flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Wednesday, 5 March 2014

jaya


കടന്നമണ്ണ ,അരിപ്ര കോവിലകങ്ങളെ കുറിച്ചുവന്ന പോസ്റ്റിലെ ഒരു തെറ്റ് ചൂണ്ടികാണിച്ച്ശ്രീ.എം.സി.ജയകൃഷ്ണന്‍ അയച്ച കുറിപ്പ്
It is not correct to write Kadannamanna Covilakam is extinct. Members of Kadannamanna Covilakam have modified the buildings  and many of them are still staying there. Old buildings might have taken a new shape and form.
Aripra Covilakam building is no more in existance but members of Aripra Covilakam are still living in Kozhikode and Cheruppulassery.

murukan


മുരുകനെ പോലെയുള്ളവരെയാണ് പൊതുജനങ്ങള്‍ക്കുവേണ്ടത്
മുരുകന്‍,ലൈന്‍മാന്‍,കെ.എസ്.ഇ.ബി മങ്കട
നമ്മുടെ പൊതുമേഖല സ്ഥാപനങ്ങളായ കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, ബി.എസ്.എന്‍.എല്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ നിലനില്പുതന്നെ ചോദ്യചിഹ്നമായി മാറുന്ന കാലത്ത് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും അവിടെത്തെ ചില ഉദ്യോഗസ്ഥരുടെയെങ്കിലും കയ്യിലിരിപ്പും നമ്മുക്കുണ്ടായ ചില അനുഭവങ്ങളും കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ ഓരോ മലയാളിയുടെയും (ചുരുങ്ങിയത് ഓരോ മങ്കടക്കാരന്റെയെങ്കിലും)ഉള്ളില്‍ ഉണ്ടാകുന്ന മനോഭാവം എന്താണെന്ന് ഊഹിക്കാവുന്നതെയുള്ളൂ.

എന്നെ സംബന്ധിച്ചിടത്തോളം സമീപകാലത്തുണ്ടായ രണ്ട് അനുഭവങ്ങളാണ് ഈ കുറിപ്പിന് ആധാരം.
ഒന്നാമത്തേത് മാസങ്ങള്‍ക്കു മുമ്പ് എന്റെ പേരിലുള്ള ലാന്‍ഡ്ഫോണ്‍ കണക്ഷന്‍ എന്റെ പുതിയ വീട്ടിലേക്ക് മാറ്റുന്നതിനും ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്നതിനും വേണ്ടി മങ്കട ബി.എസ്.എന്‍.എല്‍ ഓഫീസില്‍ അപേക്ഷ നല്‍കി ദിവസങ്ങളോളം ഓഫീസില്‍ കയറിഇറങ്ങി അവസാനം കിട്ടിയ മറുപടി മങ്കട ടൗണില്‍ നിന്നും അരകിലോമീറ്റര്‍ മാത്രം അകലെയുള്ള എന്റെ വീട്ടിലേക്ക് നെറ്റ് കണക്ഷന്‍ തരാന്‍ ബി.എസ്.എന്‍.എല്‍ എന്ന സ്ഥാപനത്തിന് ഇപ്പോള്‍ സാങ്കതിക സൗകര്യമില്ലത്രേ!(സ്വകാര്യ ഫോണ്‍ കമ്പനികള്‍ വിജയിക്കട്ടെ....)

രണ്ടാമത്തെ സംഭവമാണ് ശരിയ്കും ഈ കുറിപ്പ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.കഴിഞ്ഞ ദിവസം (6/3/2014) വൈകുന്നരം വീട്ടിലെത്തിയപ്പോള്‍ വൈദ്യുതി വിതരണം 'വരികയുംപോവുകയും' ചെയ്യുന്ന അവസ്ഥയായിരുന്നു.വീട്ടിലെ ഇലക്ട്രിക് മീറ്ററിന്റെ സമീപത്തുള്ള ഫ്യൂസില്‍നിന്ന് സ്പാര്‍ക്കിങ്ങും അനുഭവപ്പെട്ടപ്പോള്‍ മങ്കടയിലെ കെ.എസ്.ഇ.ബി ഓഫീസിലേക്ക് വിളിച്ചു. മുരുകന്‍ എന്ന ലൈന്‍മാനാണ് ഫോണ്‍ എടുത്തത്.(സമയം രാത്രി 7മണി)പ്രശ്നം പറയുകയും പറ്റുമെങ്കില്‍ നാളെ രാവിലെ വന്ന് പരിശോധിക്കാമോ എന്നുചോദിച്ചപ്പോള്‍ ,എന്നെതന്നെ അത്ഭുതപ്പെടുത്തികൊണ്ട് ഇപ്പോള്‍ തന്നെവരാം എന്നു പറഞ്ഞ് വഴിചോദിച്ചു.പത്തുമിനുട്ടിനുള്ളില്‍ മുരുകനും സുഹൃത്തും ഒരു ബൈക്കിലെത്തി.ഫ്യൂസ് പൂര്‍ണ്ണമായും കത്തിയതിനാല്‍ തല്‍കാലത്തേക്ക് വൈദ്യുതി ബന്ധം സ്ഥാപിച്ച്,നിങ്ങള്‍ ഒരു ഫ്യൂസ് വാങ്ങിവെച്ചാല്‍ നാളെ ഉച്ചയ്ക്ക് വന്ന് ശരിയാക്കിതരാം എന്നുപറഞ്ഞ് ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിച്ച് അവര്‍പോയി. ആവശ്യക്കാരന്‍ ഞാനായതുകൊണ്ട് അപ്പോള്‍തന്നെ ഫ്യൂസ് വാങ്ങികൊണ്ടുവന്നു.അടുത്ത ദിവസം പതിവുപോലെ സ്കൂള്‍ വിട്ടുവരുമ്പോള്‍ ,കെ.എസ്.ഇ.ബിയെ കുറിച്ച് ഒരു മുന്‍ധാരണയുള്ളതിനാല്‍ വീട്ടിലെത്തി മുരുകനെ ഒന്നുകൂടി വിളിക്കണം എന്നു വിചാരിച്ച് ഗേറ്റ് കടന്നപ്പോള്‍ തന്നെ ഫ്യൂസ് മാറ്റിയതായി കണ്ടു.
എന്റെ ഉമ്മയോട് ഫ്യൂസ് മാറ്റി വെച്ചവിവരം പറഞ്ഞ് മുരുകന്‍ എന്ന നല്ല ലൈന്‍മാന്‍ പോയിരുന്നു.എന്നാല്‍ മുരുകനെന്ന ലൈന്‍മാന്‍ മാറ്റിയത് എന്റെ ധാരണയെയാണ്.മുരുകന്‍ എന്ന ഉദ്യോഗസ്ഥന്‍ ഏതുയൂണിയനില്‍പ്പെട്ട ആളാണെന്ന് എനിക്കറിയില്ല.പക്ഷേ മുരുകനെ പോലെയുള്ള ലൈന്‍മാന്‍മാരാണ് കെ.എസ്.ഇ.ബി യെ നിലനിര്‍ത്തുന്നത് എന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.മുരുകന് എന്നെപോലെയുള്ളവര്‍ നല്കുന്ന ഈ അംഗീകാരം തന്നെയാണ് സര്‍വീസില്‍ നിന്നും ലഭിക്കുന്ന ഗുഡ്സ് സര്‍വ്വീസ് എന്‍ട്രിയെക്കാള്‍ മികച്ചത്.

