flash news
TODAYS SPECIAL
Sunday, 24 August 2014
Saturday, 16 August 2014
മങ്കടയില്‍ നിന്നും ഒരു യുവസാഹിത്യകാരന്‍
മങ്കടയില്‍
നിന്നും ഒരു യുവസാഹിത്യകാരന്‍
വിനോദ്
മങ്കട
വിനോദിനെ
ഞാന്‍ തിരിച്ചറിയുന്നത്
ഫെയ്സ്ബുക്കിലൂടെയാണ്. കവിതകളായും
ചെറുകഥകളായും ഇടയ്കൊക്കെ
വിനോദിനെ കാണാം.പക്ഷേ
എന്റെ നാട്ടുക്കാരനായിട്ടും
ആളെ എനിക്കറിയില്ലായിരുന്നു.അവസാനം
എഫ്.ബി
തന്നെ തപ്പി നമ്പര്‍ കണ്ടുപിടിച്ചാണ്
മങ്കട ഓണ്‍ലൈനിനുവേണ്ട
വിവരങ്ങള്‍ശേഖരിച്ചത്.
സാഹിത്യാഭിരുചി
ഉണ്ടാവുക എന്നത് അതിനെ
ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം
വരദാനമാണ്.അതുകൊണ്ടുതന്നെ
വിനോദിനു ലഭിച്ച വരദാനം
ചുരുങ്ങിയത് മങ്കടക്കാരെങ്കിലും
അനുഭവിക്കണം.വിനോദിന്റെ
ഒരു സൃഷ്ടി ഇവിടെ പകര്‍ത്തട്ടെ.
ചില
ഭ്രാന്തന്‍ ചിന്തകള്‍
1
വായ്പയെടുത്ത
കര്‍ഷകന്‍
പലിശയുടെ
പേരുപറഞ്ഞുള്ള
ബാങ്കുകാരുടെ
പീഢനം
സഹിക്കാന്‍
കഴിയാതെയാണ്
ആത്മഹത്യ
ചെയ്തത്
പക്ഷേ
നാട്ടുക്കൂട്ടം
പ്രതികൂട്ടില്‍
നിര്‍ത്തിയത്
മൂപ്പെത്താതെ
നിലംപതിച്ച
വാഴക്കുലകളെയായിരുന്നു.
2
മത്സരിച്ചോടുന്ന
ബസ്സില്‍നിന്നും
തെറിച്ചുവീഴാന്‍തുടങ്ങിയ
യുവതിയെ
രക്ഷപ്പെടുത്താന്‍വേണ്ടിയാണയാള്‍
പിടിച്ചുനിര്‍ത്തിയത്
പക്ഷകോടതി
അയാളെ
പീഢനകേസിലെ
പ്രതിയാക്കി.
3
യജമാനന്‍
വിലയ്ക്കുവാങ്ങിയ
പനയോല
മറിച്ചുവിറ്റ്
ഷാപ്പിലെ
പറ്റുതീര്‍ത്ത്
ഒറ്റക്കാലില്‍
വേച്ചുപോകുന്ന പാപ്പാനെ
ഒന്നുപേടിപ്പിക്കാനാണ്
കുട്ടിശങ്കരന്‍
ഉറക്കെചിന്നം വിളിച്ചത്
പക്ഷേചാനലുകള്‍
മദമിളകിയആനയെന്നുപേരിട്ട്
അതൊരു
ഉത്സവമാക്കി.
മങ്കട
മേലോട്ടുംകാവില്‍ പൂവപ്പറ്റ
അയ്യപ്പന്‍ക്കുട്ടിയുടെയും
രുഗ്മിണിയുടെയും മകനായി
1981ലാണ്
വിനോദ് ജനിച്ചത്.പെരിന്തല്‍മണ്ണ
ഇ.എം.എസ്
മെമ്മോറിയല്‍ സഹകരണ ആശുപത്രിയില്‍
ലാബോര്‍ട്ടറി ജീവനക്കാരനായി
സേവനമനുഷ്ഠിക്കുന്നു.ചെറുകഥകളും
കവിതകളുമായി വളരെയധികം
സൃഷ്ടികള്‍ വിനോദിന്റെതായി
ആനുകാലികങ്ങളില്‍
പ്രസിദ്ധീകരിച്ചിട്ടുണ്ട്.എഴുത്ത്,വായന,ചിത്രരചന
എന്നിവയില്‍ താല്പര്യമുള്ള
വിനോദിനു പഠനക്കാലത്തുതന്നെ
ഒട്ടേറെ സമ്മാനങ്ങള്‍
നേടാനായിട്ടുണ്ട്.സാഹിത്യലോകത്തിന്റെയും
സിനിമാലേകത്തിന്റെയും ഒരു
ചെറിയഭാഗമായി പ്രവര്‍ത്തിക്കാനായെങ്കിലെന്ന
ആഗ്രവുമായി സ്വന്തംലോകത്തു
ഒതുങ്ങിക്കൂടുകയാണി
യുവസാഹിത്യക്കാരന്‍.ഭാര്യ
ഷൈജി,മകന്‍
ഋഗ് വേദ്.
വിനോദിന്റെ
സൃഷ്ടികള്‍
ചെറുകഥകള്‍
ഇതെന്താഇങ്ങിനെ,സംതിങ്ങ്റോങ്ങ്,വോട്ട്ഫോര്‍മി,കാന്‍സര്‍,വെറുതെ,സാക്ഷി,ചെരുപ്പിന്റെ
ഡയറിക്കുറിപ്പുകള്‍,ബലിമൃഗങ്ങള്‍,സ്വര്‍ണ്ണം,വര്‍ത്തമാനം,പ്രവാചകന്‍,
റിപ്പര്‍,നവകേരളം.കോം,ജലരേഖകള്‍,നാണിത്തള്ള.
കവിതകള്‍
ആത്മാവിന്റെ
വിലാപം,പ്രതീക്ഷ,ഭ്രാന്തന്‍ചിന്തകള്‍,യുദ്ധം,തുമ്പപ്പൂവിനു
പറയാനുള്ളത്,അമ്മമനസ്സ്,നഗരചിത്രങ്ങളും
മഴയും അന്ത്യഗീതം.
ചിലകുടുംബചിത്രങ്ങള്‍
എന്നപ്പേരില്‍ ഹാസ്യനാടകവും
തയ്യാറാക്കീട്ടുണ്ട്.
വിനോദിനോപോലെയുള്ള
യുവസാഹിത്യക്കാരന്‍മാര്‍
മങ്കടയുടെ പ്രതീക്ഷകളാണ്.മങ്കടഓണ്‍ലൈനിന്റെ
ആശംസകള്‍.
