ്ണയില്‍ താമസിക്കുന്ന ശ്രീ.അബ്ദുല്‍ റസാക്ക് മാസ്റ്റര്‍ പി..ടി അധ്യാപകനായിരുന്നു.ക്ലാസില്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ നര്‍മ്മത്തോടെയാണ് സാര്‍ അവതരിപ്പിച്ചത്.തുടര്‍ന്ന് മലയാളം അധ്യാപകനായിരുന്ന ശ്രീ.പൊതുവാള്‍ മാസ്റ്ററാണ് സംസാരിച്ചത്.അദ്ദേഹം തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലകുടയില്‍ നിന്നാണ് ഈ സംഗമത്തിനായി എത്തിയത്.മങ്കടഹൈസ്ക്കൂളിലേക്ക് എത്തിയതും അതിനുമുമ്പ് രാമനാട്ടുക്കരയിലെ ആശ്രമം സ്കൂളില്‍ കുഞ്ഞുണ്ണി മാഷോടൊത്തു പ്രവര്‍ത്തിച്ച അനുഭവങ്ങളും മങ്കട ഹൈസ്ക്കൂളിലെ ഒരധ്യാപകന്‍ എന്ന നിലയില്‍ അനുഭവപ്പെട്ടതും എല്ലാ അല്പം വിശദമായിതന്നെ പഴയകുട്ടികളുമായി പങ്കുവെച്ചു.നിലവില്‍ നാട്ടില്‍ ഒരു മലയാളം അധ്യാപകന്റെ സേവനം കാവ്യകേളി എന്ന കലാരൂപത്തിനായി നീക്കിവെച്ചതും വി.കെ ശ്രീരാമന്റെ വേറിട്ടൊരാള്‍ എന്ന ചാനല്‍ പരിപാടിയിലൂടെ സമൂഹത്തിന്റെ മുന്നിലേക്കെത്തിയതും വായനാശാലപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുനടത്തുന്നതുമെല്ലാം ഇപ്പോഴും സംതൃപ്തമായ ഒരു ജീവിതം തനിക്ക്പ്രധാനം ചെയ്യുന്നു എന്നാതാണ് തന്റെ വിദ്യാര്‍ത്ഥികള്‍ക്കായി അദ്ദേഹം നല്കിയ ഉപദേശം.പിന്നീട് കദീജ ടീച്ചറും കമലാവതി ടീച്ചറും കല്ല്യാണികുട്ടി ടീച്ചറും സംസാരിച്ചു.
പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അനുഭവങ്ങള്‍ അയവിറക്കി.സമൂഹത്തില്‍ ഉന്നതങ്ങളില്‍ എത്തിയവരും നാട്ടിലുള്ളവരുമായി എത്തിയ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ എല്ലാവരും സൗഹൃദങ്ങള്‍ പുതുക്കി.




പി.അംബുജാക്ഷി,വി.നഫീസ, പി.പി.ശ്രീദേവി, കെ.കെ.സരോജിനി, കെ.എം.ലീല, കെ.പി.ലീല, എം.മറിയം, ഇന്ദിര, ശാന്തകുമാരി, മാധവിക്കുട്ടി, ഗ്രേസിതോമസ്, ടി.എമജീദ്, .സൈതലവി, സി.കുഞ്ഞയമു,ടി.ടി.മുഹമ്മദ്, എം.കെ.കുഞ്ഞുണ്ണി, ശൂലപാണിവാരിയര്‍, പി..മുഹമ്മദ്, എം.ഗണപതി, ഉമ്മര്‍തയ്യില്‍, ബാലഗോപാലന്‍, വി.രാജഗോപാലന്‍, .വേണുഗോപാലന്‍, കെ.കെ.പ്രഭാകരന്‍നായര്‍. പി.രാമനാഥന്‍ ‍,ദിവാകരന്‍, കുട്ടിശങ്കരന്‍, എം.വി.മുഹമ്മദലി, എം.ടി.രാമചന്ദ്രന്‍ ,എം.കേശവന്‍, കൃഷ്ണന്‍, എസ്.കെ.രാധാകൃഷ്ണന്‍, എസ്.എം.ഉസ്മാന്‍,രാധാകുമാരി,സരോജിനി,ടി.ശിവശങ്കരന്‍,അബ്രഹാം,
മോഹന്‍ദാസ്.കെ,എം.എന്‍.രാമനാഥന്‍,സുഭദ്ര,വസന്ത,മുഹമ്മദ്.ബി,
വേലായുധന്‍,ഇന്ദുമതി,എം.വി.ലീലാവതി.......തുടങ്ങിയവരാണ് ഈ കൂട്ടായ്മയിലുള്ളത്.