വാല്‍കഷ്ണം:മുരുകന്‍ എന്നലൈന്‍മാന്‍ അയാളുടെ ഡ്യൂട്ടിയാണ് ചെയ്തത് എന്ന ആദര്‍ശം ദയവായി പറയാതിരിക്കുക.

Tuesday, 4 March 2014

മങ്കട ദാമോദരന്‍ മാഷെ കുറിച്ച് HINDU NEWS PAPER പ്രസിദ്ധീകരിച്ചത്



 മങ്കട ദാമോദരന്‍ മാഷെ കുറിച്ച്
HINDU NEWS PAPER പ്രസിദ്ധീകരിച്ചത്
 Mankada Damodaran leading a music class near Mankada Kovilakam.
: A music teacher hailing from a little known place in Malappuram district is busy tuning a rare “composition that will pay homage to poet Kamala Surayya” on her third death anniversary on Friday. Mankada Damodaran, a retired music teacher, has chosen the Arabic version of Surayya's poem ‘Ya Allah'. He believes there is no better way to pay tribute to the poet than composing music to that poem. Mr. Damodaran says his work is almost complete. He is waiting for Hanna Yasir, the Muslim girl who studied Carnatic music and performed in temples, including Thirumandhamkunnu Bhagavati Temple, Angadipuram, to give voice to the evocative lines of Surayya.
“It is an altogether different experience giving music to the Arabic version of Kamala Surayya's ‘Ya Allah', says Mr. Damodaran, who has done Carnatic music with Islamic poems earlier.
Mr. Damodaran has erased the ‘touch-me-not' attitude that existed between Muslim society and Carnatic music.
It was under his tutelage that young Hanna Yasir rendered Quranic couplets at some temples in classical music form. She passed her SSLC examinations this year with A-plus in all subjects, and is seeking admission to the Plus One course.
Mr. Damodaran, who teaches music at ‘Thampuru', near Mankada Kovilakam, and has more than 1,000 disciples of repute, has scored music for many songs, dramas and telefilms. Communal amity has been a motto of this 62-year-old music teacher, who would be a regular face among the jury of school youth festivals.
Translated into Arabic by K. Moidu Moulavi and published by Islamic Publishing House, Surayya's poem ‘Ya Allah' has been well received in the Muslim world, including the Gulf.
The poem expresses Surayya's ardent love of God in the following words: ‘Ya Allah, forgive me, my Lord.. My voice turns bitter, as of a weary lover. How long more, my Lord, is the waiting, for this Surayya, the hapless, who has fathomed the profundity of love, to reach you, the formless, to learn the ecstasy of another embracing.'
Mankada Damodaran has set to tune Surayya's poem ‘Ya Allah.'

മങ്കട -ആയിരനാഴികോവിലകങ്ങള്‍ ചരിത്രത്തില്‍


മങ്കട -ആയിരനാഴികോവിലകങ്ങള്‍ ചരിത്രത്തില്‍


മലബാറിലെ പ്രശസ്തമായ കോവിലകങ്ങളില്‍ ഉള്‍പ്പെട്ടതാണ് മങ്കടകോവിലകവും ആയിരനാഴികോവിലകവും.
ചരിത്രമുറങ്ങുന്ന മങ്കട കോവിലകത്തിന്റെ വിശാലമുറ്റത്തേക്ക് കടക്കുന്നതോടെ ആനവാതില്‍ പടിപ്പുര കടന്ന് കോവിലകത്തിന്റെ പ്രൗഢമായ ലോകത്തേക്ക് പ്രവേശിക്കാം.വള്ളുവനാട്ടിലെ പ്രസിദ്ധമായ കോവിലകമാണ് മങ്കടകോവിലകം.അപൂര്‍വ്വവും യുഗങ്ങളുടെ പഴക്കത്തിന്റെ തെളിവുമായി ഒരുദേശത്തിന്റെ തന്നെ ആണിക്കല്ലായി മങ്കടകോവിലകം നില്‍ക്കുന്നു.പന്തലൂര്‍മലയില്‍നിന്നും പ്രത്യേകസാഹചര്യങ്ങളാല്‍ വള്ളുവനാട്ടു രാജകുടുംബം കടന്നമണ്ണകോവിലകത്തേക്കും തുടര്‍ന്ന് കുടുംബങ്ങളിലെ അംഗസംഖ്യവര്‍ദ്ധിച്ചതോടെ മങ്കട കോവിലകവും രൂപംകൊണ്ടതായാണ് ചരിത്രം.ഏകദേശം മൂന്ന് നൂറ്റാണ്ടിലധികം പഴക്കമുള്ള മങ്കട കോവിലകം പതിനഞ്ച് ഏക്കറില്‍ 46 മുറികളും ആറ് കുളങ്ങളും ഒമ്പത് കിണറും രണ്ടു ക്ഷേത്രങ്ങളും അനുബന്ധകെട്ടിടങ്ങളും അടങ്ങിയതായിരുന്നു മങ്കടകോവിലകം.16കെട്ടായാണ് കോവിലകം നിര്‍മ്മിച്ചത്.പിന്നീട് കാലക്രമേണ ക്ഷയിച്ച് എട്ടുകെട്ടായിമാറി.തൃശൂരില്‍ നിന്നും കൊച്ചിയില്‍ നിന്നും വന്ന തച്ചന്‍മാരാണ് കോവിലകത്തെ കൊത്തുപണികള്‍ ചെയ്തിട്ടുള്ളത്.ചേരിയത്തുനിന്നും കൊണ്ടുവന്ന തേക്ക് ,പ്ലാവ് എന്നിവ ഉപയോഗിച്ചാണ് മരപ്പണികള്‍ പൂര്‍ത്തിയാക്കിത്.ഒറ്റത്തടിപ്ലാവില്‍ നിര്‍മ്മിച്ച തൂണുകളും വാതിലുകളും ഇന്നും കേടുകൂടാതെ നില്‍കുന്നു.കോവിലകത്തിന്റെ മുഖമണ്ഡപത്തില്‍ തച്ചന്‍മാരുടെ കരവിരുതുകള്‍ ആമ,പാമ്പ്,തവള,വ്യാളീമുഖം തുടങ്ങിയ രൂപങ്ങളില്‍ മരത്തില്‍ ചിത്രലേഖനം ചെയ്തിരിക്കുന്നു.പൂമുഖ വാതിലിനും മുകളിലുള്ള മംഗളപലക(കൊത്തുപണി)കാഴ്ചകാരില്‍ അത്ഭുതംവിടര്‍ത്തും.കോവിലകം വളപ്പിലുള്ള അഞ്ചുകുളങ്ങളില്‍ പെരുംകുളം ഒരേക്കറില്‍ വ്യാപിച്ചുകിടക്കുന്നു.


പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം പ്രത്യേകം കെട്ടിടങ്ങളായിരുന്നു.ഇതിനു ഊട്ടുപുരയും പത്തായപുരയും അടുക്കളയും അനുബന്ധമായുണ്ടായിരുന്നു.ഒരുനേരത്തെ ഭക്ഷണത്തിനായി ഏകദേശം ഒന്നരച്ചാക്ക് അരി ഉപയോഗിച്ചിരുന്നു.കണക്കെടുപ്പുക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായാണ് മുന്‍വശത്തുള്ള ബംഗ്ലാവ് നിര്‍മ്മിച്ചത്.പടിപ്പുരക്ക് വലതുവശത്തായുള്ള ഈ ഓഫീസ് കെട്ടിടം ' രായസ് ' എന്നാണ് അറിയപ്പെട്ടിരുന്നത്.പൂമുഖത്തറയില്‍ രാവിലെ തമ്പുരാന്‍ പരാതികള്‍ സ്വീകരിച്ചിരുന്നു.എന്നാല്‍ അവസാന തീര്‍പ്പുകള്‍ മൂത്ത തമ്പുരാട്ടിയുടെതായിരുന്നു.
ഓരോ പ്രദേശത്തുമായി പതിനെട്ടുചേരിക്കല്ലുകളില്‍(പ്രദേശസ്ഥാനം)നിന്നായി 120000പറനെല്ലും 36000രൂപയും വാര്‍ഷികവരുമാനമായി ലഭിച്ചിരുന്നു.തറവാട്ടിലെ മുതിര്‍ന്ന കാരണവര്‍ സവാരിക്കായി കുതിരവണ്ടി ഉപയോഗിച്ചിരുന്നു.മറ്റുള്ളവര്‍ കാളവണ്ടി,പല്ലക്ക് എന്നിവയും ഉപയോഗിച്ചിരുന്നു.ആറ് പല്ലക്കുകള്‍ മങ്കടകോവിലകത്തുണ്ടായിരുന്നു.1947ലാണ് കോവിലകം ഭാഗം വെച്ചത്.ഇപ്പോള്‍ മൂന്ന് കുടുംബങ്ങളാണ് കോവിലകത്ത് താമസിക്കുന്നത്.നിരവധി പ്രശസ്തര്‍ മങ്കട കോവിലകത്തു നിന്നും ഉണ്ടായിട്ടുണ്ട്.മലബാര്‍ ഗോഖലെ ,റാവുബഹദൂര്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന കൃഷ്ണ വര്‍മ്മരാജ മലബാര്‍ മേഖലയില്‍ പതിനെട്ടു സ്കൂളുകള്‍ നിര്‍മ്മിച്ചു.കൃഷ്ണ വര്‍മ്മരാജയുടെ മരുമകനായിരുന്നു പ്രശസ്ത സിനിമാ ഛായാഗ്രാഹകനായിരുന്ന മങ്കട രവിവര്‍മ്മ.നാല് കഥകളിയും നിരവധി കാവ്യങ്ങളും രചിച്ച ശ്രീവല്ലഭരാജാ കുട്ടന്‍ തമ്പുരാന്‍ മങ്കട കോവിലകത്തെ മറ്റൊരു പ്രശസ്തനായിരുന്നു.

ആയിരനാഴികോവിലകം:

പ്രതാപകാലത്തിന്റെ തിരുശേഷിപ്പുകള്‍ കുറെയൊക്കെ അവശേഷിച്ചിട്ടുള്ള വള്ളുവനാട്ടിലെ മറ്റൊരു കോവിലകമാണ് ആയിരനാഴികോവിലകം.ഏകദേശം ഒന്നരനൂറ്റാണ്ടിന്റെ പഴക്കം കണക്കാക്കുന്നു.തൊട്ടടുത്തുതന്നെയുള്ള കെട്ടിടത്തിനു 70വര്‍ഷത്തെ പഴക്കമുണ്ട്.അഞ്ച് ഏക്രയോളം വരുന്ന പ്രദേശത്ത് 40സെന്റ് സ്ഥലത്താണ് ആയിരനാഴികോവിലകം സ്ഥിതിചെയ്യുന്നത്.26മുറികളും അടുക്കള,വരാന്ത,രണ്ടുനടുമുറ്റങ്ങള്‍,തെക്കിനി എന്നിവയടങ്ങിയ എട്ട് കെട്ടായാണ് കോവിലകം നിര്‍മ്മിച്ചിരിക്കുന്നത്.നമ്പൂതിരിമാര്‍ തന്നെയാണ് കോവിലകത്തിനു വേണ്ടി കൊത്തുപണികള്‍തീര്‍ത്തത്.
കോവിലകം ക്ഷേത്രത്തിലും തെക്കിനിയിലും തിരുമാന്ധാം കുന്നിലമ്മയാണ് പ്രതിഷ്ഠ.മുന്‍ഭാഗത്ത് അരികിലായി കുളിപ്പുരയോടുകൂടിയ കുളം വലിയകരിങ്കല്‍ തൂണുകളും പടവുകളും!.പ്രതാപകാലത്ത് പന്ത്രണ്ടാനകളും നിരവധിസ്ഥലങ്ങളും ഉണ്ടായിരുന്നു.ദിവസവും ആയിരം നാഴിഅരി അന്നദാനത്തിനായി ഉപയോഗിച്ചിരുന്നു എന്നതിനാലാവാം ആയിരനാഴി എന്നപേരുവന്നത്.കാവുകള്‍ കോവിലക വളപ്പില്‍തന്നെ കാണാവുന്നതാണ്.പണ്ട് കഥകളി നടന്നിരുന്നു.ഋതുഭേദം,1921,എന്നെന്നും കണ്ണേട്ടന്റെ എന്നീ സിനിമകള്‍ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്.എസി.കെ ഭാനുണ്ണി രാജ,ഉദയവര്‍മ്മരാജ എന്നിവര്‍ ഈ കോവിലകത്തെ പ്രശസ്തരാണ്.


