മങ്കടയില്‍
സാമ്പത്തിക ഉപദേശക കേന്ദ്രം
ആരംഭിച്ചു
മങ്കട
ബ്ലോക്കില്‍ സാമ്പത്തിക
ഉപദേശക കേന്ദ്രം ആരംഭിച്ചു.റിസര്‍വ്വ്
ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരമാണ്
ബ്ലോക്കുകളില്‍ സാമ്പത്തിക
ഉപദേശക കേന്ദ്രങ്ങള്‍
ആരംഭിക്കുന്നത്.സാമ്പത്തികാസൂത്രണത്തിന്
സഹായിക്കുക,വ്യക്തിഗത
പണമിടപാടുകാരില്‍
നിന്നുംകൊള്ളപ്പലിശക്കാരില്‍
നിന്നും ജനങ്ങള്‍ക്ക് സംരക്ഷണം
നല്കുക,സമ്പാദ്യ
ശീലവും സാമ്പത്തിക അച്ചടക്കവും
പ്രോത്സാഹിപ്പിക്കുക,വായ്പ,നിക്ഷേപം
എന്നിവയെ കുറിച്ച് ജനങ്ങളെ
ബോധവല്‍ക്കരിക്കുക തുടങ്ങിയവയാണ്
കേന്ദ്രത്തിന്റെ ലക്ഷ്യം.
മങ്കട
ബ്ലോക്ക് ഓഫീസ് കെട്ടിടത്തിലാണ്
കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.പി.രവീന്ദ്രനാണ്
കേന്ദ്രത്തിന്റെ ചുമതല.
ഫോണ്‍:
9447468990, 04933284992. E-mail:flcmankada@gmail.com

No comments:
Post a Comment