ഖിലാഫത്ത്
സ്മരണകള്‍
(അഹമ്മദ്
കുട്ടിമാസറ്റര്‍)
(ഒരു
നീണ്ട കാലഘട്ടം മങ്കടയിലും
സമീപ പ്രദേശത്തും ഒരു സമൂഹത്തിനു
അക്ഷര വെളിച്ചം പകര്‍ന്നു
നല്‍കിയ ശ്രി.അഹമ്മദ്കുട്ടി
മാസ്റ്റര്‍ ഇന്ന്
നമ്മളോടൊപ്പമില്ല.എങ്കിലും
അദ്ദേഹത്തിന്റെ മരണത്തിനു
തൊട്ടുമുമ്പായി മങ്കട ഓര്‍ഫനേജ്
കമ്മിറ്റി പുറത്തിറക്കിയ
സുവനീരില്‍ ഖിലാഫത്ത് സ്മരണകള്‍
എന്നപേരില്‍ എഴുതിയ മങ്കടയുടെ
ചരിത്രകുറിപ്പ് ഇവിടെ
പ്രസിദ്ധീകരിക്കുകയാണ്.ഗുരുസ്മരണയായി
വായനക്കാര്‍ക്കു മുമ്പില്‍
അവതരിപ്പിക്കട്ടെ-ബ്ലോഗര്‍).
തുടര്‍ന്നുവായിക്കാന്‍ ചരിത്രം എന്നലിങ്കില്‍ ക്ലിക്ക് ചെയ്യുക.
1906
ല്‍
സ്ഥാപിതമായ മങ്കട എലിമെന്ററി
സ്കൂളില്‍ അറബി പഠിപ്പിക്കാനായി
പെരിന്തല്‍മണ്ണ കക്കൂത്ത്
പൊതുവച്ചോല കമ്മാലിമാസ്റ്ററെ
മങ്കടയിലേക്ക് കൊണ്ടു
വന്നു.ഇരുപതാം
നൂറ്റാണ്ടിന്റെ തുടക്കത്തില്‍
ഇത്തരത്തില്‍ അറബി പരിശീലനം
കൂടി കഴിഞ്ഞ മുല്ലാടീച്ചര്‍മാര്‍
അപൂര്‍വ്വമായിരുന്നതിനാലാണ്
പെരിന്തല്‍മണ്ണയില്‍ നിന്നും
കമ്മാലിമാസ്റ്ററെ
കൊണ്ടുവന്നത്.അദ്ദേഹത്തിന്റെ
മകനായിരുന്നു ഒരുനാടിന്
ദീര്‍ഘകാലം അക്ഷരവെളിച്ചം
പകര്‍ന്ന അഹമ്മദ്ക്കുട്ടി
മാസ്റ്റര്‍.അദ്ദേഹം
മരിക്കുന്നതിനു മുമ്പായി
മങ്കട അനാഥശാലയുടെ സുവനീറിനു
വേണ്ടി തയ്യാറാക്കിയതാണ്
ഇവിടെ പുന:പ്രസിദ്ധീകരിക്കുന്ന
ഖിലാഫത്ത് സ്മരണകള്‍.
സമുദായ
മൈത്രിക്ക് പേരുകേട്ട സ്ഥലമാണ്
ഗ്രാമമാണ് മങ്കട.1921ലെ
മലബാര്‍കലാപത്തില്‍ ഇവിടെയുള്ള
മുസ്ലീംങ്ങള്‍ കോവിലകത്തിനു
കാവല്‍ നിന്നിരുന്നു.ദൂരെനിന്നും
ലഹളക്കാര്‍ വരുന്നുണ്ടെങ്കില്‍
കാണത്തക്ക നിലയില്‍ കാവല്‍പുരകള്‍
ഉയര്‍ത്തി നിര്‍ത്തിയിരുന്നു.കാട്ടിലെ
വലിയമരങ്ങള്‍ അതേവലിപ്പത്തില്‍
കാലുകളാക്കി നിര്‍ത്തി
അതിനുമുകളിലാണ് കാവല്‍കാര
നിന്നിരുന്നത്.വഴിയോരത്ത്
റോഡ് വക്കില്‍ ആറടിയോളം
ഉയരത്തില്‍ കാലുകളില്‍
സ്ഥാപിച്ച് പ്രദോഷം മുതല്‍
പ്രഭാതം വരെ കത്തിച്ചിരുന്നു.