വള്ളുവനാട്ടിലെ തന്നെകോവിലകങ്ങളില്‍ പ്രശസ്തമായ കോവിലകങ്ങളായിരുന്നു അരിപ്ര,കടന്നമണ്ണ കോവിലകങ്ങള്‍.ഈ രണ്ട് കോവിലകങ്ങളില്‍ കടന്നമണ്ണ കോവിലകത്തിന്റെ കെട്ടിടം മാറ്റങ്ങള്‍ വരുത്തുകയും അരിപ്ര കോവിലകത്തിന്റേത് പൂര്‍ണ്ണമായും പൊളിക്കുകയും ചെയ്തിട്ടുണ്ട്. 

ഖിലാഫത്ത് രക്തസാക്ഷികള്‍ക്ക് മങ്കടയിലും സ്മാരകം


ഖിലാഫത്ത് രക്തസാക്ഷികള്‍ക്ക് മങ്കടയിലും സ്മാരകം

1921ലെമലബാര്‍ കലാപത്തില്‍ വെള്ളക്കാരോട് ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ച അഞ്ചുപേരെ ഒന്നിച്ചു മറവുചെയ്ത വെള്ളില പാറമല്‍തൊടിയിലെ ഖബറാണ് ഖിലാഫത്ത് സ്മാരകമായി മങ്കട ഗ്രാമപഞ്ചായത്ത് പുതുക്കി പണിതത്.ചാളക്കതൊടി കുടുംബത്തിലെ അംഗങ്ങളായ മൊയ്തീന്‍കുട്ടി,അസ്സന്‍മോയു,മരക്കാര്‍ എളാപ്പ,കുഞ്ഞിപ്പോക്കര്‍,മരക്കാര്‍ എന്നിവരെയാണ് ഇവിടെ മറവ് ചെയ്തിരിക്കുന്നത്.കോഴിക്കോട്ടു പറമ്പ്-മക്കരപറമ്പ് റോ‍ഡില്‍ പാറമ്മതൊടി എന്ന സ്ഥലത്താണ് സ്മാരകം.മങ്കട ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഈ സ്മാരകം ഉദ്ഘാടനം ചെയ്തത് ബഹു.മങ്കട എം.എല്‍.എ ശ്രി.അഹമ്മദ് കബീറാണ്.

Sunday, 2 March 2014

മങ്കട രവിവര്‍മ്മ സ്മാരകം ജനാഭിലാഷം പൂവണിയുന്നു


മങ്കട രവിവര്‍മ്മ സ്മാരകം ജനാഭിലാഷം പൂവണിയുന്നു
 കലാസാംസ്കാരിക കായികമേഖലയില്‍ വളരെയേറെ സംഭാവനകള്‍ നല്‍കിയ മങ്കട എന്നഗ്രാമത്തിന്റെ പ്രശസ്തി വാനോളം ഉയര്‍ത്തിയ മങ്കട രവിവര്‍മ്മയുടെ നാമധേയത്തില്‍ സ്മാരകം ഉയരുന്നു.മങ്കടയുടെ ജനാഭിലാഷം പൂവണിപ്പിക്കുന്നതിനായി ബഹു.മങ്കട എം.എല്‍.എ ശ്രി.ടി.എ.അഹമ്മദ് കബീറിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യംകാണുന്നു.കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിന്റെ 17/02/2014 ലെ 78/14/CAD നമ്പര്‍ ഉത്തരവ് പ്രകാരം മങ്കട രവിവര്‍മ്മക്ക് സ്മാരകം നിര്‍മ്മിക്കുന്നതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നു.സ്മാരക നിര്‍മ്മാണത്തിനായി തുടക്കം മുതല്‍ സജീവമായി ഇടപ്പെട്ടത് ചലചിത്രഅക്കാദമി അംഗമായ ശ്രി.സമദ് മങ്കടയാണ്.2012ല്‍ ശ്രി.ഗണേഷ് കുമാര്‍ സ്പോര്‍ട്സ്,വനം,സിനിമ മന്ത്രിയായിരുന്ന കാലത്ത് ശ്രി.സമദ് മങ്കട നല്‍കിയ അപേക്ഷ ചലചിത്ര അക്കാദമി സെക്രട്ടറിയുടെ തുടര്‍നടപടിക്കായി വിടുകയും പിന്നീട് ബഹു.എം.എല്‍.എ നിയമസഭയില്‍ ചോദ്യമായി ഉന്നയിക്കുകയും ആയതിന്റെ അടിസ്ഥാനത്തില്‍ സാംസ്കാരിക വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങുകയും ചെയ്തു.രവിവര്‍മ്മ സ്മാരകത്തിനായി മങ്കട രാജകുടുംബം ഒരേക്കര്‍ സ്ഥലം വിട്ടുനല്‍കാന്‍ സന്നദ്ധമായതിന്റെ അടിസ്ഥനത്തിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.മലബാര്‍ മേഖലയില്‍ സിനിമ സംബന്ധമായ പഠനങ്ങള്‍ക്ക് സഹായകരമാകുന്ന തരത്തിലാണ് മങ്കടയില്‍ ഈ സ്മാരകം ഉയര്‍ന്നു വരേണ്ടത്.റഫറന്‍സ് ലൈബ്രറി,ഓഡിറ്റോറിയം,മ്യൂസിയം തുടങ്ങി മലബാറിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ഭൂപടത്തില്‍ മങ്കടയുടെ സ്ഥാനം രേഖപ്പെടുത്താന്‍ ഇനി വേണ്ടത് മങ്കട കോവിലകത്തില്‍ നിന്നും ഭൂമി സാംസ്കാരിക വകുപ്പിനു വിട്ടുനല്കുക എന്നതാണ്.സ്ഥലം ലഭ്യമാവുന്ന മുറക്ക് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമെന്ന് എം.എല്‍.എ ശ്രീ.അഹമ്മദ് കബീറും കണ്‍വീനറായ സമദ് മങ്കടയും പറഞ്ഞു.മങ്കട കോവിലകത്തിന്റെ ഭാഗത്തു നിന്നുള്ള നടപടിക്കള്‍ക്കായി മങ്കടക്കാരും കാത്തിരിക്കുന്നു.