ഈ കൂട്ടായ്മയില്‍ നിന്നും എന്നേക്കുമായി യാത്രയായവര്‍:ടി.ഗോപാലകൃഷ്ണന്‍,രാജകുമാരന്‍, എം.ഹുസൈന്‍, .കുട്ടന്‍,വി.മുഹമ്മദലി,സി.കോമളം,പി.രാമചന്ദ്രന്‍ എന്നിവരാണ്.
പഴയതലമുറയെ അടുത്തുകാണാനും അവരുടെ അനുഭവങ്ങള്‍ നേരിട്ടറിയാനും കഴിഞ്ഞത് ഒരു ഭാഗ്യമായിഞാന്‍ കരുതുന്നു.എത്താന്‍ കഴിയാതിരുന്നവര്‍,അസുഖമായവര്‍,പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ എല്ലാവര്‍ക്കുമായി ഇത്തരംകൂട്ടായ്മകള്‍ ആശ്വാസമാകട്ടെയെന്നും മങ്കടയുടെ ചരിത്രത്തില്‍ ആദ്യത്തെ സംരഭത്തിന് മങ്കട ഓണ്‍ലൈനിന്റെ എല്ലാഭാവുകങ്ങളും നേരുന്നു.

മുഹമ്മദ് ഇഖ്ബാല്‍.പി
www.mankadaonline.blogspot.in

Monday, 6 October 2014

കുരങ്ങന്‍ചോല




 കുരങ്ങന്‍ചോല
ഇന്നലെ രാവിലെ വീട്ടിലെ വാഴ തൈകള്‍ക്ക് വളമിട്ടുകൊണ്ടിരിക്കുന്ന സമയത്താണ് മങ്കടയിലെ മാധ്യമം ദിനപത്രത്തിന്റെ ലേഖകന്‍ മുനീര്‍ മങ്കട വിളിക്കുന്നത്.മങ്കടയുടെ ഉള്‍പ്രദേശത്തുള്ള നല്ല ഒരു വ്യൂ പോയിന്റുണ്ട് ഒന്ന് പോയിനോക്കിയാലോന്ന് .പിന്നെ ഒന്നും ആലോചിച്ചില്ല.പത്തുമിനുട്ടിനുള്ളില്‍ മങ്കട ടൗണിലെത്തി. രണ്ടുപേരും കൂടി വേരുംപുലാക്കല്‍ വഴി മുക്കില്‍ ചേരിയത്തു നിന്നു മൂന്ന് കിലോമീറ്റര്‍ ഉള്ളിലോട്ടുപോയി കുരങ്ങന്‍ചോലയെന്ന മിനി ഊട്ടിയിലെത്തി.ശരിയ്ക്കും വനത്തിലൂടെയുള്ള യാത്രാനുഭവം.അവിടെയുള്ള പ്രകൃതിഭംഗി കൂറേസമയം ആസ്വദിച്ചു.കുറെ ഫോട്ടോകള്‍ എടുത്തു.മൂനീര്‍ ഇന്ന് മാധ്യമം പത്രത്തിലിട്ടിരിയ്ക്കുന്നു.എനിക്ക് മറ്റൊരു രീതിയിലാണ് ഈ വാര്‍ത്തയെ സമീപിക്കാന്‍ തോന്നുന്നത്. അമ്യൂസ് മെന്റ് പാര്‍ക്കുകളും ജലകേളികളുംമൊക്കെ തേടിപോകുന്ന എന്റെ നാട്ടുകാരെങ്കിലും കുറച്ചുസമയം കുടുംബത്തെയും കൂട്ടി ഇവിടെ വന്നിരുന്നാല്‍ ഉണ്ടാകാവുന്ന ലാഭം വളരെയധികമായിരിയ്ക്കും കാരണം പ്രകൃതിയെ അറിയാനുള്ള ഒരു മനസ്സ് കുരുന്നിലെ കുട്ടികള്‍ക്കുണ്ടാകുന്നത് വിദ്യാലയങ്ങളില്‍ നിന്നല്ല .എന്തായാലും എന്റെ മനസ്സു നിറഞ്ഞു.സന്ദര്‍ശിക്കാന്‍ താല്പര്യമുള്ളവര്‍ മങ്കട-വേരുംപുലാക്കല്‍-മുക്കില്‍ചേരിയം റോഡ്- പന്തലൂര്‍ മലറോഡിലൂടെ മുന്നോട്ടുപോയാല്‍ സ്ഥലത്തു എത്താവുന്നതാണ്.