കുറച്ച്
നാള്‍ക്കകം വെള്ളപ്പട്ടാളം
കോവിലകം സംരക്ഷിക്കുന്നതിനു
ഇവിടെ വന്നു ക്യാമ്പ്
ചെയ്തു.എല്ലാവിധ
ആയുധ സജ്ജീകരണങ്ങളോടുകൂടിയാണ്
അവര്‍ വന്നിരുന്നത്.കോവിലകത്ത്
താമസ്സമാക്കിയതോടുകൂടി
അവരുടെ ഭക്ഷണത്തിലെ ഏറ്റവും
പ്രധാനമായ beef(ഗോ
മാംസം)അവരുടെ
കിച്ചനിലേക്ക് കൊണ്ടുപോയിരുന്നത്
ഇന്നും ഞാനോര്‍ക്കുന്നു.ഈ
കാലത്താണ് വേദനാജനകമായ ഒരു
സംഭവം ഉണ്ടായത്.പട്ടാളക്യാമ്പില്‍
നിന്നും ബൈനോകുലര്‍വഴി
നോക്കിയപ്പോള്‍ കുറേപേര്‍
ആയുധങ്ങള്‍ അണച്ചു
മൂര്‍ച്ചകൂട്ടുന്നതായി
പട്ടാളക്കാര്‍ കണ്ടു.ലഹളക്കാരണെന്നു
കരുതി പട്ടാളം ലക്ഷ്യസ്ഥാനത്തേക്ക്
മാര്‍ച്ച് ചെയ്തു.ബൈനോകുലര്‍വഴി
നോക്കിയ സ്ഥലത്ത് ആരെയും
കണ്ടില്ല.അതിന്റെ
അടിസ്ഥാനത്തില്‍ സ്ഥലത്ത്
കണ്ടവരുടെ നേര്‍ക്ക് പട്ടാളം
തിരിഞ്ഞു.നെല്ലേങ്ങര
ഉണ്ണീന്‍ സാഹിബ് തന്റെ
കൈവശമുണ്ടായിരുന്ന പാസ്സ്
ഉയര്‍ത്തി കാണിച്ചുവെങ്കിലും
പട്ടാളം വെടിവെച്ചതിന്റെ
ഫലമായി പാസ്സ് പൊക്കി കാണിച്ച
കൈക്ക് മുറിപറ്റി.വെടിയേറ്റ
കോരിയാട്ടില്‍ കുഞ്ഞിമൊയ്തു
തല്‍ക്ഷണം മരിച്ചു.ഉടനെ
റാവു ബഹദൂര്‍ കൃഷ്ണവര്‍മ്മരാജയുടെ
നിര്‍ദ്ദേശപ്രകാരം അധികൃതര്‍
വെള്ളപ്പട്ടാളത്തെ പിന്‍വലിച്ച്
ഗൂര്‍ഖാപട്ടാളത്തെ കോവിലകം
കാവലിനു നിയോഗിച്ചു.യഥാര്‍ത്തത്ഥില്‍
ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടിയത്
കലാപത്തിനായിരുന്നില്ല
മറിച്ച്ഇല്ലിക്കോല്‍ വെട്ടാന്‍
ഇരിങ്ങാട്ടുപറമ്പിലെ ഹരിജനങ്ങള്‍
മടവാളുകള്‍ കല്ലിലുരച്ച്
മൂര്‍ച്ചകൂട്ടിയതായിരുന്നു.സൂര്യപ്രകാശത്തില്‍
മടവാള്‍ തിളങ്ങിയതാണ്
പട്ടാളക്കാരെ തെറ്റിദ്ധരിപ്പിച്ചത്.