-ഇഖ്ബാല്‍ മങ്കട
Sunday, 27 July 2014
Saturday, 26 July 2014
Thursday, 24 July 2014
Thursday, 17 July 2014
തയ്യില്‍ കുഞ്ഞമ്മദ് ഹാജി നിശബ്ദനായ മനുഷ്യസ്നേഹി.
തയ്യില്‍ കുഞ്ഞമ്മദ് ഹാജി നിശബ്ദനായ മനുഷ്യസ്നേഹി.
മങ്കട:തയ്യില്‍
കുഞ്ഞമ്മദ് ഹാജി ജൂലൈ പതിനേഴിനു
പുലര്‍ച്ചെ നാലുമണിക്ക്
മരണപ്പെട്ടു.മങ്കട
അനാഥശാല സംഘം വൈസ് പ്രസിഡന്റ്,മദീന
മസ്ജിദ് കമ്മിറ്റി
പ്രസിഡന്റ്,തഹ്ഫീലുല്‍
ഖുര്‍ആന്‍ ഡയരക്ടര്‍ എന്നീ
നിലകളില്‍ സജീവമായിരുന്നു.ഭാര്യ
പരേതയായ റുഖിയ്യ ടീച്ചര്‍,മക്കള്‍
ലുഖുമാനുല്‍
ഹക്കീം(USA)ഫുആദ്(ബാംഗ്ളൂര്‍),ഉസാമ.മരുമക്കള്‍
സീനത്ത്(USA),ഫെബിന്‍,ഖൈറുന്നീസ.
മനുഷ്യന്
മുഖങ്ങള്‍ പലതാണെന്ന് പലപ്പോഴും
അനുഭവങ്ങളില്‍ നിന്ന്
എനിക്കുതോന്നീയിട്ടുണ്ട്.എന്നാല്‍
എന്റെ ജീവിതത്തില്‍ മേല്‍പറഞ്ഞ
അഭിപ്രായം തിരുത്തിയ ഒരു
വ്യക്തിയാണ് തയ്യില്‍ കുഞ്ഞമ്മദ്
ഹാജി എന്ന മനുഷ്യസ്നേഹി.കൗമാരത്തിലും
യൗവനത്തിലും പ്രയാസങ്ങളുടെ
ചുടറിഞ്ഞ് പഠനത്തില്‍
സാമര്‍ത്ഥ്യം കാണിച്ച ഹാജി
ദീര്‍ഘകാലം സൗദി അറേബ്യയിലെ
മക്കാ വാട്ടര്‍ അതോറിറ്റിയില്‍
മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്നു.പ്രവാസ
ജീവിതത്തിനുശേഷം
മങ്കടയിലെത്തുന്നതോടെയാണ്
ഞങ്ങളുടെ തലമുറ അദ്ദേഹത്തെ
കാണാന്‍ തുടങ്ങുന്നത്.ഒരു
ചെറുപുഞ്ചിരിയിലൊതുങ്ങുന്ന
സലാം മടക്കലോടെ അദ്ദേഹം
ചോദിച്ച കാര്യങ്ങള്‍ക്കുള്ള
മറുപടിയും മതപരമായ കാര്യങ്ങളില്‍
സൂഷ്മതയോടെയുള്ള ജീവിതവും
പുലര്‍ത്തിയ വ്യക്തിത്വമായിരുന്നു.പള്ളിയുടെ
വികസനം,മതപരമായ
പ്രവര്‍ത്തനങ്ങള്‍,അനാഥ-അഗതികളെ
സഹായിക്കല്‍ തുടങ്ങിയവ
ജീവിതചര്യയായിരുന്നു എന്നുതന്നെ
പറയാം.സ്വന്തം
ജീവിതത്തിലെ ലാളിത്യം
അദ്ദേഹത്തിനെ ഒരു മാതൃക
വ്യക്തിത്വമാക്കി.സാമ്പത്തികമായി
വളരെ ഉന്നതിയുള്ള കുടുംബമായിട്ടും
ജീവിതത്തില്‍ ഹാജിയും മക്കളും
വളരെ ലളിതമായ ജീവിതമായിരുന്നു
നയിച്ചിരുന്നത്.അദ്ദേഹത്തിന്റെ
ഭാര്യയായിരുന്ന പരേതയായ
റുഖിയ്യ ടീച്ചര്‍ സമീപപ്രദേശത്തുള്ള
സ്ത്രീകള്‍ക്ക് വിശുദ്ധ
ഖുര്‍ആന്‍ പഠിക്കാനായി
ക്ലാസുകള്‍ നടത്തുന്നതിന്
നേതൃത്വം കൊടുത്തിരുന്നു.ഇതെല്ലാം
സംശുദ്ധമായ ഒരു ജീവിതരീതിയുടെ
തെളിഞ്ഞ ചിത്രങ്ങളായിരുന്നു.