Sunday, 5 October 2014

പെരുന്നാള്‍ പാട്ടുകള്‍



ഓര്‍മ്മയിലിന്നുമുണ്ട് ആ പെരുന്നാള്‍ പാട്ടുകള്‍
(കടപ്പാട്: മുനീര്‍ മങ്കട)


ഓര്‍മ്മകള്‍ അലയടിച്ചുയരുന്ന പഴയകാല പെരുന്നാള്‍പാട്ടിന്റെ മധുര സ്മരണകള്‍ അയവിറക്കുകയാണ് ആച്ചുമ്മതാത്ത.ആധുനികതയുടെ കുത്തൊഴുക്കില്‍ അന്യം നിന്നുപോയ ഗ്രാമീണപെരുന്നാള്‍പാട്ടുകളിലെ നിറസാന്നിധ്യമായിരുന്നു ആച്ചുമ്മ.

1970കളില്‍ വള്ളുവനാട്ടിലെ മുസ്ലിംങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന പെരുന്നാള്‍ പാട്ടുകൂട്ടങ്ങള്‍ അന്നത്തെ സാംസ്കാരിക സമന്വയത്തിന്റെയും മതമൈത്രിയുടെയും ഉദാത്തമാതൃകകളായിരുന്നു.പഴയരാത്രികല്ല്യാണങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന തരത്തില്‍ പെരുന്നാള്‍ ദിനത്തിലാണ് പ്രത്യേക ഗ്രാമീണ പാട്ടുല്‍സവങ്ങള്‍ നടന്നിരുന്നത്.കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷംവരെ ഇവ സജീവമായിരുന്നു.പെരുന്നാള്‍ ദിനത്തിലെ വിശിഷ്ടഭക്ഷണമായ തേങ്ങാച്ചോര്‍ കഴിച്ച് ഉച്ചയോടെ സ്ത്രീകളും കുട്ടികളും ഗ്രാമത്തിലെ ഏതെങ്കിലും വീട്ടില്‍ ഒത്തുകൂടിയാണ് പാട്ടുകൂട്ടങ്ങള്‍ നടത്തിയിരുന്നത്.കല്ല്യാണപാട്ടുകളും ഒപ്പനപ്പാട്ടുകളുമടങ്ങുന്ന പാട്ടുല്‍സവത്തില്‍ ഇരുഭാഗങ്ങളായി പിരിഞ്ഞ് വാശിയേറിയ മത്സരങ്ങള്‍ വരെ നടക്കുമായിരുന്നു.പുതുപെണ്ണിന്റെ ടീം,പുതിയാപ്ലയുടെ ടീം എന്നിങ്ങനെ ഗ്രൂപ്പുകളായി തിരിഞ്ഞ് പാട്ടുപാടി മത്സരിക്കും.കുലുകുലുമെച്ചം പ്പെണ്ണുണ്ടോ......,കിരികീരി ചെരുപ്പുമേല്‍ അണഞ്ഞുള്ള പുതുനാരീ......തുടങ്ങിയ പാട്ടുകളില്‍പെണ്ണിന്റെയും പുതിയാപ്ലയുടെയും വിശേഷണങ്ങള്‍കൂട്ടിചേര്‍ത്ത് ചോദിച്ച് മറുവിഭാഗത്തെ ഉത്തരം മുട്ടിയ്ക്കും.ചിലപ്പോള്‍ അത് ഒപ്പനപ്പാട്ടുകളായിരിയ്ക്കും.വൈകിട്ടു വരെ തുടരുന്ന ഈ പരിപാടിയ്ക്ക് അതിഥികളായെത്തുന്നവരടക്കം വലിയൊരു സദസ്സുതന്നെയുണ്ടാകുമെന്ന് അന്നത്തെ തലമുറയിലെ പേരെടുത്തപാട്ടുകാരികളിലൊരാളായ മങ്കട ചേരിയത്തെ കൂരിയാടന്‍ ഹംസണ്ണിയുടെ ഭാര്യയായ ആച്ചുമ്മ ഓര്‍ത്തെടുക്കുന്നു.കാഞ്ഞമണ്ണ സ്വദേശിയായ ഇവര്‍ സ്വന്തം ഉമ്മയില്‍ നിന്നാണ് പാട്ടുപഠിച്ചത്.മറ്റത്തൂര്‍ പാത്തോമ്മ,തയ്യില്‍ കദീജ,കേരളാംതൊടി മറിയ,തേവര്‍തൊടി പാത്തുമ്മ,സഫിയ തുടങ്ങിയവര്‍ ആച്ചുമ്മയുടെ കാലഘട്ടത്തില്‍ പേരെടുത്തപാട്ടുക്കാരായിരുന്നു.ബലിപെരുന്നാള്‍ ദിവസത്തില്‍ നാലുനാള്‍വരെ പാട്ടുകള്‍ തുടരും.ഓരോദിവസവും വ്യത്യസ്ത വീടുകളിലായിരിയ്ക്കും പാട്ടുക്കൂട്ടം നടക്കുക.ടേപ്പ് റിക്കാര്‍ഡറോ,ടെലിവിഷനോ പ്രചാരത്തിലില്ലായിരുന്ന അക്കാലത്ത് പീര്‍മുഹമ്മദ്,.വി മുഹമ്മദ്,റംലാബീഗം,കണ്ണൂര്‍ സീനത്ത് തൂടങ്ങിയവരുടെ പാട്ടുകള്‍ കല്ല്യാണ വീടുകളില്‍ വെയ്ക്കുന്നപെട്ടി പാട്ടുകളില്‍ നിന്നും ഉമ്മമാരുടെ നാവിന്‍ തുമ്പില്‍ നിന്നും കേട്ടും മാണ് പഠിച്ചിരുന്നത്.ജനങ്ങള്‍ പട്ടിണിയിലും കഷ്ടപ്പാടിലുമായിരുന്നുവെങ്കിലും സൗഹാര്‍ദ്ധവും മനുഷ്യസ്നഹവും നിറഞ്ഞുനിന്നിരുന്ന ഒരുകാലമായിരുന്നു അതെന്ന് പഴയതലമുറക്കാര്‍ പറയുന്നു.പുതുവസ്ത്രവും കുളിക്കാന്‍ വാസനസോപ്പും പെരുന്നാള്‍ ദിനത്തില്‍ മാത്രം കിനാകണ്ടിരുന്നകാലം.സ്ത്രീകള്‍ക്ക് മുണ്ടും,കുപ്പായവും തട്ടവുമായിരുന്നു പെരുന്നാള്‍ വസ്ത്രം.ചക്കയുടെ വളഞ്ഞി ഉപയോഗിച്ച് കൈവെള്ളയില്‍ ഡിസൈനുകള്‍ ഉണ്ടാക്കിയാണ് മൈലാഞ്ചിഇട്ടിരുന്നത്.ഓരോ പെരുന്നാളുകളും ഇത്തരത്തിലുള്ള ഒരായിരം ഓര്‍മ്മകള്‍ കൊണ്ടുവരുന്നു എന്നതാണ് ഇപ്പോള്‍ പെരുന്നാള്‍ ദിനത്തില്‍ അനുഭവപ്പെടുന്നതെന്ന് ആച്ചുമ്മതാത്ത് പറയുന്നു.

