-->
മങ്കടയിലെ
സലൂണുകളില്‍ ഉത്തരേന്ത്യന്‍
ബാര്‍ബര്‍മാര്‍
തമിഴ്
നാട്ടില്‍ നിന്നും ബംഗാളില്‍
നിന്നും ഇന്ത്യയുടെ വടക്ക്
കിഴക്കന്‍ സംസ്ഥാനങ്ങളില്‍
നിന്നും കേരളത്തിലേക്ക്
കെട്ടിടനിര്‍മ്മാണപ്രവര്‍ത്തികള്‍ക്കും
നാടന്‍പണികള്‍ക്കും ആളുകള്‍
വരുന്നത് പുതുമയല്ല.എന്നാല്‍
മങ്കടയിലെ
സലൂണുകളില്‍ ചെന്നാല്‍
ഇപ്പോള്‍ ഉത്തരേന്ത്യന്‍
ബാര്‍ബര്‍മാരാണ് നിങ്ങളെ
സ്വീകരിക്കുന്നത്.മങ്കട
താഴെ അങ്ങാടിയില്‍ സ്റ്റേറ്റ്
ബാങ്കിനു സമീപമുള്ള ബോയ്സ്
സോണ്‍ സലൂണിലാണ് ഇവര്‍
ആദ്യമെത്തിയത്.പിന്നീട്
ഏകദേശം എല്ലാ കടകളിലുംഉത്തരേന്ത്യന്‍
ബാര്‍ബര്‍മാരായി.ഉത്തരപ്രദേശിലെ
മുറാദാബാദില്‍ നിന്നുള്ള
നൗഷാദ് ആണ് ആദ്യമായി
എത്തിയത്.ഷാനു,റിയാന്‍,അസ്ലം,
മുഹമ്മദലി,ഫിറോസ്
ഖാന്‍,മുഹമ്മദ്
സാഹില്‍....
എന്നിങ്ങനെ
പത്തോളം പേര്‍ മങ്കടയില്‍
തന്നെയുണ്ട്.യുവതലമുറയുടെ
താത്പര്യങ്ങള്‍ക്ക് അനുസരിച്ച്
ഹെയര്‍കട്ടിംഗ് മുതല്‍
സൗന്ദര്യ വര്‍ദ്ധകങ്ങള്‍
ഉപയോഗിച്ചുള്ള ഏത് വര്‍ക്കുകളും
നന്നായിചെയ്യുന്നതുകൊണ്ട്
ഉപഭോക്താക്കള്‍ ആവശ്യത്തിനുണ്ട്.പുതിയ
തലമുറയിലുള്ളവര്‍ ഈ മേഖലയിലേക്ക്
കടന്നുവരാത്തതും കടന്നുവന്നവര്‍തന്നെ
ബ്യൂട്ടിപാര്‍ലര്‍ എന്ന
രീതിയിലേക്ക് മാറിയതും
സാധാരണക്കാരുടെ ഹെയര്‍കട്ടിംഗ്
, ഷേവിംഗ്
തുടങ്ങിയ ജോലികള്‍ക്ക് ആളെ
കിട്ടാതെ വന്നപ്പോള്‍
അന്വേഷണങ്ങള്‍കൊടുവിലാണ്
ഉത്തരേന്ത്യക്കാര്‍ തന്റെ
സ്ഥാപനത്തിലെത്തിയതെന്നു
ബോയ്സ് സോണിലെ ശശി
പറഞ്ഞു.മുന്‍കാലങ്ങില്‍
ഒരുഗ്രാമത്തിന്റെ അവിഭാജ്യ
ഘടകമായിരുന്ന ബാര്‍ബര്‍മാര്‍,
പരമ്പരാഗത തൊഴില്‍
ഏറ്റെടുക്കാന്‍ പുതുതലമുറ
തയ്യാറാവാതെ ഇന്ന് അന്യം നിന്നുപോകുന്ന
അവസ്ഥയിലാണ്.
ഉത്തരേന്ത്യയിലെ
കുറഞ്ഞകൂലിയും പുറത്തുനിന്നുള്ള
ബാര്‍ബര്‍മാരെ ഇങ്ങോട്ട്
ആകര്‍ഷിക്കുന്നതില്‍ ഒരു
പ്രധാന ഘടകമാണ്.
No comments:
Post a Comment