തയ്യില്‍
കുഞ്ഞമ്മദ്ഹാജി ഒരു
മനുഷ്യസ്നേഹിയായിരുന്നുവെന്ന്
നൂറു ശതമാനം ഉറപ്പിച്ചു
പറയാന്‍ പറ്റുന്ന അവസരങ്ങള്‍
നേരിട്ടു അനുഭവപ്പെട്ട
വ്യക്തിയാണു ഞാന്‍.എല്ലാം
തുറന്നു പറയാന്‍ വിഷമ
മുണ്ടെങ്കിലും ദാനം ചെയ്യുന്നതിന്റെ
ഇരട്ടി പ്രശസ്തി പിടിച്ചു
വാങ്ങുന്ന ഈ കാലഘട്ടത്തില്‍
ഒരു കൈ സഹായിക്കുന്നത് മറുകൈ
അറിയരുത് എന്നു പഠിപ്പിച്ച
മതത്തിന്റെ യഥാര്‍ത്ഥ അനുയായി
ആയി മരിക്കാന്‍ ഹാജിക്കായി
എന്നുറപ്പിച്ചു
പറയാനാവുമെനിക്ക്.വര്‍ഷങ്ങള്‍ക്കു
മുമ്പ് എന്റെ കുടുംബത്തിലൊരാള്‍
കോഴിക്കോട് മെഡിക്കല്‍
കോളേജില്‍ അസുഖമായി കിടന്നപ്പോള്‍
കുറെ പൈസ എന്റെ കയ്യില്‍ തന്ന്
ഇത് ആരു തന്നു എന്നു പറയേണ്ട
ആവശ്യമായ ചികിത്സ നടത്തിക്കോളു
എന്നു പറയുമ്പോഴാണ് കുഞ്ഞമ്മദ്
ഹാജി എന്ന മനുഷ്യനെ ഞാന്‍
ആദ്യമായി തുറന്ന കണ്ണുകളോടെ
കാണുന്നത്.പിന്നീട്
എന്റെ കുടുംബത്തില്‍ തന്നെയുള്ള
ഒരു പെണ്‍കുട്ടിയുടെ
വിവാഹത്തിനായി അന്‍പതിനായിരം
രൂപ കൊടുത്ത വിവരം ഞാനറിഞ്ഞത്
കുടുംബനാഥന്‍ പറയുമ്പോഴാണ്.മങ്കടക്കാര്‍ക്കും
സമീപ പ്രദേശത്തുള്ളവര്‍ക്കും
പറയാന്‍ ഒട്ടേറെ കാര്യങ്ങളുണ്ടാവും
എന്നത് സത്യമാണ്.അതെല്ലാം
അദ്ദേഹത്തിന്റെ പരലോക
ജീവിതത്തില്‍
മുതല്‍കൂട്ടാവട്ടെ.ആശുപത്രിയിലാവുന്നതിനു
തൊട്ടു തലേ ദിവസംവരെ റമളാനിലെ
,നീണ്ട രാത്രി
നമസ്കാരത്തിനു കൃത്യമായി
പങ്കെടുത്തിരുന്ന അദ്ദേഹത്തിന്റെ
വിശ്വാസത്തിലെ കണിശത
പരലോകജീവിതത്തിലും അദ്ദേഹത്തിനു
തുണയാകട്ടെ.അദ്ദേഹത്തിന്റെ
അകാലമരണത്തില്‍ അദ്ദേഹത്തിന്റെ
കുടുംബത്തോടൊപ്പം മങ്കടയിലെ
ഓരോ വ്യക്തിയും ദു:ഖിക്കുന്നു.ഈ
വിയോഗത്തില്‍ മങ്കട ഓണ്‍ലൈനിന്റെ
അനുശോചനങ്ങള്‍ അറീയ്ക്കുന്നു.
ഇരുട്ട് വീണ ജീവിതത്തില്‍ റാങ്കുകളുടെ വെളിച്ചവുമായി ഹാനിയ
ഇരുട്ട്
വീണ ജീവിതത്തില്‍ റാങ്കുകളുടെ
വെളിച്ചവുമായി ഹാനിയ
ഇരുട്ട്
വീണ ജീവിതത്തില്‍ റാങ്കുകളുടെ
വെളിച്ചവുമായി ഹാനിയ. മങ്കട
വടക്കാങ്ങര കരുവാട്ടില്‍
മുഹമ്മദലി-സുനിമോള്‍
ദമ്പതികളുടെ മകളായ ഹാനിയയാണ്
നേട്ടങ്ങളുമായി മുന്നേറുന്നത്.
വിഭിന്ന ശേഷിയുള്ളവരുടെ വിഭാഗത്തില്‍ കുസാറ്റ് എന്‍ട്രന്‍സില്‍ ഒന്നാം റാങ്ക്, ഐ.ഐ.ടി എന്‍ട്രന്‍സില്‍ 32ാം റാങ്ക്, കേരള എന്‍ജിനീയറിങില്‍ 32ാം റാങ്ക്, ഐ.എസ്.ആര്‍.ഒയുടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ എന്‍ട്രന്‍സില്‍ അഞ്ചാം റാങ്ക് എന്നിവയാണ് പരിമിതികളെ വെല്ലുവിളിച്ച് ഹാനിയ സ്വന്തമാക്കിയത്.
കൂടാതെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലേക്ക് പ്രവേശം ലഭിച്ച 150 പേരുടെ പട്ടികയിലും ഈ 19കാരി ഉള്‍പ്പെട്ടിട്ടുണ്ട്.
ഭാഗികമായി കാഴ്ച്ചയില്ലാതെയാണ് ഹാനിയ ജനിച്ചത്. ആറാം ക്ളാസിലത്തെിയപ്പോഴേക്കും ഒരു കണ്ണിന്‍െറ കാഴ്ച പൂര്‍ണമായും മറുകണ്ണിന്‍െറ കാഴ്ച്ച 75 ശതമാനവും നഷ്ടമായി.
ജീവിതത്തില്‍ ഒരു നിമിഷം നിരാശ തോന്നി വിദ്യാഭ്യാസം അവസാനിപ്പിച്ച ഹാനിയ വല്ല്യൂപ്പ സെയ്തലവിയുടെയും മറ്റുള്ളവരുടെയും നിര്‍ബന്ധപ്രകാരം വീണ്ടും പുസ്തകമെടുക്കുകയായിരുന്നു. എന്നിട്ടും 12ാം ക്ളാസ് പൂര്‍ത്തിയാക്കാന്‍ എട്ട് സ്കൂളുകളില്‍ പഠിക്കേണ്ടി വന്നു. കാഴ്ച പൂര്‍ണമായും നഷ്ടമാകുമെന്നായിരുന്നു അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്.
എന്നാല്‍, കണ്ണൂരിലുള്ള ഡോക്ടറുടെ സഹായത്തോടെ 25 ശതമാനം കാഴ്ച്ച നിലനിര്‍ത്തി.
തുടര്‍ന്നിങ്ങോട്ട് ജീവിതത്തെ വാശിയോടെ നേരിട്ടാണ് ഈ നേട്ടങ്ങളെല്ലാം ഹാനിയ സ്വന്തമാക്കിയത്.
ആഗ്രഹിച്ച നേട്ടങ്ങളിലേക്കുള്ള യാത്ര തുടരുമ്പോഴും ചിലയിടത്തുനിന്നുള്ള പരിഹാസങ്ങളില്‍ ദു$ഖിതയാണ് ഇവര്‍.
മെഡിക്കല്‍ എന്‍ട്രന്‍സ് ലഭിച്ച് മെഡിക്കല്‍ കൗണ്‍സിലിന്‍െറ ഇന്‍റര്‍വ്യൂവിനത്തെിയപ്പോള്‍ ബോര്‍ഡിലിരുന്നവര്‍ ഏറ്റവും മോശമായാണ് തന്നോട് പെരുമാറിയതെന്ന് ഹാനിയ പറഞ്ഞു.
മാന്യമായി പറയുന്നതിന് പകരം ഉന്നതസ്ഥാനങ്ങളിലിരുന്നവര്‍ കാഴ്ചയില്ളെന്ന് അധിക്ഷേപിച്ച് തന്നെ പറഞ്ഞുവിടുകയായിരുന്നു.
