ശ്രീജ
ഓര്‍മ്മയായി ;മരണമില്ലാത്ത
മഴവില്‍ വര്‍ണ്ണങ്ങള്‍ മാത്രം
ബാക്കി......
ശ്രീജയുടെ
ഒരു പെയിന്റിങ്
|
മരണമെത്തുന്ന
നേരത്തുംമനസ്സിലെ വര്‍ണ്ണങ്ങളെ
കാന്‍വാസിലേക്ക് പകര്‍ത്തുന്ന
ചിന്തയിലായിരിക്കണം ശ്രീജ.വിധി
തന്ന ശാരീരിക ദൗര്‍ബല്യങ്ങളെ
അവഗണിച്ച് ഭാവിയിലെ സ്വപ്നങ്ങള്‍ക്ക്
നിറം പകര്‍ന്ന കലാകാരിയാണ്
20/08/2013
ചൊവ്വാഴ്ച്ച
നിര്യാതയായ ശ്രീജ.മങ്കട
പാറേങ്ങല്‍ പരേതനായ
ചന്ദ്രശേഖരന്റെയും ശാരദയുടെയും
രണ്ടാമത്തെ മകളായ ശ്രീജക്ക്
അഞ്ചാം ക്ലാസില്‍ പഠിക്കുന്നതുവരെ
ശാരീരിക ദൗര്‍ബല്യങ്ങളൊന്നുമുണ്ടായിരുന്നില്ല.ക്രമേണ
അസ്ഥികള്‍ ദുര്‍ബലമാകുന്ന
രോഗത്തിനടിപ്പെട്ടെങ്കിലും
പത്താംക്ലാസും പ്രീഡിഗ്രിയും
പൂര്‍ത്തിയാക്കി.
ക്ലാസിക്കല്‍
നൃത്തം അഭ്യസിച്ചിരുന്ന
ശ്രീജക്ക് പിന്നീട് ശരീരം
ചലിപ്പിക്കാന്‍ പറ്റാത്ത
അവസ്ഥയായി.എങ്കിലും
ബിരുദത്തിനു രണ്ടുവര്‍ഷം
പഠിച്ചു.അസുഖം
കൂടുതലായതിനെ തുടര്‍ന്ന്
വരകളുടെയും വര്‍ണ്ണങ്ങളുടെയും
ലോകത്ത് തന്റേതായ ഭാവനകളില്‍
ജീവിക്കുകയായിരുന്നു
അവര്‍.മരിക്കുന്നതിനു
രണ്ടുദിവസം മുമ്പാണ് അച്ഛന്‍
പൂര്‍ത്തിയാക്കാതെ പോയ എണ്ണഛായ
ചിത്രം പൂര്‍ത്തിയാക്കിയത്.അമൃതവര്‍ഷിണി
എന്ന സംഘടനയുടെ സഹായത്തോടെ
നടത്തിയ ചിത്രപ്രദര്‍ശനത്തില്‍
നടന്‍ സുരേഷ്ഗോപി
അടക്കമുള്ളവര്‍
ശ്രീജയുടെ ചിത്രങ്ങള്‍
വാങ്ങിയിരുന്നു.മങ്കടയിലെ
ഈ കലാകാരിയുടെ വിയോഗത്തില്‍
ബ്ലോഗിന്റെ അനുശോചനം
രേഖപ്പെടുത്തുന്നു.
No comments:
Post a Comment