 

Tuesday, 11 February 2014

മാപ്പിളപ്പാട്ടിന്റെ ആത്മാവറിയാന്‍ വിദ്യാര്‍ത്ഥികൂട്ടം


മാപ്പിളപ്പാട്ടിന്റെ ആത്മാവറിയാന്‍ വിദ്യാര്‍ത്ഥികൂട്ടം

ഇശല്‍കണം കിനിയുന്ന ഈരടികളും കേരളീയ സാമൂഹിക-ചരിത്ര-ഭക്തിമുഹൂര്‍ത്തങ്ങളാല്‍ സമ്പന്നവുമായ മാപിളപ്പാട്ടിന്റെ ആത്മാവറിയാന്‍ ഒരുപറ്റം വിദ്യാര്‍ത്ഥികള്‍.മങ്കട വേരുംപിലാക്കലിലുള്ള എന്‍.സി.ടി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് മാപ്പിളപ്പാട്ടിനെ കുറിച്ച് പഠിക്കാന്‍ മുന്‍ എം.പിയും മാപ്പിളപ്പാട്ടിനെ കുറിച്ച് ആധികാരിമായി പഠനം നടത്തുകയും ഗവേഷണ പ്രബന്ധങ്ങളും ഗ്രന്ഥങ്ങളും രചിക്കുകയും ചെയ്ത ശ്രീ. ടികെ ഹംസയുടെ വീട്ടിലെത്തിയത്.
അറബി-മലയാളം ഭാഷയുടെ ഉത്ഭവം മുതല്‍ മോയിന്‍കുട്ടിവൈദ്യരുടെ ചരിത്രം,കൃതികള്‍,മാപ്പിളപ്പാട്ട് രചനാരീതികള്‍,മാപ്പിളപ്പാട്ടിന്റെ ചരിത്രം,കത്തുപ്പാട്ടുകള്‍,മാലപ്പാട്ടുകള്‍ എന്നിവയെ കുറിച്ച് കുട്ടികള്‍ ചോദിച്ചറിഞ്ഞു.മാപ്പിളപ്പാട്ടിന്റെ പസ്തകങ്ങള്‍ സമ്മാനിച്ചാണ്ശ്രീ. ടി.കെ ഹംസ കുട്ടിളെ യാത്രയാക്കിയത്.

മങ്കട-മക്കരപറമ്പ് റോഡ് റബറൈസിങ് അനിശ്ചിതത്വത്തില്‍


മങ്കട-മക്കരപറമ്പ് റോഡ് റബറൈസിങ് അനിശ്ചിതത്വത്തില്‍
മങ്കട-വടക്കാങ്ങര-മക്കരപറമ്പ് റോഡ് റബറൈസിങ് പ്രവൃത്തി അനിശ്ചിതത്വത്തില്‍.റബറൈസിങിനായി റോഡരിക് കെട്ടലും മറ്റു അനുബന്ധപ്രവൃത്തികളും തുടങ്ങീട്ടു മാസങ്ങളായെങ്കിലും റബറൈസിങ് ഇതുവരെ തുടങ്ങീട്ടില്ല.മക്കരപറമ്പ് ടൗണ്‍ മുതല്‍ കുയ്യേങ്ങല്‍പടി വരെയുള്ള ഭാഗംത്ത് പൈപ്പ് ലൈന്‍ ഇടുന്നതിനായി റോഡ് കീറിയത് പുനസ്ഥാപിക്കാത്തതാണ് കാരണമായി പറയുന്നത്.മൂര്‍ക്കനാട് കുടിവെള്ള പദ്ധതിക്കായണ് റോഡ് അരമീറ്ററോളം വീതിയില്‍ കീറിയത്.ഈ ഭാഗങ്ങളില്‍ പൈപ്പിട്ട് കുഴിമൂടിയിരിക്കുകയാണ്.ഈ പ്രവൃത്തി റബറൈസിങിനെ പ്രതികൂലമായിബാധിക്കുമെന്നും അഞ്ചുവര്‍ഷത്തേക്കുള്ള കരാര്‍പാലിക്കാന്‍ പ്രയാസമാണെന്നാണ് റബറൈസിങ് പ്രവൃത്തി ഏറ്റെടുത്ത കരാറുകാര്‍ പറയുന്നത്.

Monday, 10 February 2014

പദ്ധതികള്‍ നോക്കുകുത്തി;ഏലച്ചോല ഭാഗത്തെ ജനങ്ങള്‍ കുടിവെള്ളത്തിനായി അലയുന്നു.


പദ്ധതികള്‍ നോക്കുകുത്തി;ഏലച്ചോല ഭാഗത്തെ ജനങ്ങള്‍ കുടിവെള്ളത്തിനായി അലയുന്നു.
വേനലും വരള്‍ച്ചയും പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ജനങ്ങള്‍ കുടിവെള്ളത്തിനായി പരക്കംപാച്ചില്‍ തുടങ്ങി.ലക്ഷങ്ങള്‍പൊതുഖജനാവില്‍ നിന്നും മുടക്കിചെലവഴിച്ച കുടിവെള്ള പദ്ധതി പാതിവഴിയില്‍ നിന്ന അവസ്ഥയാണ്.മങ്കട ഏലച്ചോല ഭാഗത്തെ പദ്ധതിയില്‍ നിന്ന് ഒരുമാസമായി വെള്ള വിതരണമില്ല.മങ്കട ഗവ:ആശുപത്രി പരിസരംമുതല്‍ ഏലച്ചോല വരെയുള്ള നൂറോളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ഈ പദ്ധതിയെയാണ് ആശ്രയിക്കുന്നത്.ഇവിടെയുണ്ടായിരുന്ന മോട്ടോര്‍ മാറ്റി പഴയതൊന്ന് സ്ഥാപിച്ചിരിക്കുകയാണന്നാണ് നാട്ടുക്കാര്‍ പറയുന്നത്.എന്നാല്‍ കിണറില്‍ വെള്ളമില്ലാത്തത് കാരണം ടാങ്കിലേക്ക് വെള്ളമെത്തുന്നില്ലെന്നും ഇക്കാരണത്താലാണ് ജലവിതരണം തടസ്സപ്പെട്ടെതെന്നും കിണറിനടുത്തുള്ള പൈപ്പ് അഴിച്ച് പരിശോധിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്നും വാട്ടര്‍ അതോറിറ്റി അസി.എന്‍ജിനീയര്‍ പറഞ്ഞു.രണ്ട് കിലോമീറ്റര്‍ ദൂരത്തുള്ള കര്‍ക്കിടകത്തെ കിണറില്‍ നിന്നാണ് ഇവിടേക്ക് പമ്പിങ് നടത്തുന്നത്.1984ല്‍ തുടങ്ങിയ പദ്ധതിയില്‍ സ്ഥാപിച്ച പൈപ്പുകള്‍ തുരുമ്പെടുത്ത് തുടങ്ങിയിരിക്കുന്നു.