മക്കരപറമ്പ് ഗവ. ജി.എച്ച്.എസ്.എസില്‍നിന്ന് 96 ശതമാനം മാര്‍ക്കുമായാണ് പ്ളസ് ടു വിജയിച്ചത്. പത്തിലും എല്ലാവിഷയത്തിലും എ പ്ളസും ലഭിച്ചിരുന്നു. ഈ നേട്ടങ്ങള്‍ക്കെല്ലാം ദൈവത്തിന് അകമഴിഞ്ഞ് നന്ദി പറയുകയാണ് ഹാനിയ.
ഒപ്പം തനിക്ക് പ്രചോദനമേകിയ വല്യുപ്പക്ക് സ്മൃതിനാശം ബാധിച്ചതിനാല്‍ ഈ നേട്ടങ്ങളൊന്നും അറിയാനാകുന്നില്ളെന്ന സങ്കടവുമുണ്ട്.
മദ്രാസ് ഐ.ഐ.ടിയില്‍ പ്രവേശം ലഭിക്കുമെങ്കിലും ഐസറിന്‍െറ പുണെ കാമ്പസില്‍ തുടര്‍ന്ന് പഠിക്കാനാണ് ആഗ്രഹം.
ഹാദി അലി, ഹനീന്‍ അലി, ഹാഷിം അലി എന്നിവരാണ് സഹോദരങ്ങള്‍.
വിഭിന്ന ശേഷിയുള്ളവരുടെ വിഭാഗത്തില്‍ കുസാറ്റ് എന്‍ട്രന്‍സില്‍ ഒന്നാം റാങ്ക്, ഐ.ഐ.ടി എന്‍ട്രന്‍സില്‍ 32ാം റാങ്ക്, കേരള എന്‍ജിനീയറിങില്‍ 32ാം റാങ്ക്, ഐ.എസ്.ആര്‍.ഒയുടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ എന്‍ട്രന്‍സില്‍ അഞ്ചാം റാങ്ക് എന്നിവയാണ് പരിമിതികളെ വെല്ലുവിളിച്ച് ഹാനിയ സ്വന്തമാക്കിയത്.
കൂടാതെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലേക്ക് പ്രവേശം ലഭിച്ച 150 പേരുടെ പട്ടികയിലും ഈ 19കാരി ഉള്‍പ്പെട്ടിട്ടുണ്ട്.
ഭാഗികമായി കാഴ്ച്ചയില്ലാതെയാണ് ഹാനിയ ജനിച്ചത്. ആറാം ക്ളാസിലത്തെിയപ്പോഴേക്കും ഒരു കണ്ണിന്‍െറ കാഴ്ച പൂര്‍ണമായും മറുകണ്ണിന്‍െറ കാഴ്ച്ച 75 ശതമാനവും നഷ്ടമായി.
ജീവിതത്തില്‍ ഒരു നിമിഷം നിരാശ തോന്നി വിദ്യാഭ്യാസം അവസാനിപ്പിച്ച ഹാനിയ വല്ല്യൂപ്പ സെയ്തലവിയുടെയും മറ്റുള്ളവരുടെയും നിര്‍ബന്ധപ്രകാരം വീണ്ടും പുസ്തകമെടുക്കുകയായിരുന്നു. എന്നിട്ടും 12ാം ക്ളാസ് പൂര്‍ത്തിയാക്കാന്‍ എട്ട് സ്കൂളുകളില്‍ പഠിക്കേണ്ടി വന്നു. കാഴ്ച പൂര്‍ണമായും നഷ്ടമാകുമെന്നായിരുന്നു അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്.
എന്നാല്‍, കണ്ണൂരിലുള്ള ഡോക്ടറുടെ സഹായത്തോടെ 25 ശതമാനം കാഴ്ച്ച നിലനിര്‍ത്തി.
തുടര്‍ന്നിങ്ങോട്ട് ജീവിതത്തെ വാശിയോടെ നേരിട്ടാണ് ഈ നേട്ടങ്ങളെല്ലാം ഹാനിയ സ്വന്തമാക്കിയത്.
ആഗ്രഹിച്ച നേട്ടങ്ങളിലേക്കുള്ള യാത്ര തുടരുമ്പോഴും ചിലയിടത്തുനിന്നുള്ള പരിഹാസങ്ങളില്‍ ദു$ഖിതയാണ് ഇവര്‍.
മെഡിക്കല്‍ എന്‍ട്രന്‍സ് ലഭിച്ച് മെഡിക്കല്‍ കൗണ്‍സിലിന്‍െറ ഇന്‍റര്‍വ്യൂവിനത്തെിയപ്പോള്‍ ബോര്‍ഡിലിരുന്നവര്‍ ഏറ്റവും മോശമായാണ് തന്നോട് പെരുമാറിയതെന്ന് ഹാനിയ പറഞ്ഞു.
മാന്യമായി പറയുന്നതിന് പകരം ഉന്നതസ്ഥാനങ്ങളിലിരുന്നവര്‍ കാഴ്ചയില്ളെന്ന് അധിക്ഷേപിച്ച് തന്നെ പറഞ്ഞുവിടുകയായിരുന്നു.
മക്കരപറമ്പ് ഗവ. ജി.എച്ച്.എസ്.എസില്‍നിന്ന് 96 ശതമാനം മാര്‍ക്കുമായാണ് പ്ളസ് ടു വിജയിച്ചത്. പത്തിലും എല്ലാവിഷയത്തിലും എ പ്ളസും ലഭിച്ചിരുന്നു. ഈ നേട്ടങ്ങള്‍ക്കെല്ലാം ദൈവത്തിന് അകമഴിഞ്ഞ് നന്ദി പറയുകയാണ് ഹാനിയ.
ഒപ്പം തനിക്ക് പ്രചോദനമേകിയ വല്യുപ്പക്ക് സ്മൃതിനാശം ബാധിച്ചതിനാല്‍ ഈ നേട്ടങ്ങളൊന്നും അറിയാനാകുന്നില്ളെന്ന സങ്കടവുമുണ്ട്.
മദ്രാസ് ഐ.ഐ.ടിയില്‍ പ്രവേശം ലഭിക്കുമെങ്കിലും ഐസറിന്‍െറ പുണെ കാമ്പസില്‍ തുടര്‍ന്ന് പഠിക്കാനാണ് ആഗ്രഹം.
ഹാദി അലി, ഹനീന്‍ അലി, ഹാഷിം അലി എന്നിവരാണ് സഹോദരങ്ങള്‍.
