മങ്കട-
കൂട്ടില്‍
റോഡിന്റെ ഉത്ഭവം
പാലക്കാട്
ജില്ലാ കലക്ടറായിരുന്ന പി.കെ
അബ്ദുല്ല സാഹിബ് ഔദ്യോഗിക
പരിപാടിയില്‍ പങ്കെടുക്കുന്നതിനായി
മങ്കടകോവിലകത്ത് എത്തി.
അന്ന്
ഒരു വെള്ളിയാഴ്ച്ചയായിരുന്നു.പരിപാടി
കഴിഞ്ഞപ്പോഴെക്കും ജുമു്അ
നമസ്കാരത്തിനുള്ള സമയമായി.മങ്കട
ജുമാമസ്ജിദിലേക്ക് വഴിക്കാണിക്കാനായി
വേലായുധന്‍ നായരടക്കം
പൗരപ്രമുഖരുണ്ട്.മങ്കട
മേലെ അങ്ങാടിയിലെത്തിയപ്പോള്‍
കാറ് നിന്നു.
പിന്നെ
പള്ളിയിലേക്ക് റോഡില്ല.ഊടുവഴിയിലൂടെ
കലക്ടര്‍ പള്ളിയിലേക്ക്
നടന്നു വന്നു.വഴിയുടെ
ശോച്യവസ്ഥ നേരിട്ടു ബോധ്യമായ
അദ്ദേഹം പ്രാദേശിക വികസന
പദ്ധതി പ്രകാരം റോഡ്
നിര്‍മ്മിക്കാന്‍ പറഞ്ഞു.ആ
വാക്ക് പ്രാവര്‍ത്തികമാക്കാന്‍
നടപടിയായി.മങ്കട
മുതല്‍ ജുമാ മസ്ജിദ് വരെ റോഡ്
നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.ഫണ്ട്
എത്തുന്നതുവരെ കാത്തു
നില്‍ക്കാന്‍ നാട്ടുക്കാര്‍
തയ്യാറായില്ല.മങ്കട
ഇംദാദുല്‍ മുസ്ലിമീന്‍ സംഘം
പണം മുന്‍കൂറായി നല്‍കി.റോഡ്
യാഥാര്‍ത്ഥ്യമായി.ലോക്കല്‍
ഫണ്ട് വന്നപ്പോള്‍ പണം തിരികെ
ലഭിച്ചു.പിന്നീട്
സി.എച്ച്
മുഹമ്മദ് കോയാ സാഹിബ്
സംസ്ഥാനത്തിന്റെ പൊതുമരാമത്ത്
വകുപ്പ് മന്ത്രിയായപ്പോള്‍
റോഡ് പി.ഡബ്ല്യു.ഡി
ഏറ്റെടുത്തു കൂട്ടില്‍
വരെയാക്കി.
No comments:
Post a Comment