Friday, 3 October 2014

ഗാന്ധിജയന്തിദിനം

ഗാന്ധിജയന്തിദിനത്തില്‍ മങ്കടയിലെ റിവല്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മങ്കടപോലീസ് സ്റ്റേഷന്‍ പരിസരം വൃത്തിയാക്കി






Friday, 26 September 2014

pta and smc

ലക്ഷ്യംപാളിപോകുന്ന അധ്യാപക -രക്ഷാകര്‍തൃസമിതികളും സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റികളും

വിദ്യാലയങ്ങളുടെ സമഗ്രമായ വികസനത്തിന് അധ്യാപക -രക്ഷാകര്‍തൃസമിതികളുടെ(PTA) ഇടപെടലിന്റെ ആവശ്യകത പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ.ഇതിനുപുറമേ 2013മുതല്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി(SMC)എന്ന ഒരു സമിതികൂടിനിലവില്‍ വന്നതോടെ ഭൗതികവും അക്കാദമികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ശക്തമായ വേദികളായി.എന്നാല്‍ പലസ്കൂളുകളിലും ഇതിന്റെ പ്രവര്‍ത്തനം രൂപീകരണഘട്ടംമുതല്‍ക്കുതന്നെ ശരിയായ രീതിയിലല്ലാതെ പോകുന്നത് കാണാവുന്നതാണ്.അമിതമായ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ പി.ടി./ എസ്.എം.സി രൂപീകരണത്തില്‍ കടന്നുവരുമ്പോള്‍ ഈ സമിതികളുടെ ലക്ഷ്യപ്രാപ്തിതന്നെതാളം തെറ്റുന്നു.
   കൂടുതല്‍ വായിക്കാന്‍ കാഴ്ചപ്പാട് പേജില്‍ ക്ലിക്ക് ചെയ്യുക