Saturday, 7 June 2014
Monday, 2 June 2014
ആയിശകുട്ടിയുമ്മ
കോയഅധികാരിയുടെ മകള്‍ ആയിശകുട്ടി ഉമ്മ ഓര്‍മ്മയായി
2014 ജൂണ്‍ 2തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.മങ്കയുടെ ചരിത്രത്തില്‍ ഇടം പിടിച്ച അവസാനകണ്ണികളിലൊരാളായിരുന്നു .മങ്കട ഓണ്‍ലൈനിനായി വിവരങ്ങള്‍ നേരിട്ട് അന്വേഷിക്കാനായി ചെന്നപ്പോള്‍ നിങ്ങളെയൊക്കെ കാണാനായതില്‍ വളരെ സന്തോഷം തോന്നുന്നു എന്നാണ് പറഞ്ഞത്.ആയിശകുട്ടി ഉമ്മയുടെ പരലോകജീവിതം ധന്യമാകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.കുടുബത്തിന്റെ വേദനയില്‍ മങ്കടഓണ്‍ലൈനും പങ്കുചേരുന്നു.ആദരസൂചകമായി ഒരിക്കല്‍കൂടി പഴയപോസ്റ്റ് വായനക്കാര്‍ക്കായി പ്രസിദ്ധീകരിക്കട്ടെ
കോയ
അധികാരിയുടെ ഓര്‍മ്മയില്‍
മകള്‍
ആയിശക്കുട്ടി ഉമ്മ
മങ്കടയുടെ
ചരിത്രത്തില്‍ ഉയര്‍ന്ന
സ്ഥാനം അലങ്കരിച്ചിരുന്ന
കോയ അധികാരി എന്ന ജുഡീഷ്യല്‍
അധികാരമുണ്ടായിരുന്ന റവന്യു
ഉദ്യോഗസ്ഥന്റെ ആറുമക്കളില്‍
മൂന്നാമത്തേതും ഇപ്പോള്‍
ജീവിച്ചിരിക്കുന്നതുമായ
ഏകമകളാണ് ആയിശക്കുട്ടി
ഉമ്മ.പിതാവിന്റെ
ഓര്‍മ്മയില്‍ ഒരു ചരിത്ര
സൂക്ഷിപ്പായി ഇന്നും പുളിക്കല്‍
പറമ്പിലുള്ള മകന്റെ കൂടെ
സുഖമായിരിക്കുന്നു.കോയ
അധികാരിയെ കുറിച്ചറിയാന്‍
സുഹൃത്ത് മുനീറുമായി വീട്ടിലെത്തി
കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍
വളരെ സന്തോഷത്തോടെയാണ് ഞങ്ങളെ
സ്വീകരിച്ചത്.
മങ്കടകോവിലകത്തിന്റെ
ഭരണ നീതി ന്യായ വ്യവസ്ഥകളുടെ
കൈകാര്യ കര്‍ത്താവായിരുന്നു
കോയ അധികാരി.അധികാരി,മുന്‍സിഫ്,ഗ്രാമമജിസ്ട്രേറ്റ്,ജനന-മരണ
രജിസ്ട്രാര്‍ എന്നീസ്ഥാനങ്ങള്‍
ഇദ്ദേഹം വഹിച്ചിരുന്നു.
ഒരുരൂപവരെ
പിഴചുമത്താനും ഇരുപത്തിനാലു
മണിക്കൂര്‍ വരെ തടവിലിടാനും
ഇദ്ദേഹത്തിന് അധികാരം
ഉണ്ടായിരുന്നു.1885ല്‍
ജനിച്ച് 1960ജനുവരി
9ന്
മരിക്കുന്നതുവരെയുള്ള
കാലയളവില്‍ മങ്കടയുടെ
ചരിത്രത്തില്‍ നിര്‍ണ്ണായകമായ
ഒരിടം അദ്ദേഹത്തിനുണ്ടായിരുന്നു.
1921ലെ
മലബാര്‍ ലഹളയുടെ കാലത്ത്
മങ്കട പ്രദേശത്തെയും കോവിലകത്തെയും
ലഹളക്കാരില്‍നിന്നും
കാത്തുരക്ഷിച്ചതും പ്രദേശത്ത്
മതസൗഹാര്‍ദ്ധ അന്തരീക്ഷം
നിലനിര്‍ത്തിയതിലും കോയ
അധികാരിയുടെ പങ്ക് വളരെ
വലുതായിരുന്നു.ഇതില്‍
അദ്ദേഹത്തിന്റെ അളിയനും
പണ്ഡിതനുമായിരുന്ന ഉണ്ണീന്‍
മൗലവിയുടെ സഹായവും
ലഭിച്ചു.പെണ്‍ക്കുട്ടികള്‍ക്കു
മാത്രമായി കര്‍ക്കിടകത്തു
സ്ഥാപിച്ച പള്ളികൂടത്തിലാണ്
ആയിഷഉമ്മയുടെ പ്രാഥമികപഠനം.അന്ന്
പൊതുവെ പെണ്‍കുട്ടികള്‍ക്ക്
സ്കൂള്‍പഠനം പൊതുവെ
കുറവായിരുന്നു.അത്യാവശ്യം
ഖുര്‍ആനും മറ്റുമതഗ്രന്ഥങ്ങളും
പഠിക്കുന്നതോടെ അവരുടെ പഠനം
അവസാനിപ്പിക്കാറാണ്
പതിവ്.ആയിഷകുട്ടി
ഉമ്മയുടെ ഓര്‍മകള്‍ക്ക്
മങ്ങല്‍ വന്നു തുടങ്ങിയിരിക്കുന്നു.എങ്കിലും
തൊണ്ണൂറ്റി മൂന്നാം വയസ്സിലും
പരസഹായമില്ലാതെ തന്നെ
എഴുന്നേല്‍ക്കുന്നതിനും
മറ്റുകാര്യങ്ങള്‍ ചെയ്യുന്നതിനും
സാധിക്കുന്നു.കാഴ്ചകുറവ്,കേള്‍വികുറവ്
തുടങ്ങിയ തകരാറുകളൊന്നും
ഇതുവരെ ബാധിച്ചിട്ടില്ല.അഞ്ച്
ആണും നാലുപെണ്ണുമായി ഒമ്പതു
മക്കളാണ് ആയിശു ഉമ്മക്കുള്ളത്.
