നാട്ടറിവുകള്‍
തേടിയുള്ള അബ്ദുഹാജിയുടെ
യാത്രക്ക് ആറ്പതിറ്റാണ്ട്
നാട്ടറിവുകള്‍
തേടിയുള്ള മങ്കട വേരുംപുലാക്കലിലുള്ള
കളത്തിങ്ങല്‍അബ്ദുഹാജിയുടെ
യാത്രക്ക് ആറ്പതിറ്റാണ്ട്.വിവിധ
നാടുകളും അവയുടെ സംസ്കാരവും
അടുത്തറിയുക എന്നത് ഇദ്ദേഹത്തിന്റെ
ചെറുപ്പംമുലേയുള്ള
ശീലമാണ്.അഞ്ചാംക്ലാസ്
വിദ്യാഭ്യാസമേയുള്ളൂ വെങ്കിലും
പ്രാദേശിക ചരിത്രവുംലോകചരിത്രവും
മന:പാഠമാണ്.ഇന്ത്യയിലെ
ഒട്ടുമിക്ക സംസ്ഥാനങ്ങളിലൂടെയും
യാത്രചെയ്തതിനാല്‍മിക്കഭാഷകളും
സ്വായത്തമാണ്.പതിനൊന്നാം
വയസ്സില്‍ കര്‍ക്കിടകം
ജി.എല്‍.പിയില്‍
പഠിക്കുമ്പോഴാണ് ആദ്യം നാടു
ചുറ്റാനിറങ്ങിയത്.ആദ്യയാത്ര
കോഴിക്കോട്ടേക്ക്.ശേഷം
വയനാട്ടില്‍ രണ്ട് ദിവസം
താമസം.ഇതിനിടെ
പോലീസ് പിടികൂടി വീട്ടില്‍
അറീയിച്ചതോടെ സഹോദരനെത്തി
തിരികെ കൊണ്ടുവന്നെങ്കിലും
ഊരുചുറ്റാനുള്ള മോഹം
ഉപേക്ഷിച്ചില്ല.പതിനേഴാം
വയസ്സില്‍ ബോംബെയിലേക്ക്
വണ്ടികയറി.അഹമ്മദാബാദ്,ജബല്‍പൂര്‍,അജ്മീര്‍
എന്നിവിടങ്ങളില്‍ ചൂല് വിറ്റ്
നടന്നു.പിന്നീട്
കാല്‍നടയായി ഹജ്ജിനു പോവാനായി
ആഗ്രഹം.രാപ്പകല്‍
വിശ്രമമില്ലാതെ നടന്ന്
പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ
യുദ്ധവിരാമ മേഖലയിലെത്തി.അവിടെ
ബോറള്‍ഗോത്രങ്ങളുടെ
പിടിയിലായി.ഖുര്‍ആന്‍
വായിക്കാന്‍ അറിയാമെന്ന്
മനസ്സിലാക്കിയ ഈ വിഭാഗകാര്‍
അദ്ദേഹത്തെ അവരുടെ ഉസ്താദാക്കി.ഇവരുടെ
കണ്ണുവെട്ടിച്ച് ഓടുന്നിടെ
അതിര്‍ത്തി പട്ടാളം
പിടികൂടി.പിന്നീട്
പട്ടാളത്തിലുള്ള മലയാളി
രക്ഷപ്പെടുത്തി നാട്ടിലേക്ക്
അയച്ചു.ദുബൈ,റാസല്‍ഖൈമ,ബഹ്റൈന്‍
എന്നിവിടങ്ങളില്‍ പലസമയങ്ങലിലും
ജോലിചെയ്തു.പ്രായാധിക്യമെന്നും
അബ്ദു ഹാജിക്കു മുമ്പില്‍
ഇന്നും നാടുചുറ്റലിനു
തടസ്സമല്ല.രാവിലെ
യാത്രക്കിറങ്ങുന്ന ഹാജിയാണ്
പലപ്പോഴും നാട്ടുകാരുടെ
സ്ഥിരം കാഴ്ച.
No comments:
Post a Comment