Saturday, 8 February 2014

മങ്കട-മലപ്പുറം റൂട്ടില്‍ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കും


മങ്കട-മലപ്പുറം റൂട്ടില്‍ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കും

മങ്കട-മക്കരപറമ്പ-മലപ്പുറം റൂട്ടില്‍ അന്യവാഹനങ്ങള്‍ സമാന്തര സര്‍വ്വീസ് നടത്തുന്നതില്‍ പ്രതിഷേധിച്ച് സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കാന്‍ ആലോചിക്കുന്നു.ഈ റൂട്ടില്‍ വടക്കാങ്ങരക്കും മക്കരപറമ്പിനുമിടയിലാണ് സമാന്തര സര്‍വ്വീസ് നടത്തുന്നത്.ഇത് ഈ
റൂട്ടിലെ സ്വകാര്യബസുകള്‍ക്ക് വലിയ സാമ്പത്തിക ഉണ്ടാക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.സമാന്തര സര്‍വ്വീസുകള്‍ക്കെതിരെ അടിയന്തിര നടപടി എടുത്തില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് ബസുടമകളുടെ തീരുമാനം.

പ്രാദേശിക വാര്‍ത്ത


മങ്കട ഗ്രാമപഞ്ചായത്തില്‍ മൂന്ന് കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം

മങ്കട ഗ്രാമപഞ്ചായത്തില്‍ 2014-15 വര്‍ഷത്തില്‍ മൂന്ന് കോടിരൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം നല്‍കി.അടിസ്ഥാന സൗകര്യ വികസനം ,കാര്‍ഷികം,വിദ്യാഭ്യാസം എന്നീമേഖലകള്‍ക്കാണ് കൂടുതല്‍ പരിഗണന നല്‍കീട്ടുള്ളതെന്ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വികസന സെമിനാറില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ടി.അബ്ദുല്‍കരീം പറഞ്ഞു.

Monday, 3 February 2014

സ്കൂള്‍ വാഹനങ്ങള്‍ അപകടകെണിയാകുമോ?

കാഴ്ചപ്പാട്:

സ്കൂള്‍ വാഹനങ്ങള്‍ അപകടകെണിയാകുമോ?

കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ നിന്നും പട്ടാമ്പിക്കടുത്തുള്ള കൊപ്പത്തേക്ക് മോട്ടോര്‍ബൈക്കില്‍ യാത്രചെയ്തപ്പോളുണ്ടായ ഒരനുഭവമാണ് ഈ കുറിപ്പിനാധാരം.യാത്ര രാവിലെയായതിനാല്‍ സ്കൂള്‍ ബസ്സുകള്‍,വാനുകള്‍...തുടങ്ങി ധാരാളം വാഹനങ്ങള്‍ റോഡിലുണ്ട്.പലപ്പോഴും യാതൊരു സിഗ്നലുകളും നല്‍കാതെ സ്കൂള്‍ വാഹനങ്ങള്‍ തൊട്ടു മുമ്പില്‍ നിര്‍ത്തുന്നു.റോഡില്‍ നിന്നും അല്പംപോലും ഇറക്കി നിര്‍ത്താതെ കുട്ടികളെ കയറ്റുന്നതും കൂടി കണ്ടപ്പോള്‍,പെരിന്തല്‍മണ്ണ മുതല്‍ കൊപ്പം വരെയുള്ള മറ്റു സ്കൂള്‍ വാഹനങ്ങളെ കൂടി ഒന്നു ശ്രദ്ധിക്കാന്‍തോന്നി. രാവിലെ എട്ടിനും ഒമ്പതിനുമിടയിലായി ഇരുപത്തിയേഴു സ്കൂള്‍ വാഹനങ്ങള്‍ !യാതൊരുവിധ സിഗ്നലുകളും നല്‍കാതെ വളവുകളിലും തിരക്കുപിടിച്ച ഭാഗങ്ങളിലും നിര്‍ത്തുകയും കുട്ടികളെ കയറ്റുകയും അടുത്തലക്ഷ്യത്തിലേക്കു കുതിക്കുകയും ചെയ്യുന്ന കാഴ്ചകാണാന്‍ രാവിലെ റോഡിലേക്ക് ഇറങ്ങിനിന്നാല്‍ മതി.തൊട്ടുപിറകെ വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് വെട്ടിക്കുകയോ ബ്രേക്കിടുകയോ ചെയ്യുന്നത് സാധാരണ സംഭവങ്ങള്‍.ഒരപകടം സംഭവിക്കുമ്പോള്‍ മാത്രം ചര്‍ച്ചചെയ്തു തള്ളികളുയുന്ന വിഷയം.സ്കൂള്‍ വാഹനങ്ങള്‍ എന്നത് വിദ്യാര്‍ത്ഥികളെയും സാധാരണ ബസ് യാത്രക്കാരെയും സംബന്ധിച്ച് അനുഗ്രഹമാണെന്നകാര്യത്തില്‍ സംശയമില്ല.പക്ഷേ യാതൊരു മര്യാദകളും പാലിക്കാതെ ട്രാഫിക്ക് നിയമങ്ങള്‍ കാറ്റില്‍ പറത്തി ഇപ്രകാരം വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ സംഭവിക്കാവുന്ന അപകടങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുതന്നേ മോട്ടോര്‍ വാഹനവകുപ്പിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നും സ്കൂള്‍വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് കര്‍ശനനിര്‍ദ്ദേശങ്ങളും ബോധവല്‍ക്കരണവും നടത്തേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.(വളരെ നല്ലനിലയില്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരെ മറന്നുകൊണ്ടല്ല ഈ കത്തെന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു.)

മുഹമ്മദ് ഇഖ്ബാല്‍.പി
മങ്കട ഓണ്‍ലൈന്‍
9447354397
( www.mankadaonline.blogspot.in)

Sunday, 2 February 2014

Friday, 31 January 2014

ജന്മദിനത്തില്‍ നാടിനൊരു സമ്മാനം മരണാനന്തരം ഭൗതികശരീരം വിദ്യാര്‍ത്ഥികള്‍ക്ക്


ജന്മദിനത്തില്‍ നാടിനൊരു സമ്മാനം
മരണാനന്തരം ഭൗതികശരീരം വിദ്യാര്‍ത്ഥികള്‍ക്ക്


മരണാനന്തരം ഭൗതികശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായി നല്കാനുള്ള തീരുമാനമറിയിച്ചാണ് പ്രശസ്ത ബാലസാഹിത്യക്കാരന്‍ മങ്കടയിലെ വി.എം കൊച്ചുണ്ണിമാസ്റ്ററും ഭാര്യ പാര്‍വ്വതിക്കുട്ടിയും മഞ്ചേരിയിലെ ചെരണിയിലെ 'ഉഷസി'ല്‍ എത്തിയവരെ വരവേറ്റത്.ജനുവരി 30ന് മാഷിനു എണ്‍പത് തികഞ്ഞു.ടീച്ചറിന് എഴുപത്തിയെട്ടും.