Friday, 30 May 2014
വിദ്യാഭ്യാസ വാര്‍ത്ത
Higher Secondary Single - Window-2014
ഏകജാലകം
വഴിയുള്ള ഹയര്‍ സെക്കണ്ടറി
പ്രവേശന നടപടികള്‍ക്ക്
തുടക്കമാകുന്നു. ഇത്തവണ
ഓണ്‍ലൈനിലൂടെയാണ്
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.ഓണ്‍ലൈനായി
സമര്‍പ്പിച്ച അപേക്ഷയുടെ
പ്രിന്റൗട്ടും (പ്രിന്റൗട്ടില്‍
വിദ്യാര്‍ഥിയും രക്ഷകര്‍ത്താവും
ഒപ്പിട്ടിരിക്കണം) ബന്ധപ്പെട്ട
രേഖകളും അപേക്ഷാ ഫീസും Rs
25 (25 രൂപയുടെ ഡിമാന്‍ഡ്
ഡ്രാഫ്റ്റ് ആയാലും മതി)സഹിതം
ഏത് ജില്ലയിലേക്കാണോ
അപേക്ഷിക്കുന്നത് ആ ജില്ലയിലെ
ഏതെങ്കിലും ഒരു ഹയര്‍സെക്കണ്ടറി
സ്കൂളില്‍ ജൂണ്‍ 12-നകം
നല്‍കണം. ഓണ്‍ലൈനായി
അപേക്ഷ സമര്‍പ്പിക്കാന്‍
കഴിയാത്തവര്‍ക്കായി പ്രിന്റ്
ചെയ്ത അപേക്ഷാഫോമും പ്രോസ്പെക്‌ടസും
ജൂണ്‍ ആദ്യവാരത്തോടെ സ്കൂളുകളില്‍
നിന്നും ലഭിക്കുന്നതാണ്.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് പ്രോസ്‌പെക്‌ടസും നിര്‍ദ്ദേശങ്ങളും വായിച്ച് മനസിലാക്കണം.
പ്രോസ്‌പെക്ടസ് ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷാ ഫീസ് Rs 25 ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയി പ്രിന്റ്ഔട്ടിനൊപ്പം സമര്‍പ്പിക്കണം.
അഡ്മിഷനുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഇവിടെ നിന്നും ലഭിക്കുന്നതാണ്
അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള വെബ്‌സൈറ്റ് വിലാസം http://www.hscap.kerala.gov.in/
How to Apply Online?
Click Here for WGPA Calculator
Click Here for Sports Quota Admission details
SAMPLE APPLICATION FORM
അഡ്‌മിഷന്‍ പ്രവര്‍ത്തനഷെഡ്യൂള്‍
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനദിവസം: 12/06/2014
ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്ന ദിവസം :23/06/2014
ആദ്യ അലോട്ട്മെന്റ് :30/06/2014
ക്ലാസുകള്‍ ആരംഭിക്കുന്നത് 14/07/2014.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് പ്രോസ്‌പെക്‌ടസും നിര്‍ദ്ദേശങ്ങളും വായിച്ച് മനസിലാക്കണം.
പ്രോസ്‌പെക്ടസ് ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷാ ഫീസ് Rs 25 ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയി പ്രിന്റ്ഔട്ടിനൊപ്പം സമര്‍പ്പിക്കണം.
അഡ്മിഷനുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഇവിടെ നിന്നും ലഭിക്കുന്നതാണ്
അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള വെബ്‌സൈറ്റ് വിലാസം http://www.hscap.kerala.gov.in/
How to Apply Online?
Click Here for WGPA Calculator
Click Here for Sports Quota Admission details
SAMPLE APPLICATION FORM
അഡ്‌മിഷന്‍ പ്രവര്‍ത്തനഷെഡ്യൂള്‍
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനദിവസം: 12/06/2014
ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്ന ദിവസം :23/06/2014
ആദ്യ അലോട്ട്മെന്റ് :30/06/2014
ക്ലാസുകള്‍ ആരംഭിക്കുന്നത് 14/07/2014.
ശ്രദ്ധിക്കേണ്ട
വസ്തുതകള്‍
- ഒരു ജില്ലയിലേക്ക് ഒരു അപേക്ഷ മാത്രമേ സമര്‍പ്പിക്കാവൂ
- ഒരു വിദ്യാര്‍ഥിക്ക് ഒന്നിലധികം ജില്ലകളിലേക്ക് പരിഗണിക്കമമെങ്കില്‍ ഓരോ ജില്ലയിലേക്കും പ്രത്യേകം പ്രത്യേകം അപേക്ഷകള്‍ അതത് ജില്ലകളില്‍ നല്‍കണം
- ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷാഫോമിന്റെ വിലയായ 25 രൂപ പ്രിന്റൗട്ടിന്റെ ഒപ്പം സമര്‍പ്പിക്കണം. മറ്റുള്ളവര്‍ക്ക് 25 രൂപ നല്‍കിയാല്‍ അപേക്ഷാഫോമും പ്രോസ്പെക്‌ടസും ജൂണ്‍ ആദ്യ ആഴ്ചയില്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ നിന്നും ലഭിക്കുന്നതാണ്.
- സി ബി എസ് ഇ പത്താം തരം പാസായവര്‍ CBSE യുടെ ബോര്‍ഡ് തല പരീക്ഷ എഴുതിയവരാകണം. ഇവര്‍ ബോര്‍ഡ് പരീക്ഷയാണെഴുതിയത് എന്ന നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം (Annexure VIII) അമ്പത് രൂപയുടെ മുദ്രപത്രത്തില്‍ തയ്യാറാക്കി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
- അപേക്ഷഫോറം സമര്‍പ്പിക്കുമ്പോള്‍ സ്കൂളില്‍ നിന്നും ഒപ്പും സീലും വെച്ച് തിരികെ നല്‍കുന്ന Acknowledgement Slip പ്രവേശനനടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ സൂക്ഷിച്ചു വെക്കേണ്ടതാണ്. പ്ലസ് വണ്‍ അപേക്ഷകള്‍ക്കായി ഹെല്‍പ്പ് ഡെസ്ക്ക്ഹയര് സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന ഫോക്കസ് പോയിന്റ് (ഹെല്‍പ്പ് ഡസ്‌ക്കുകള്‍) തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ മേയ് 31 വരെ പ്രവര്‍ത്തിക്കും. പ്ലസ് വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും വിവിധ സബ്ജക്ട് കോമ്പിനേഷനുകള്‍, ഓരോ വിഷയത്തിന്റെയും ഉപരി പഠന - തൊഴില്‍ സാധ്യതകള്‍, ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നതിനുളള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കുന്നതിനും സ്‌കൂളുകള്‍ തെരഞ്ഞെടുക്കന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരികരിക്കുന്നതിനും വിദഗ്ധരായ പരിശീലനം സിദ്ധിച്ച അദ്ധ്യാപകരുടെ സേവനം ഫോക്കസ് പോയിന്റ് സെന്ററുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്.
