മികവിന്റെ
നിറവില്‍
ജി.എം.യു.പി
സ്ക്കൂള്‍ മങ്കട-ചേരിയം
ഫോണ്‍:04933236020
1938
ആഗസ്റ്റ്
13ന്
സ്ക്കൂള്‍ സ്ഥാപിതമായി.വാടക
കെട്ടിടത്തിലാണ് സ്ക്കൂള്‍
ആരംഭിച്ചത്.ജനാബ്.തയ്യില്‍
കമ്മാലി സാഹിബ് ഒരു കെട്ടിടമുണ്ടാക്കി
വാടകയ്കുനല്‍കുകയാണുണ്ടായത്.1938
മുതല്‍
1972വരെ
വാടക കെട്ടിടത്തിലായിരുന്നു
പ്രവര്‍ത്തിച്ചിരുന്നത്.
കെട്ടിടം
സുരക്ഷിതമല്ലാത്തതിനാല്‍
1969ല്‍
കുമാരഗിരി ഗ്രൂപ്പ് എസ്റ്റേറ്റ്
സൗജന്യമായിനല്കിയ വസ്തക്കള്‍
ഉപയോഗിച്ച് പി.ടി.എ
സമിതി പ്രസ്തുത സ്ഥലത്തുതന്നെ
നിര്‍മ്മിച്ച കെട്ടിടത്തിലും
തൊട്ടടുത്ത മദ്രസ്സ
കെട്ടിടത്തിലുമാണ് വിദ്യാലയം
പിന്നീട് പ്രവര്‍ത്തിച്ചത്.
ഈ
അവസരത്തില്‍ ശ്രീമതി.കിഴക്കേപ്പാട്ട്
ശ്രീദേവിയമ്മ സ്കൂളിന്
അനുയോജ്യമായ ഒരേക്കര്‍
സ്ഥലത്തിന്റെ ജന്മാവകാശവും
അന്നത്തെ പി.ടി.എ
പ്രസിഡന്റായിരുന്ന നെല്ലേങ്ങര
മരക്കാര്‍ക്കുട്ടി ഹാജി
കൈവശാവകാശവും സര്‍ക്കാരിന്
നല്‍കുകയുണ്ടായി.അതിന്റെ
അടിസ്ഥാനത്തില്‍ മേല്‍പ്പറഞ്ഞ
സ്ഥലത്ത് അഞ്ച് ക്ലാസ്സ്
മുറികളുള്ള ഒരു സ്ഥിരം കെട്ടിടം
പണിയുകയും 1972
ജൂണ്‍
4ന്
അന്നത്തെ വിദ്യാഭ്യാസ
മന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ്
കോയാ സാഹിബ്
ഉദ്ഘാടനം
ചെയ്യുകയുമുണ്ടായി.1981-82ല്‍
ഇത് യു.പി.സ്കൂളായി
അപ്ഗ്രേഡ് ചെയ്തു.തുടര്‍ന്നു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment