കാഴ്ചപ്പാട്-4
ഒരിക്കലും
പഠിക്കാത്ത നമ്മള്‍
പൊതുസ്ഥലങ്ങളിലും
വാഹനങ്ങളിലും പുകവലി ഒരു
പരിധിവരെ നിന്നുപോയത് നിയമങ്ങള്‍
കൊണ്ടുമാത്രമാണോ?ഞാന്‍
പലപ്പോഴും ആലോചിച്ചു പോകുന്ന
ഒരു കാര്യമാണിത്.
രണ്ടു
കാലഘട്ടത്തിനും സാക്ഷിയായ
ഒരാള്‍ എന്ന നിലയില്‍ ന്യായമായും
വന്നുപോയ ഒരു സംശയമാണിത്.ഒരു
കാലഘട്ടം ബസ്സിലെ മുന്‍സീറ്റിലിരുന്ന്
പുകവലിക്കുകയും പിറകിലും
സമീപത്തും ഇരിക്കുന്നവന്‍
പാസീവ് സ്മോക്കിംഗിനു
വിധേയമാവുകയും പ്രതികരിച്ചാല്‍
ന്യായികരിക്കാന്‍ ഒരുപാട്
കാരണങ്ങളുണ്ടാവുകയും ചെയ്ത
കാലത്തുനിന്നും അത്ഭുതത്തോടെയാണ്
ഇന്നത്തെ കാലത്തെ കാണുന്നത്.ഇന്നു
പൊതുവാഹനത്തിലിരുന്നു
പുകവലിക്കാന്‍ ഒരു വിധം ആരും
ധൈര്യപ്പെടില്ല.നിയമംകൊണ്ടു
മാത്രമല്ല,
ആവശ്യകതയില്‍
നിന്നുകൂടിയാണ് ഈ നിരോധനം
വന്നതെന്ന് കരുതാവുന്നതാണ്.
ഇത്രയും
ആമുഖമായി പറയാന്‍ കാരണം
സ്കൂളുകള്‍ വിടുന്നതോടെ
തെരുവില്‍ പ്രത്യക്ഷപ്പെടുന്ന
വാഹനങ്ങളുടെ എണ്ണം
ഭീതിയിലാക്കുന്നു.പ്രത്യേകിച്ചും
മോട്ടോര്‍ ബൈക്കുകളില്‍ ഒരു
കാരണവുമില്ലാതെ രണ്ടും മൂന്നും
പേര്‍ ഒന്നിലേറെ തവണ കുട്ടികള്‍
നിറഞ്ഞറോഡിലൂടെ ചീറിപ്പായുമ്പോള്‍
നെഞ്ചിലുണ്ടാകുന്ന മിന്നല്‍
പിണറുകള്‍ പറഞ്ഞറിക്കാന്‍
വയ്യാത്തതാണ്.കഴിഞ്ഞ
ദിവസം കുടുംബത്തോടെ ബൈക്കില്‍
വരുമ്പോള്‍ സ്കൂള്‍ വിട്ട
സമയമായിരുന്നു.പെട്ടന്നാണ്
കാക്കകൂട്ടം വാനില്‍ പ്രത്യക്ഷപ്പെട്ടപ്പോലെ
മങ്കട താഴെ അങ്ങാടിയില്‍
ബൈക്കുകള്‍ പ്രത്യക്ഷപ്പെട്ടത്.ഇത്
നിയന്ത്രിക്കാന്‍ പറ്റില്ലെ?പോലീസ്
സംവിധാനം,സ്കൂള്‍
പി.ടി.എ.
അതിനെല്ലാം
ഉപരി നാട്ടുക്കാര്‍ സംഘടിച്ചാല്‍
ഒരു പരിധിവരെ നിയന്ത്രണ
വിധേയമാക്കാവുന്നതാണ്.എതിര്‍ക്കാനായി
മാത്രം ന്യായങ്ങള്‍ നികത്തിയാലും
അനിഷ്ട സംഭവങ്ങള്‍ വരുന്നതു
വരെ കാത്തിരിക്കണോ?
No comments:
Post a Comment