flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Friday, 23 August 2013

സുരേന്ദ്രന്‍ മങ്കട


സുരേന്ദ്രന്‍ മങ്കട
1965ല്‍ മങ്കടയില്‍ ജനനം.മങ്കട ഗവ:എല്‍.പി സ്കൂള്‍, ഗവ:ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം മഞ്ചേരി എന്‍.എസ്.എസ് കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു.ഇതേ വര്‍ഷം മലപ്പുറം ജില്ല ജൂനിയര്‍ ഫുട്ബോള്‍ ടീമില്‍ അംഗമായി.മലപ്പുറം ജില്ല ആദ്യമായി സംസ്ഥാന ചാമ്പ്യന്‍മാരായപ്പോള്‍ ടീമിലെ ടോപ്പ് സ്കോററായിരുന്നു സുരേന്ദ്രന്‍.തുടര്‍ന്ന് കേരളാ സ്റ്റേറ്റ് സബ്ജൂനിയര്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.കോഴിക്കോട് വെച്ചുനടന്ന ടൂര്‍ണമെന്റില്‍ കേരളം ആസ്സാമിനെ തോല്‍പ്പിച്ച് ആദ്യമായി ചാമ്പ്യന്‍മാരായപ്പോള്‍ ഫൈനലിലെ നിര്‍ണ്ണായക ഗോള്‍ നേടിയതും സുരേന്ദ്രനായിരുന്നു.അടുത്ത വര്‍ഷം മമ്പാട് എം..എസ് കോളേജില്‍ ചേര്‍ന്നു.ഇതേ വര്‍ഷം മലപ്പുറം ജില്ലാ ജൂനിയര്‍ ടീമില്‍ അംഗമാവുകയും ചെയ്തു.അതേവര്‍ഷം തന്നെ കേരളാ സ്റ്റേറ്റ് ജൂനിയര്‍ ടീമില്‍ കളിക്കുകയും ചെയതു.മമ്പാട് എം..എസ് കോളേജിന്റെ താരമായിരിക്കുമ്പോള്‍ തന്നെ1984മുതല്‍ നാലു വര്‍ഷം കാലിക്കറ്റ് യൂണിവേര്‍സിറ്റി ടീമില്‍ അംഗമാവുകയും 1988ല്‍ ഇന്ത്യന്‍ യൂണിവേര്‍സിറ്റി ഫുട്ബോല്‍ ടീമിന്റെ ക്യാപ്റ്റനാവുകയും ചെയ്തു.അതേ വര്‍ഷം കാലിക്കറ്റ് യൂണിവേര്‍സിറ്റിയുടെ ബെസ്റ്റ് സ്പോര്‍ട്സ്മാനുള്ള കൃഷ്ണന്‍നായര്‍ മെമ്മോറിയല്‍ സ്വര്‍ണമെഡലിന് അര്‍ഹനായി.1988,1989വര്‍ഷങ്ങളില്‍ സന്തോഷ് ട്രോഫി ടീമിന്റെ പരിശീലന ക്യാമ്പില്‍ പങ്കെടുത്തു.ഈ കാലയളവില്‍ തിരുവനന്തപുരം ടൈറ്റാനിയം ടീമിന്റെ കളിക്കാരാനായിരുന്നു.1989ല്‍ ഡിഗ്രി പഠനത്തിന് ശേഷം കൊച്ചി സെന്‍ട്രല്‍ എക്സൈസിനു വേണ്ടി കളിക്കുകയും 1990ല്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലിയില്‍ പ്രവേശിക്കുകയും 1999വരെ കെ.എസ്..ബിക്കു വേണ്ടി കളിക്കുകയും അതിന്റെ ക്യാപ്റ്റനാവുകയും ചെയ്തു.ഇപ്പോള്‍ മലപ്പുറം ജില്ലാഫുട്ബോള്‍ അസോസിയേഷന്റെ ജോയന്റ് സെക്രട്ടറിയും മങ്കട ഇന്‍ഡിപ്പന്റന്റ്സോക്കര്‍ ക്ലബ്ബിന്റെ പ്രസിഡന്റുമാണ്

No comments:

Post a Comment