Friday, 12 September 2014

റേഷന്‍കടയിലെ കൊള്ളരുതായ്മകള്‍

കാഴ്ചപ്പാട്

റേഷന്‍കടയിലെ കൊള്ളരുതായ്മകള്‍

കേരളംപോലെയുള്ള സമ്പൂര്‍ണ്ണ ഉപഭോക്തൃ സംസ്ഥാനത്തില്‍ പൊതുവിതരണ സംവിധാനങ്ങളുടെ സ്വാധീനവും ആവശ്യകതയും പ്രത്യേകം സൂചിപ്പിക്കേണ്ടതില്ല.കുട്ടിയായിരുന്ന കാലത്തു രാവിലെ മദ്രസ്സയില്‍ (മതപഠനക്ലാസില്‍)പോകുന്നതിനു മുമ്പ് ആഴ്ചയില്‍ ഒരിക്കല്‍ ലഭിക്കുന്ന റേഷന്‍ അരിക്കായിഎല്ലാതിങ്കളാഴ്ചയും റേഷന്‍കടയില്‍ കാര്‍ഡ് വെയ്ക്കാന്‍പോയകാലം ഒരു ഗൃഹാതുരത്വം നല്കുന്ന ഓര്‍മ്മയായി ഇപ്പോഴും ഉണ്ട്.ആ റേഷന്‍ സംവിധാനമെല്ലാം പാടെ മാറി.ഇപ്പോള്‍ മാസത്തിലൊരിക്കലാണ്.അതും കൃത്ത്യതയൊന്നുമില്ല.ഇതെഴുതാന്‍കാരണം കഴിഞ്ഞ രണ്ടുദിവസവും റേഷന്‍കടയില്‍ ചെന്നപ്പോള്‍ ഒരു റേഷന്‍ കടയില്‍ മാത്രം(മങ്കടയില്‍ രണ്ടെണ്ണമുണ്ട്)മുഴുവന്‍ സാധനങ്ങളും ഇല്ല.ഓണമായതിനാല്‍ എ.പി.എല്‍ വിഭാഗത്തിന് അരി,മണ്ണെണ്ണ എന്നിവയ്ക്ക് പുറമേ ഒരുകിലോ പഞ്ചസാരയുമുണ്ട്.എന്തായാലും ഇന്ന് വെള്ളിയാഴ്ച്ച(സെപ്തംബര്‍ 12)രാവിലെ പത്ത്മണിക്ക് താഴെ റേഷന്‍കടയിലെത്തി.ഇവിടെ നിന്നാണ് കഥ ആരംഭിക്കുന്നത്.....
റേഷന്‍കടക്കാരനെ പരിചയപ്പെടുത്തേണ്ടതായിട്ടുണ്ട്.പഴയ പ്രാദേശിക രാഷ്ടീയക്കാരന്‍,മൂര്‍ച്ചയില്ലാകത്തി,റേഷന്‍സാധനങ്ങള്‍ കൃത്യസമയത്ത് എത്തിക്കില്ല.ആളുകള്‍ക്ക് ടിയാന്‍ നല്കുന്ന ഔദാര്യമാണ് റേഷന്‍ എന്നതാണ് വെപ്പ് .ഏകദേശം ഒരു കൊല്ലത്തോളം ടിയാന്റെ ഭാര്യയുടെ പേരിലുള്ള ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും പകരം കട നടത്തിയ ആള്‍ തികച്ചും മാതൃകാപരമായി കടനടത്തികാണിച്ചു കൊടുക്കുകയും ചെയ്തു.എന്തു കൊള്ളരുതായ്മകള്‍ ചെയ്താലും ഞങ്ങള്‍ മങ്കടക്കാര്‍ക്ക് അനങ്ങാപ്പാറ നയമാണ്.ഗാന്ധിജി കഴിഞ്ഞാല്‍ സഹനത്തിനു അവാര്‍ഡുകൊടുക്കുന്നുണ്ടെങ്കില്‍ അത് മങ്കടക്കാര്‍ക്ക് കൊടുക്കണം.കുട്ടികളായിരിക്കുമ്പോള്‍ റേഷനരിക്ക് ഒരു രൂപകൂട്ടിയാല്‍,റേഷന്‍ കടയില്‍ അരിവരാതിരുന്നാല്‍ പപ്പായഇലയുടെ തണ്ടില്‍ മണ്ണെണ്ണ നിറച്ച് അന്തിമയങ്ങുന്ന നേരത്ത് പണികഴിഞ്ഞെത്തുന്ന സഖാക്കന്‍മാര്‍ നടത്തിയിരുന്ന പ്രതിഷേധങ്ങള്‍ തെല്ലും ആരാധനയോടെയാണ് എന്നെപോലെയുള്ള തലമുറ ഇപ്പോഴുംകാണുന്നത്.ഇന്ന് ഫെയ്സ്ബുക്ക് വിപ്ലവമായതിനാല്‍ സഖാക്കള്‍ക്കും ടിയാന്റെ വിഷയത്തില്‍ താല്പര്യമില്ല. അങ്ങിനെയുള്ള കഥാപാത്രത്തിന്റെ അടുത്തേക്ക് ഞാന്‍ ചെല്ലുന്നു.സാധനങ്ങള്‍ ചോദിക്കുന്നതോടെ മണ്ണെണ്ണയില്ല ,കിട്ടുമ്പോള്‍ തരാം എന്ന അഹങ്കാരത്തോടെയുള്ള മറപടിയും .