flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Sunday, 25 August 2013

കളിക്കൂട്ടുകാരനെ കണ്ടപ്പോള്‍


കളിക്കൂട്ടുകാരനെ കണ്ടപ്പോള്‍
Dr.സജിത്,ഇഖ്ബാല്‍,ബ്രഹ്മചരി സുധാകരന്‍
 
1985ലായിരുന്നു ‍ഞങ്ങളുടെ പത്താംക്ലാസ് കാലഘട്ടം.അഞ്ചാം ക്ലാസുമുതല്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന കളികൂട്ടുകാരനായിരുന്നു സുധാകരന്‍.പഠിക്കുന്ന കാലത്തുതന്നെ സുധാകരന് കുറച്ചുകൂട്ടുകാരെ ഉണ്ടായിരുന്നുള്ളു.എന്തായാലും അവനെ ഞങ്ങളിലേക്ക് ആകര്‍ഷിച്ചത് സൗമ്യമായ പെരുമാറ്റവും അവന്റെ ചിരിയുമായിരുന്നു. പത്താംക്ലാസുകഴിഞ്ഞു ഞങ്ങള്‍ പ്രീഡിഗ്രിക്കായി കോളേജുകളിലെത്തിയപ്പോള്‍ സുധാകരന്‍ അച്ഛനെ ആശാരിപണിയില്‍ സഹായിക്കാന്‍ തുടങ്ങിയിരുന്നു.രണ്ടുവര്‍ഷത്തോളം അങ്ങിനെ ജീവിക്കുന്നതായി അറിഞ്ഞിരുന്നു.പിന്നെ സുധാകരനെ കുറിച്ച് ഒന്നും കേട്ടില്ല.കുറെ കാലത്തിനു ശേഷം ഞങ്ങളുടെ കൂട്ടായ്മയിലെ പ്രധാനിയായ സജിത്ത് (ഇപ്പോള്‍ വെറ്റിനറി ഡോക്ടറായി അങ്ങാടിപ്പുറത്ത് താമസിക്കുന്നു)പറഞ്ഞു സുധാകരന്‍ മാതാ അമൃതാനന്ദമയി മഠത്തിലാണെന്ന്.കാലം കുറേ മുന്നോട്ടുപോയി.ജീവിത യാത്രയില്‍ എപ്പോഴൊക്കെ ബാല്യകാല ഓര്‍മകളില്‍ സുധകരന്‍ വന്നിരുന്നു.

ഈ അടുത്ത ദിവസം സജിയുടെ ഫോണ്‍കാള്‍ എന്നെ വീണ്ടും പഴയചിന്തകളിലേക്കു നയിച്ചു.സുധാകരന്‍ അങ്ങാടിപുറത്ത് ഒരു ആശ്രമത്തിലെത്തിട്ടുണ്ട്.നമ്മുക്കൊന്നുപോയി കണ്ടാലോന്ന്.ഇരുപത്തിരണ്ട് വര്‍ഷത്തിനുശേഷം സുഹൃത്തിനെ കാണാനാകുന്നു എന്ന സന്തോഷത്താല്‍ ഉടനെ തന്നെ കാണുന്നതിനായി തീരുമാനിക്കുകയും അങ്ങിനെ ആഗസ്റ്റ് 22ന് അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനു സമീപമുള്ള റോ‍ഡിലൂടെ അല്പം മുന്നോട്ടു നടന്നാല്‍ എത്തിച്ചേരുന്ന സ്ഥലത്ത് പുതിയതായി ആരംഭിച്ച ഭജനകേന്ദ്രത്തിലെത്തി.സുധാകരനെ കണ്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിക്കാനാവില്ല.

ജീവിതം പൂര്‍ണ്ണമായും ആത്മീയതക്കുവേണ്ടി നീക്കിവെച്ച സുഹൃത്തിനോട് ഈ വഴിയിലേക്ക് എത്തിച്ചേര്‍ന്നതെങ്ങിനെ എന്ന ചോദ്യത്തിന് എനിക്ക് ലഭിച്ച മറുപടി സഹനത്തിന്റെയും ത്യാഗത്തിന്റെയും ഉറച്ച തീരുമാനങ്ങളുടെയും പിന്‍ബലമുള്ള ജീവതകഥയായിരുന്നു.
മങ്കടയില്‍ നിന്നും അമൃതാനന്ദ മഠത്തിലേക്കുള്ള ജീവിതയാത്രയില്‍ ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടായ അനുഭവങ്ങള്‍ ഏറെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.സുധാകരന്‍ തെരെഞ്ഞെടുത്ത വഴികളോടൊ ആദര്‍ശത്തോടൊ യോജിപ്പില്ലെങ്കിലും ഒരു ബാല്യകാല സുഹൃത്തിന്റെ മാറ്റത്തെ അത്ഭുതത്തോടെയാണ് ഞാന്‍ കാണുന്നത്.


ജീവിതത്തില്‍ ഓരോ വ്യക്തിക്കും ഒരു വഴിനേരത്തെ തയ്യാറാക്കിവെച്ചിട്ടുണ്ടാവും എന്നതാണ് സുധാകരന്റെ കാര്യത്തിലും കരുതാവുന്നത്.കടന്നമണ്ണ തെക്കേതില്‍(ഇപ്പോള്‍ ശ്യാമാലയം )അയ്യപ്പന്റെയും ചിന്നമുവിന്റയും ആറാമത്തെയും അവസാനത്തെയും പുത്രനായ ഈ മങ്കടകാരന്‍ ഇന്ന് മാതാ അമൃതാനന്ദമയീ മഠത്തിന്റെ തിരുവനന്തപുരം,മലപ്പുറം,കണ്ണൂര്‍ ജില്ലകളുടെ ചുമതലയുള്ള ബ്രഹ്മചാരി സുധാകരനാണ്.

No comments:

Post a Comment