പ്രകൃതി
സൗന്ദര്യം ആസ്വദിക്കാന്‍
മങ്കടയിലെ ചേരിയം മല
മങ്കടയിലെ ചേരിയം മല
മനം
കുളിര്‍പ്പിക്കുന്ന
വെള്ളച്ചാട്ടങ്ങളും താഴ്വരകളും
കൊണ്ടനുഗ്രഹീതമായ ചേരിയംമലയിലെ
പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍
മങ്കടക്കാര്‍ക്ക് ഇനിയും
കഴിഞ്ഞിട്ടില്ലെങ്കില്‍
തികച്ചും നഷ്ടംതന്നെയാണ്.കുമാരഗിരി
എസ്റ്റേറ്റില്‍ പെടുന്ന ഈ
പ്രദേശത്ത് എസ്റ്റേറ്റ്
ഉടമകളുടെ ശ്രമഫലമായി ഡാമും
വിശ്രമകേന്ദ്രങ്ങളും പാര്‍ക്കും
നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
എസ്റ്റേറ്റ്
ബംഗ്ലാവിനു സമീപമുള്ള
വെള്ളച്ചാട്ടം ഏറെ മനോഹരമാണ്.
ചരിത്രപ്രാധാന്യമുള്ളതും
ഐതീഹ്യങ്ങള്‍ നിറഞ്ഞതുമാണ്
ചേരിയംമല.മലപ്പുറം
ജില്ലയില്‍തന്നെ ഉയരം കൂടിയ
മലകളില്‍പെടുന്ന ഇതിന്റെ
മറുഭാഗം മലയാളമനോരമയുടെ
എസ്റ്റേറ്റും
പന്തലൂര്‍ക്ഷേത്രഭൂമിയുമാണ്.കേരളപോലിസിന്റെ
ഒരു വയര്‍ലസ് സ്റ്റേഷനും
ഇതിന്റെ ഏറ്റവും മുകളില്‍
പ്രവര്‍ത്തിക്കുന്നു.ഇവിടെയുള്ള
കൊടികുത്തി കല്ലില്‍ കയറിയാല്‍
അറബിക്കടല്‍ കാണാമെന്നാണ്
പഴമക്കാര്‍ പറയാറ്.മലയുടെ
പ്രധാനഭാഗമായ ഉപ്പുപാറയെ
സംബന്ധിച്ചും ഐതീഹ്യങ്ങള്‍
ഏറെയാണ്.നൂറ്റാണ്ടുകളായി
ആദിവാസികള്‍ താമസിക്കുന്ന
കള്ളിക്കല്‍ കോളനിയും ഈ
മലയില്‍തന്നെയാണ്.
ചാലകുടിയിലുള്ള കുമാരന്‍ നായരുടെ ഉടമസ്ഥതയിലായിരുന്ന എസ്റ്റേറ്റ് ഇപ്പോള്‍ അദ്ദേഹത്തിന്റെ മക്കളായ ഗോപാലകൃഷ്ണ,രാഘവ,അശോകകുമാര്‍,വിജയലക്ഷമി എന്നിവര്‍ക്ക് വീതിച്ചിരിക്കുകയാണ്.നിലവില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെങ്കിലും ഓഫീസില്‍ നിന്നും അനുവാദം വാങ്ങി അകത്തേക്ക് പ്രവേശിക്കാവുന്നതാണ്.

No comments:
Post a Comment