ചന്തക്കുളം
വള്ളുവനാട്ടുക്കര
രാജവംശത്തിന്റെ ചരിത്രവുമായി
ബന്ധപ്പെട്ട 'നാലുതറവാട്ടുകാര്‍'
എന്നപ്പേരില്‍
അറയപ്പെടുന്നവരാണ്
വയങ്കര,ചെനിത്തില്‍,പുതുമന,വേര്‍ക്കോട്
എന്നീ വംശങ്ങളിലെ പണിക്കന്‍മാര്‍.ഇതില്‍
പുതുമന വംശത്തില്‍ പിറന്ന്
1800നും1900നും
ഇടയില്‍ ജീവിച്ചുമരിച്ച
ഒരാളായിരുന്നു ശ്രീവലിയതൊടിയില്‍
കടുങ്ങുണ്ണിപ്പണിക്കര്‍.അന്നത്തെ
സാഹചര്യത്തിനനുസരിച്ച്
സാമാന്യവിദ്യാഭ്യാസം ലഭിച്ച
അദ്ദേഹം മങ്കടകോവിലകത്തെ
പ്രധാന കാര്യസ്ഥനായിരുന്നു.എല്ലാവര്‍ക്കും
വിശ്വസ്തനായിരുന്ന പണിക്കര്‍
ആശ്രിതവത്സലനായിരുന്നു.ജന്മിത്വവും
യാഥസ്ഥികത്വവും പടമെടുത്താടിയിരുന്ന
അക്കാലത്ത് അവര്‍ണ്ണര്‍ക്കും
അന്യമതസ്ഥര്‍ക്കും
വഴിപ്പോക്കര്‍ക്കും കുളിക്കാനുള്ള
സൗകര്യം പരിമിതമായിരുന്നു.പണത്തിനു
നന്നെ പ്രയാസമുണ്ടായിരുന്ന
അക്കാലത്ത് പ്രശ്നപരിഹാരം
എളുപ്പമായിരുന്നില്ല.അതിനായി
ഒരുപോംവഴി അദ്ദേഹം
കണ്ടെത്തി.ഭൂമിസംബന്ധമായ
ഇടപാടുകള്‍ നടക്കുമ്പോള്‍
(ചാര്‍ത്ത്,മേല്‍ചാര്‍ത്ത്,തീര്,ഒഴിമുറി)ഒരു
നിശ്ചിത സംഖ്യ (5വെള്ളിരൂപ
എന്നു പറഞ്ഞുകേട്ടിരുന്നു)ഇടപാടുകാരില്‍
നിന്നും പരസ്യമായി വാങ്ങും
.501രൂപ
തികയുമ്പോള്‍ ഒരുകുളം
കുഴിക്കും.അങ്ങിനെ
ഏഴുകുളങ്ങള്‍ വള്ളുവനാടിന്റെ
വിവിധഭാഗങ്ങളിലായി നിര്‍മ്മിച്ചതായി
പറയുന്നു.ഇതില്‍
ആദ്യത്തെകുളമാണ് മങ്കടയിലെ
ചന്തക്കുളം.കോവിലകവുമായി
ബന്ധപ്പെട്ട് പലകാര്യങ്ങള്‍ക്കായി
മങ്കടയില്‍ ആളുകള്‍ വരികയും
പോവുകയും പതിവായിരുന്നു.മാത്രമല്ല
മങ്കടയിലെ ആഴ്ചചന്ത
പ്രസിദ്ധവുമായിരുന്നു.ചന്തയില്‍
വന്നുപോകുന്ന വ്യാപാരികള്‍ക്ക്
വലിയൊരു അനുഗ്രഹവുമായിരുന്നു
ഇത്.അതുകൊണ്ടാകാം
ഇതിനും ചന്തക്കുളം എന്നപേരുവന്നത്.
No comments:
Post a Comment