ആരുമില്ലാത്തതിനാല്‍ ടിയാനോട് നയത്തില്‍ പറഞ്ഞു എന്തിനാണ് പാവങ്ങള്‍ക്കു കിട്ടേണ്ട സാധനങ്ങള്‍ ഇങ്ങിനെ കൊടുക്കാതിരിക്കുന്നത്.അതോടെ കാര്യങ്ങള്‍ ഗൗരവത്തിലായി.ടിയാന്‍ കണ്ടതുകൂട്ടിക്കോ എന്ന രീതിയില്‍ ഇതൊക്കെ എനിക്ക് പുല്ലാണെന്ന ഭാവത്തില്‍ പെരുമാറിയപ്പോള്‍ എന്നിലെ പഴയസഖാവ് ഒന്നു ഉണര്‍ന്നു.മങ്കടമേലെ ഒരു റേഷന്‍കടകൂടി ഉണ്ടെന്നും അവിടെ എപ്പോഴും സാധനങ്ങളുണ്ടെന്നും നിനക്ക് മാത്രം സാധനം ലഭിക്കാതിരിക്കുന്നത് എങ്ങിനെയാണെന്നും ചോദിച്ചപ്പോള്‍ ടിയാന്‍ എന്നെ വെല്ലുവിളിക്കുകയാണ് ചെയ്തത് മങ്കടയല്ല ഈ സമീപപ്രദേശത്ത് മണ്ണെണ റേഷന്‍കടകളില്ലാ എന്ന രീതിയില്‍ പറഞ്ഞപ്പോള്‍ ,പിന്നെ എപ്പോഴാണ് നിനക്കിത് തരാന്‍ കഴിയുക എന്ന സമാധാനത്തിന്റെ അവസ്ഥയിലേക്കു ഞാന്‍ വരികയും കാര്യങ്ങളൊന്ന് അന്വേഷിക്കാന്‍ തീരുമാനിക്കുകയുംചെയ്തു.
തുടര്‍ന്ന് മങ്കട മേലെയുള്ള റേഷന്‍ ഷോപ്പില്‍ നിന്നും മണ്ണെണ്ണയടക്കമുള്ള സാധനങ്ങള്‍ വാങ്ങുകയും ചെയ്തു(തറവാടുവീട്ടിലെ കാര്‍ഡും കയ്യിലുണ്ടായിരുന്നു).വീണ്ടും മണ്ണെണ്ണ ചലഞ്ചിനായി(ഇപ്പോള്‍ ചലഞ്ചിന്റെ കാലമല്ലേ!) നമ്മുടെ കഥാപാത്രത്തന്റെ അടുത്തേക്കു വന്നപ്പോള്‍ കുറെ ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍ അവിടെയുണ്ടായിരുന്നു.അവരുടെ മുമ്പില്‍ വെച്ച് മണ്ണെണ കാണിച്ചു കൊടുത്ത് ഇനി എന്നാണെനിക്ക് മണ്ണെണ്ണ തരുന്നത് എന്നു ചോദിച്ചപ്പോഴും മിണ്ടതിരിക്കല്‍ നയമാണ് ടിയാന്‍ സ്വീകരിച്ചത്.അപ്പോഴാണ് ഞാന്‍ പരാതി പുസ്തകം ചോദിച്ചത്.അതോടെ കാര്യങ്ങള്‍ തകിടംമറിയുന്നു.പുലിയെ പോലെനിന്ന കഥാപാത്രം പൂച്ചയാകുന്നു.ഒന്ന് സമാധാനത്തോടെ നമ്മുക്ക് സംസാരിക്കാം എന്നു പറയുന്നു.നീ എനിക്ക് പരാതി പുസ്തകം തരികയോ അല്ലെങ്ങില്‍ നിന്റെ കച്ചവടത്തിന് ഞാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് പറഞ്ഞ് പോലീസിനെ വിളിക്കണമെന്നും പറഞ്ഞിട്ടും പരാതി പുസ്തകം തരാന്‍ ടിയാന്‍ തയ്യാറായില്ല.എന്താണ് നമ്മുടെ സമൂഹത്തില്‍ നടക്കുന്നത് ? എല്ലാവരും സ്വപ്നാടനത്തിലാണ്.സാധാരണക്കാരന് ലഭിക്കേണ്ട ഏറ്റവും ചുരുങ്ങിയ അവകാശങ്ങള്‍പ്പോലും കിട്ടുന്നുണ്ടോ എന്നന്വേഷിക്കാന്‍ യുവജനപ്രസ്ഥാനങ്ങള്‍ക്കാവുന്നില്ല.ഒരിക്കല്‍ സസ്പെന്‍‍ഡ് ചെയ്യപ്പെട്ട ലൈസന്‍സ് എന്തിന്റെ അടിസ്ഥാനത്തിലാണ് പുതുക്കി നല്കിയതെന്നറിയില്ല.ഞാനേതായാലും തുടര്‍നടപടികളുമായി മുന്നോട്ടുപോവുകയാണ്. അണ്ണാറകണ്ണനും തന്നാലായത്.