Monday, 26 May 2014
hamza mater
തയ്യില്‍
ഹംസമാസ്റ്റര്‍-
തലമുറകളുടെ
വഴിക്കാട്ടി
തയ്യാറാക്കിയത്:ഇഖ്ബാല്‍
മങ്കട
സംസ്ഥാന
അധ്യാപക അവാര്‍ഡ് ജേതാവും
തലമുറകള്‍ക്ക് ശാസ്ത്ര
വിഷയങ്ങളില്‍ വഴിക്കാട്ടിയുമായ
തയ്യില്‍ ഹംസമാസ്റ്റര്‍
വിശ്രമ ജീവിതത്തിലും സജീവമായി
സമൂഹത്തില്‍ ഇടപ്പെട്ടുകൊണ്ടിരിക്കുന്നു.
മങ്കടപൊതുജനവായനശാലയുടെ
ജനറല്‍ബോഡി മീറ്റിംഗില്‍
പങ്കെടുക്കാനെത്തിയ
ഹംസമാസ്റ്ററോട് മങ്കട
ഓണ്‍ലൈനിനുവേണ്ടി മാഷുടെ
കുറച്ച് വിവരങ്ങള്‍ വേണമെന്ന്
പറഞ്ഞപ്പോള്‍ ,"ഞാന്‍
അത്രകൊയ്ക്കെ ആയോ "എന്ന്
തന്റേതായ ശൈലിയില്‍
കണ്ണൊന്നടച്ചുകൊണ്ടു സൗമ്യമായി
പറഞ്ഞപ്പോള്‍ മാസങ്ങള്‍ക്കു
മുമ്പേ ഞാന്‍ സാറിനോടു ഈ വിഷയം
സൂചിപ്പിച്ചിരുന്നു എന്നു
പറഞ്ഞതോടെ കാര്യം എളുപ്പമായി.
സാമ്പത്തികമായി
പിന്നോക്കം നിന്നിരുന്ന ഒരു
കുടുംബത്തില്‍ നിന്നും 1962
കാലഘട്ടത്തില്‍
കോളേജ് പഠനത്തിനുപോയ മിടുക്കരായ
ഇരട്ടകുട്ടികള്‍ക്ക് നേരിടേണ്ടി
വന്ന പ്രയാസങ്ങള്‍
വിവരണാധീതമായിരിയ്ക്കും.പ്രതിബന്ധങ്ങളെ
തട്ടിമാറ്റി ലക്ഷ്യത്തിലേക്കെത്താന്‍
ദൃഢനിശ്ചയംമാത്രമായിരുന്നു
കൈമുതല്‍.
തയ്യില്‍
കമ്മാലിയുടെയും ബീവിഉമ്മയുടെയും
അവസാനത്തെ സന്തതികള്‍
ഇരട്ടകുട്ടികളായിരുന്നു.ഹംസയും
മുഹമ്മദും.1946
ജൂലൈ
15നായിരുന്നു
ജനനം.പഠനത്തിലും
രണ്ടുപേരും മികച്ചുനിന്നു.1962-63
ല്‍
SSLCയും
63-64ല്‍
പ്രീയൂണിവേഴ്സിറ്റിയും
പിന്നീട് ബി.എസ്.സി
ഡിഗ്രിയും 1968ല്‍ഫാറൂഖ്
ട്രോയിനിംഗ് കോളേജില്‍ നിന്ന്
ബി.എഡും
കരസ്ഥമാക്കി.ഇതിനിടയില്‍
ഒരു വര്‍ഷം അണ്‍ട്രെയിന്‍ഡ്
ടീച്ചറായി ജോലിയും ചെയ്തു.
1969ലാണ്
പാലക്കാട് ജില്ലയിലെ തോലന്നൂര്‍
ഹൈസ്ക്കൂളില്‍ അധ്യാപകനായി
ആദ്യമായി സര്‍ക്കാര്‍
ജോലിയിലെത്തുന്നത്.
അഞ്ചുദിവസം
മാത്രമാണ് അവിടെ ജോലി
ചെയ്തത്.പിന്നീട്
ഒരു വര്‍ഷത്തോളം ചിറ്റൂര്‍
ജെ.ടി.എസിലായിരുന്നു.1970ലാണ്
മങ്കടയില്‍ ഹൈസ്ക്കുള്‍
അധ്യാപകനായി എത്തിയത്.അധ്യാപനത്തിന്റെ
മികവില്‍ വളരെ പെട്ടെന്നു
തന്നെ ശിഷ്യരില്‍,
മികച്ച
അധ്യാപകന്‍ എന്ന ഖ്യാതിയുണ്ടാക്കി.
25 വര്‍ഷക്കാലത്തോളം
മങ്കടഹൈസ്ക്കുളില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ശാസ്ത്ര വിഷയങ്ങള്‍ ലളിതമായ
പഠനപ്രവര്‍ത്തനങ്ങളിലൂടെ
മനസ്സിലാക്കികൊടുത്തു.നമ്മള്‍
കഴിക്കുന്ന ബിരിയാണി
രസതന്ത്രത്തില്‍ മിശ്രിതം
എന്നതിനുദാഹരണമാണെന്ന്
അദ്ദേഹത്തിന്റെ നാവിന്‍തുമ്പില്‍
നിന്നും കേട്ട ഒരു വിദ്യാര്‍ത്ഥിയാണു
ഞാന്‍.1983ല്‍
കേട്ടത് എന്റെ മനസ്സില്‍
ഇന്നും മായാതെ നില്‍ക്കുന്നുവെങ്കില്‍
ആയിരകണക്കിനു ശിഷ്യര്‍ക്കു
നല്‍കിയ അറിവിന്റെ ആഴം
എത്രയായിരിയ്ക്കും!.അധ്യാപകനായി
സേവനമനുഷ്ടിക്കുന്നഘട്ടത്തില്‍
തന്നെ അധ്യാപക പരിശീലനത്തിന്റെ
റിസോഴ്സ് പേഴ്സണായി പ്രവര്‍ത്തിച്ചു.
1995ല്‍
25
വര്‍ഷത്തെ
ഹൈസ്ക്കൂള്‍ അസിസ്റ്റന്റ്
എന്ന പദവിക്ക് ശേഷം സ്ഥാനകയറ്റം
ലഭിക്കുകയും DPEP
കോര്‍ഡിനേറ്ററായി
പെരിന്തല്‍മണ്ണയിലെത്തുകയും
ചെയ്തു..1996ല്‍
മഞ്ചേരി ഗവ:ബോയ്സ്
ഹൈസ്ക്കൂളില്‍ പ്രധാന
അധ്യാപകനായി.1998ല്‍
പ്രധാന അധ്യാപകനായി മങ്കടയിലേക്ക്
വന്നു.ഹംസമാസ്റ്റര്‍
മങ്കടയിലെത്തിയതോടെ സ്കൂളിന്റെ
അക്കാദമികവും ഭരണപരവുമായ
മേഖലയിലുണ്ടായ ഗുണപരമായ
മാറ്റം എടുത്തുപറയേണ്ടതാണ്.2001ല്‍
മികച്ചസേവനത്തിനുള്ള സംസ്ഥാന
അധ്യാപക അവാര്‍ഡ് അദ്ദേഹത്തെ
തേടിയെത്തി.മങ്കട
ഹൈസ്ക്കൂളിനെ സംബന്ധിച്ചിടത്തോളം
എക്കാലത്തേയും മികച്ച
അംഗീകാരങ്ങളിലൊന്നായിരുന്നു
അത്.1992
ല്‍
സ്റ്റേറ്റ് സിലബസ് കമ്മിറ്റി
മെമ്പറായും 1999ല്‍
താലൂക്കിലെ ബെസ്റ്റ്ടീച്ചറായും
തെരഞ്ഞെടുക്കപ്പെട്ടു.2002ല്‍
മങ്കട ഗവ:ഹൈസ്ക്കൂളില്‍
നിന്നും പ്രധാന അധ്യാപകനായി
സര്‍വ്വീസില്‍ നിന്നും
വിരമിച്ചു.തുടര്‍ന്നും
പന്ത്രണ്ടു വര്‍ഷത്തോളം
വിദ്യാഭ്യാസമേഖലയില്‍
പ്രവര്‍ത്തിച്ചു.ഭാര്യ
മെഹറുന്നീസ ടീച്ചര്‍ പാലക്കാട്
ജില്ലാവിദ്യാഭ്യാസ ഓഫീസറായി
സര്‍വ്വീസില്‍ നിന്നും
വിരമിച്ചു.
മക്കള്‍
ഡോ.ബിജു.ടി.ഹംസ,ബീന.
ഹംസ
മാസ്റ്റര്‍ ഇപ്പോള്‍
കുടംബത്തോടൊപ്പം വിശ്രമ
ജീവിതം നയിക്കുന്നു.
Sunday, 25 May 2014
library
മങ്കട
പൊതുജനവായനശാല-ജനറല്‍
ബോഡി
നീണ്ടവര്‍ഷങ്ങളുടെ
കാത്തിരിപ്പിനുശേഷം മങ്കട
പൊതുജനവായനശാലയുടെ ജനറല്‍ബോഡി
വിളിച്ചുകൂട്ടി.പുതിയതായി
നിലവില്‍ വന്ന ഭരണസമിതിയുടെ
പ്രവര്‍ത്തനറിപ്പോര്‍ട്ടും
വരവ്-ചെലവുകളും
ബഡ്ജറ്റും അവതരിപ്പിച്ചു.അജണ്ടയിലെ
പ്രധാന ഇനമായിരുന്ന ബൈലോ
ഭേദഗതികള്‍ രണ്ടും അംഗീകരിച്ചു.വരും
വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങളുടെ
കരട് രൂപം തയ്യാറാക്കുകയും
ചെയ്തു.മങ്കട
പൊതുജനവായനശാലയുടെ
സജീവപ്രവര്‍ത്തനങ്ങള്‍ക്കായി
വായന ഇഷ്ടപ്പെടന്ന സാംസ്കാരിക
പ്രവര്‍ത്തങ്ങളില്‍ താല്‍പര്യമുള്ള
മങ്കട പഞ്ചായത്തിലെ ഏതൊരാള്‍ക്കും
അംഗത്വം കൊടുക്കുന്നതിനും
അംഗങ്ങളുടെ കൂട്ടായ്മയില്‍
വായനശാലയെ അറിയപ്പെടുന്ന
ഒരു സാംസ്കാരിക കേന്ദ്രമാക്കാനും
തീരുമാനിച്ചു.നിലവില്‍
നേരിടുന്ന പോരായ്മകള്‍ പരമാവധി
പരിഹരിക്കാനുള്ള തീവ്രശ്രമങ്ങള്‍ക്ക്
എല്ലാവരുടെയും സഹകരണം
അഭ്യര്‍ത്ഥിച്ചു.ഭരണസമിതി
അംഗം ശ്രീ.മുഹമ്മദലി
സ്വാഗതവും സെക്രട്ടറി
ശ്രീ.ഗോപാലന്‍
മാസ്റ്റര്‍ റിപ്പോര്‍ട്ടും
അവതരിപ്പിച്ച യോഗത്തില്‍
പ്രസിഡന്റ് ശ്രീ.അരവിന്ദന്‍
അധ്യക്ഷനായിരുന്നു.എക്സിക്യൂട്ടിവ്
അംഗം അഡ്വ.സുകൃത
റജീഷ് നന്ദി പറഞ്ഞു.
മങ്കട
പൊതുജനവായനശാലയിലെ പഴയ
തലമുറയുടെ ഒരു ഒത്തുച്ചേരല്‍
വേദികൂടിയായി മാറി ഈ ജനറല്‍ബോഡി.
പൊതുജനങ്ങളുടെ
ശ്രദ്ധയ്ക്
വായന
ഇഷ്ടപ്പെടന്ന സാംസ്കാരിക
പ്രവര്‍ത്തങ്ങളില്‍ താല്‍പര്യമുള്ള
മങ്കട പഞ്ചായത്തിലെ ഏതൊരാള്‍ക്കും
അംഗത്വം കൊടുക്കുന്നതിനു
തീരുമാനിച്ചിരിക്കുന്നു.അംഗത്വത്തിനുള്ള
നിര്‍ദ്ദേശങ്ങള്‍ താഴെ
നല്‍കുന്നു
രക്ഷാധികാരി
അംഗത്വം
2500
രൂപ
ഒരുമിച്ച് അടക്കണം
വരിസംഖ്യ
നല്‍കേണ്ടതില്ല
ഒരു
സമയം രണ്ടു പുസ്തകങ്ങള്‍
എടുക്കാം.
ജീവകാലാംഗം
1000രൂപ
ഒരുമിച്ച് അടക്കണം
വരിസംഖ്യ
നല്‍കേണ്ടതില്ല
ഒരു
സമയം രണ്ടു പുസ്തകങ്ങള്‍
എടുക്കാം.
സാധാരണ
അംഗം
250
രൂപ
ഡിപ്പോസിറ്റും
50രൂപ
പ്രവേശനഫീസും
10
രൂപ
പ്രതിമാസ വരിസംഖ്യയും
ഒരു
സമയം ഒരു പുസ്തകം എടുക്കാം.
മങ്കടയിലെ
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്
സ്കൂളുമായി ഒത്തുച്ചേര്‍ന്ന്
സൗജന്യമായി വായനസൗകര്യം
ഒരിക്കിയിരിക്കുന്നു.
Subscribe to:
Posts (Atom)









