വെറുതേ കടന്നുപോകുന്ന ഒരു പിറന്നാളിനെ ജീവിതത്തിന്റെ ഭാഗമാക്കുന്നതിനെ കുറിച്ചാലോചിച്ച് മഷെടുത്ത തീരുമാനം ആദ്യം പങ്ക് വെച്ചത് ടീച്ചറോട്.എന്നാല്‍ എന്റേതുകൂടി അങ്ങോട്ടു കൊടുത്തേക്കു എന്നായി പാര്‍വ്വതികുട്ടിടീച്ചര്‍.അങ്ങനെയെടുത്ത തീരുമാനപ്രകാരം വ്യാഴാഴ്ച്ച മഞ്ചേരി മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പലിന്റെ മുറിയിലെത്തി സമ്മതപത്രം കൈമാറി.

മങ്കട പുളിക്കല്‍പറമ്പ് എ.എം.എല്‍.പി സ്കൂളില്‍ 36 വര്‍ഷം അധ്യാപകനായിരുന്ന കൊച്ചുണ്ണി മാഷ് 30കൊല്ലവും ഒന്നാം ക്ലാസിലായിരുന്നു.മങ്കട വെള്ളില സ്കൂളിലും കാരകുന്ന് സ്കൂളിലും അധ്യാപികയായിരുന്നു പാര്‍വ്വതികുട്ടി ടീച്ചര്‍.
1970 ജൂണ്‍ പത്ത് ഒരു തിരുവാതിര ഞാറ്റുവേലയുടെ പകലിലാണ് മാഷ് പാര്‍വ്വതികുട്ടിയെ വിവാഹം കഴിച്ചത്.അധ്യാപനത്തോടൊപ്പം ബാല സാഹിത്യവും കുട്ടികള്‍ക്കുള്ള നാടകങ്ങളും രചിച്ചു.പുരോഗമന കലാസാഹിത്യസംഘത്തിലും സജീവമായിരുന്നു.കേരള സംഗീതനാടക അക്കാദമി ജില്ലാതലത്തില്‍ നടത്തിയ മത്സരത്തില്‍ കൊച്ചുണ്ണിമാഷിന്റെ മരീചിക എന്ന നാടകം മികച്ചതായി തെരഞ്ഞെടുത്തു.2011ല്‍ കുട്ടികള്‍ക്കായി 'കണികൊന്ന'എന്ന കവിതാസമാഹാരം പുറത്തിറക്കി.നേരും നേരംപോക്കുമെന്ന പേരില്‍ പുതിയ കാലത്തെ കടങ്കഥകള്‍ സമാഹരിച്ചുവരികയാണിപ്പോള്‍.
മങ്കട ഓണ്‍ലൈനില്‍ വി.എം.കൊച്ചുണ്ണിമാസ്റ്ററെ കുറിച്ച് മുമ്പ് പ്രസിദ്ധീകരിച്ചത്.