ഗൂര്‍ഖപട്ടാളത്തിന്റെ
ചെയ്തികളിലും രസാവഹമായ
പലഇനങ്ങളുമുണ്ടായിരുന്നു.വെള്ളം
തേവാനുപയോഗിച്ചിരുന്ന ഏത്തം
പ്രവര്‍ത്തിപ്പിച്ചിരുന്നത്
അവരെ വളരെ അധികം ആകര്‍ഷിച്ചിരുന്നു.ഒരുദിവസം
മങ്കടയുടെ ഹൃദയഭാഗത്തുള്ള
ചന്തകുളത്തില്‍ നിന്നും
അടുത്തപാടത്തേക്ക് വെള്ളം
തേവുന്നത് കണ്ടുമനസ്സിലാക്കി,
വെള്ളംതേവി
തൊഴിലാളികള്‍ പോയ സമയം അവര്‍
വെള്ളം തേവാന്‍ തുടങ്ങി.കൈവരിയും
ഏത്തകൊട്ടയും പാലത്തില്‍
നിന്നുകൊണ്ടൊരാള്‍
കുളത്തിലേക്കിറക്കി.സാധാരണ
ഗതിയില്‍ ഏത്തകൊട്ടയില്‍
വെള്ളം നിറഞ്ഞാല്‍ പിന്‍ഭാഗത്ത്
ഘടിപ്പിച്ചിട്ടുള്ള കയര്‍വലിച്ച്
ലിവര്‍ ആക്ഷനിലാക്കി യാന്ത്രിക
സഹായമുണ്ടാക്കി വെള്ളകൊട്ട
മേലോട്ടു കയറ്റുകയാണ്
പതിവ്.എന്നാല്‍
ഒരു ഗൂര്‍ഖ ഏത്തകൊട്ട താഴെക്ക്
ഇറക്കിയപ്പോള്‍,
വെള്ളം
നിറയുന്നതിനു മുമ്പായി
മറ്റുരണ്ടുപ്പേര്‍ വലിച്ചതോടെ
പട്ടാളക്കാരന്‍ വെള്ളത്തില്‍
വീണതുമെല്ലാം രസകരമായ കാഴ്ചയായി.
സമുദായ
മൈത്രിയുടെ പ്രകടമായ പല
സംഭവങ്ങളും ഈ ഗ്രാമത്തിനു
അനുഭവവേദ്യമായിരുന്നു.ഒരവസരത്തില്‍
കേരളത്തിന്റെ വീരപുത്രന്‍
മുഹമ്മദ് അബ്ദുറഹിമാന്‍
സാഹിബ് ഇലക്ഷന്‍ പ്രചരണാര്‍ത്ഥം
മങ്കട വന്നിരുന്നു.അന്ന്
മലബാര്‍ ഡിസ്ട്രിക്ക് ബോര്‍ഡ്
മെംബറുകൂടിയായിരുന്നു
അദ്ദേഹം.മറ്റൊരു
ഡിസ്ട്രിക്ക് ബോര്‍ഡ്
മെംബറുകൂടിയായ ശ്രീവല്ലഭ
രാജ (ഉണ്ണികിടാവ്
തമ്പുരാന്‍ )അവറുകളുടെ
പത്തായപുരയിലേക്ക് എന്നോടൊപ്പം
പോവുകയുണ്ടായി.അസര്‍
നമസ്കാരത്തിനു സമയമായപ്പോള്‍
അബ്ദുറഹിമാന്‍ സാഹിബ് "എനിക്ക്
നമസ്കാരത്തിനു സമയമായി കുറച്ച്
വെള്ളം വേണം എന്നുപറഞ്ഞപ്പോള്‍
തമ്പുരാന്‍ തന്റെ പത്തായപുരക്കു
താഴെയുള്ള കുളത്തില്‍ നിന്നും
അംഗശുദ്ധിവരുത്തുന്നതിനും
തുടര്‍ന്ന് തന്റെ നീണ്ട
ഖദര്‍ഷാള്‍ കോലായയില്‍
വിരിച്ച് അബ്ദുറഹിമാന്‍
സാഹിബ് നമസ്കാരം നിര്‍വ്വഹിക്കുകയും
ചെയ്തു.മാപ്പിളമാര്‍ക്ക്
വീടിന്റെ തിണ്ണയില്‍പോലും
കയറാന്‍ അനുവാദമില്ലാതിരുന്നകാലമായിരുന്നു
എന്നതാണ് ഓര്‍മ്മിക്കപ്പെടേണ്ടത്.
തുടര്‍ന്നുവായിക്കാന്‍ ചരിത്രം എന്നലിങ്കില്‍ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment