നാടിന്റെ
അഭിമാനമായി റമീസ്
ടൈറ്റാനിയംഫുട്ബാള്‍
താരം കടന്നമണ്ണ സ്വദേശിയായ
റമീസ് ജില്ലയുടെ അഭിമാനമാവുന്നു.
2010ല്‍
കോഴിക്കോട് ചാന്ദ്നി
എഫ്.സി.സിയിലൂടെ
അരങ്ങേറ്റംകുറിടച്ച റമീസ്
രണ്ടുവര്‍ഷമായി തിരുവനന്തപുരം
ടൈറ്റാനിയം ക്ലബ്ബിന്റെ
മുന്‍നിരപോരാളിയാണ്.ഉത്തരപ്രദേശില്‍
നടന്ന ഓള്‍ഇന്ത്യാ അന്‍സാരി
മെമ്മോറിയല്‍ ഫുട്ബാള്‍
ടൂര്‍ണമെന്റില്‍ കൊല്‍ക്കത്തയില്‍
നിന്നുള്ള ഈസ്റ്റേണ്‍ ക്ലബ്ബിനെ
പരാജയപ്പെടുത്തുന്നതില്‍
മൂന്ന്ഗോളുകള്‍ നേടി റമീസ്
പ്രാധാന പങ്ക് വഹിച്ചു.കാരാബാദില്‍
നടക്കുന്ന ഓള്‍ ഇന്ത്യ
റഹ്മത്തുള്ള മെമ്മോറിയല്‍
ഫുട്ബാള്‍ ടൂര്‍ണമെന്റില്‍
ടൈറ്റാനിയത്തെ പ്രതിനിധീകരിച്ച്
കളിച്ചു.2012
ല്‍
അരീക്കോട് നടന്ന സ്റ്റേറ്റ്ക്ലബ്ബ്
ഫുട്ബാള്‍,ജി.വി.രാജ
മെമ്മോറിയല്‍ ഫുട്ബാള്‍
തുടങ്ങിയ ടൂര്‍ണമെന്റുകളിലും
റമീസ് കളിച്ചിട്ടുണ്ട്.കടന്നമണ്ണ
ലിബര്‍ട്ടി ക്ലബ്ബിലൂടെയാണ്
റമീസ് വളര്‍ന്നുവന്നത്.
മങ്കട
യത്തീംഖാനയില്‍ പഠിച്ച റമീസ്
കടന്നമണ്ണ പട്ടിക്കാട്
വീട്ടില്‍ കുഞ്ഞിമുഹമ്മദിന്റെയും
ബദറുന്നീസയുടെയും ഇളയ മകനാണ്.
No comments:
Post a Comment