വി.എം.കൊച്ചുണ്ണിമാസ്റ്റര്‍
കവി,കഥാകൃത്ത്,നാടകരചയിതാവ്,സംവിധായകന്‍,ഗായകന്‍ എന്നീനിലകളിലും നീണ്ടകാലം അധ്യാപന ജീവിതത്തിലും തിളക്കമാര്‍ന്ന വ്യക്തിത്വത്തിനുടമയായ വി.എം.കൊച്ചുണ്ണിമാഷിനെ കാണാനായി അദ്ദേഹം ഇപ്പോള്‍ താമസ്സിക്കുന്ന മഞ്ചേരി ചെരണിയിലുള്ള വീട്ടിലേക്ക് പോകണമെന്ന് കരുതിയിരുന്ന സമയത്താണ് മങ്കടയിലുള്ള തറവാട്ടുവീട്ടിലെത്തിയത്.ഇതേ സമയം സഹോദരനും സംഗീത സംവിധായകനുമായ ദാമോദരന്‍ മാഷെ കാണാനായി ഞാന്‍ അവിടെയെത്തിയ സന്ദര്‍ഭമായിരുന്നു അത് . തേടിയവള്ളി കാലില്‍ ചുറ്റിയ സന്തോഷത്തേടെയാണ് മാഷോട് കാര്യങ്ങള്‍ സംസാരിച്ചത്.എന്റെ സന്തോഷം നിങ്ങളുമായി പങ്കു വെയ്ക്കട്ടെ.1934ജനുവരി 16നാണ് മാഷിന്റെ ജനനം.അച്ഛന്‍ ശ്രീ.ഗോവിന്ദനുണ്ണി നായര്‍ ,അമ്മ ശ്രീമതി മാധവിക്കുട്ടിയമ്മ.മാഷിനിപ്പോള്‍ എണ്‍പത് വയസ്സായി.1953ല്‍ അണ്‍ട്രെയിന്‍ഡ് അധ്യാപകനായും പിന്നീട് sslc എഴുതിയെടുത്ത് യോഗ്യതയോടെയും അധ്യാപകസേവനത്തിലേക്ക് കടന്നുവന്നു.പുളിക്കല്‍പറമ്പ എ.എം.എല്‍.പി സ്കൂളിലായിരുന്നു സേവനം.36കൊല്ലം അധ്യാപകനായ കൊച്ചുണ്ണി മാസ്റ്റര്‍ 33കൊല്ലവും ഒന്നാംക്ലാസ്സിലെ അധ്യാപകനായിരുന്നു എന്നത് ഏറെ സവിശേഷതയുള്ള ഒന്നായിരുന്നു.65 വയസ്സുള്ള ശിഷ്യന്‍മാര്‍ തനിക്കുണ്ടെന്ന് മാഷു പറയുമ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യസമ്പത്ത് എത്രയായിരിക്കുമെന്ന് ഊഹിക്കാവുന്നതെയുള്ളൂ.1989ല്‍ അധ്യാപകസേവനത്തില്‍ നിന്നും വിരമിച്ചു.”കണിക്കൊന്ന”എന്നപ്പേരില്‍ കുട്ടികളുടെ കവിതാസമാഹാരവും "മരീചിക” എന്ന നാടകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.1982ല്‍ മരീചികക്ക് കേരളാസംഗീതനാടക അക്കാദമിയുടെ മികച്ച നാടക സംവിധാനത്തിനുള്ള അവാര്‍ഡ് ലഭിച്ചു.
എട്ട് പ്രധാനനാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.ബാലസാഹിത്യത്തില്‍ ഏറെ ശ്രദ്ധകൊടുക്കുന്ന മാഷ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജില്ലയിലെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളാണ്.1970 മുതല്‍ മെമ്പറായ മാഷ് രണ്ട് വര്‍ഷം പരിഷത്തിന്റെ ജില്ലാസെക്രട്ടറിയായിരുന്നു.ഈ എണ്‍പതാം വയസ്സിലും വിശ്രമമില്ലാതെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിനടക്കുന്ന മാഷിന്റെ നേതൃത്വത്തിലാണ് പരിഷത്ത് മുണ്ടേരി ജലസംരക്ഷണജാഥ നയിച്ചത്.വിദ്യാരംഗം സ്കൂള്‍ കലാസാഹിത്യവേദിയിലും സജീവമായ ഇദ്ദേഹം ഇപ്പോഴും സ്കൂളുകളില്‍ കുട്ടികളുമായി സംവദിക്കുന്നു.നാടന്‍പാട്ടുകള്‍ ചൊല്ലുന്നതിലും മാഷ് മുന്നില്‍തന്നെയുണ്ട്.
മങ്കടയുടെ ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ പറയാനറിയുന്ന മാഷിന് കോയ അധികാരിയേയും ഉണ്ണീന്‍ മുസ്ല്യാരെയും കുറിച്ച് പറയാനേറെ.വളരെയേറെ വ്യക്തിബന്ധം സൂക്ഷിച്ചിരുന്ന ഒരാളായിരുന്നു കോയഅധികാരിയെന്നും നോമ്പിന് പത്തിരിയും തരികഞ്ഞിയും കൃത്ത്യമായി ഒരുതവണ തറവാട്ടു വീട്ടില്‍ എത്തിക്കാറുണ്ടായിരുന്നെന്നും അതുപോലെ ഉത്രാടത്തിനു പായസമുള്‍പ്പെടെയുള്ള വിഭവങ്ങള്‍ അമ്മ കോയഅധികാരിക്കു നല്‍കാറുണ്ടായിരുന്നതും മാഷ് ഓര്‍മ്മിച്ചെടുത്തു.ഉണ്ണീന്‍ മുസ്ല്യാര്‍ വളരെ സൗമ്യനും പതുക്കെ എല്ലാകാര്യങ്ങളും ചോദിച്ചു മനസ്സിലാക്കിയിരുന്നതായും മാഷ് പറഞ്ഞു.മങ്കടയിലുണ്ടായിരുന്ന ചന്തകുളം മാഷിന്റെ മുത്തശ്ശനായിരുന്ന വയങ്കരമുണ്ടേക്കോട് കടുങ്ങുണ്ണിപണിക്കരാണ് നിര്‍മ്മിച്ചത്.ഇത്തരത്തിലുള്ള ഏഴ് കുളങ്ങള്‍ മങ്കടയുടെ സമീപഗ്രാമങ്ങളിലും അദ്ദേഹം സ്ഥാപിച്ചതായി പറയുന്നു.
സഹോദരന്‍ ശ്രീധരപണിക്കര്‍,കൊച്ചുണ്ണി മാസ്റ്റര്‍,മുഹമ്മദ് ഇഖ്ബാല്‍
മങ്കട കോവിലകത്തിലെ താവഴികളെ കുറിച്ച് നല്ല ധാരണകളുള്ള മാഷില്‍നിന്നും വളരെയേറെ വിവരങ്ങള്‍ ശേഖരിക്കാനായി.മങ്കട വായനശാലയുടെ അമരക്കാരിലൊരാളായ കൊച്ചുണ്ണിമാഷ് ഇപ്പോള്‍ താമസ്സിക്കുന്നത് മഞ്ചേരിയിലെ ചെരണിയിലാണ്.രണ്ട് ആണ്‍കുട്ടികള്‍.അനിലും സുനിലും.വിശ്രമജീവിതം വിശ്രമരഹിതമാക്കിയ വി.എം.കൊച്ചുണ്ണിമാഷിനോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ എന്റെ പുറത്തുതട്ടി ആശിര്‍വദിച്ചപ്പോള്‍ മനസ്സിലുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.പഴയ തലമുറയിലെ ഒരു അധ്യാപകന്റെ അംഗീകാരമായിരുന്നു അത്.

Tuesday, 21 January 2014

ദേശാടനകിളികള്‍ മങ്കടയിലെത്തി

ദേശാടനകിളികള്‍ മങ്കടയിലെത്തി

കഴിഞ്ഞ ഏതാനും വര്‍ഷമായി കൃത്ത്യമായി മങ്കടയില്‍ എത്തികൊണ്ടിരിക്കുന്ന ദേശാടനകിളികള്‍ ഈ വര്‍ഷവും മങ്കടയിലെത്തി.

Thursday, 9 January 2014

Wednesday, 8 January 2014

e-ആത്മഹത്യ


മലപ്പുറം റവന്യൂജില്ലാകലോത്സവത്തില്‍ മലയാളം കവിതാരചനയില്‍ ഒന്നാം സ്ഥാനം ലഭിച്ച കവിത
നാദിയ.കെ(D/o ജമാല്‍ മങ്കട)
ഐ.സി.എച്ച് എസ്.എസ്.ശാന്തപുരം
മങ്കട ഓണ്‍ലൈനിന്റെ അഭിനന്ദനങ്ങള്‍


e-ആത്മഹത്യ

ഞാനാലോചിച്ചു-
ഒരു കഷ്ണം കയറിനെന്തുവരും?
അല്ലെങ്കിലൊരിത്തിരി
വിഷമായാലും മതി.
അടുക്കളയിലെ പിച്ചാത്തിയുടെ
മൂര്‍ച്ചമതിയാവും.
മണ്ണെണ്ണയായാലോ?-
ആശയകുഴപ്പം
ബട്ടണമര്‍ത്തിയാല്‍ തെളിയുന്ന സ്ക്രീനില്‍
ലോകത്തേക്കാള്‍ വിശാലമായ
ബന്ധ-ബന്ധനങ്ങള്‍
അലസമായി കയറിയിറങ്ങിയും
ചാറ്റിംഗില്‍കുളിച്ചും
ഫെയ്സ്ബുക്കില്‍ ഉറങ്ങിയും
ജീവിതം കെട്ടുകുടുങ്ങിയവന്ന്-
കീഴില്‍ തലതല്ലിയൊഴുകുന്ന
പാറക്കൂട്ടങ്ങളോടു കയര്‍ക്കുന്ന
കളകളാരവമുള്ള
ഏതെങ്കിലുംകുന്നിന്‍ചരിവ് മതിയല്ലോ.
തീരുമാനിച്ചാലോ-
ഇനി ഫ്രണ്ട്സിനയക്കാം
ഒരുപാട് ലൈക്കുകള്‍
നിമിഷനേരത്തിനകം
പെട്ടെന്നാണൊരു മെസേജ് വന്നത്
ഞാന്‍ അനങ്ങിയില്ല......?