flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Sunday, 30 June 2013

വേണമെങ്കില്‍ ചക്ക വേരിലും കായ്കും, വാഴകുലയോ?


വേണമെങ്കില്‍ ചക്ക വേരിലും കായ്കും, വാഴകുലയോ?
മങ്കടയില്‍ നിന്നുള്ള ദൃശ്യം

മങ്കട സെന്‍ട്രലില്‍ നിന്നും ഒരു പാട്ടെഴുത്തുകാരന്‍


-->
മങ്കട സെന്‍ട്രലില്‍ നിന്നും ഒരു പാട്ടെഴുത്തുകാരന്‍
-->
മങ്കട പഞ്ചായത്തന്റെ അതിര്‍ത്തിയായ പൂഴികുന്നില്‍ നിന്നുള്ള ടി.കെ.ഉമ്മര്‍ എന്ന കലാകാരനെ മങ്കടകാര്‍ക്ക് പരിചയമുണ്ടാവില്ല. എന്നാല്‍ സെന്‍ട്രല്‍ മെഡിക്കല്‍സിലെ ഉമ്മറിനെ അറിയാത്തവരുണ്ടാകില്ല. മെഡിക്കല്‍ ഷോപ്പ് ബിസിനസ്സാണ് തൊഴില്‍ മേഖലയെങ്കിലും സാഹിത്യാഭിരുചി ജന്മനാല്‍ ഉള്ളതിനാല്‍ ഉമ്മര്‍ എഴുതുകയാണ്.മാപ്പിളപ്പാട്ട്,ലളിതഗാനം,കല്ല്യാണപ്പാട്ടുകള്‍, സ്വാഗതഗാനം, രാഷ്ട്രീയഗാനങ്ങള്‍, പ്രാര്‍ത്ഥനാ ഗീതങ്ങള്‍ തുടങ്ങി മുന്നൂറില്‍പരം പാട്ടുകളും ചെറുതും വലുതുമായി നൂറ്റിഅറുപതില്‍ കൂടുതല്‍ കവിതകളും മുപ്പതോളം ചെറുകഥ,മിനികഥകളും ഉമ്മറിന്റേതായിട്ടുണ്ട്.
തുടര്‍ന്ന് വായിക്കാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, 29 June 2013

BLOG NEWS

നമ്മുടെ ബ്ലോഗില്‍ ഇന്നു മുതല്‍ പുതിയ വിഭവങ്ങള്‍   



ഇടതുവശത്ത് താഴെ LINKS-ല്‍ ക്ലിക്ക് ചെയ്ത് വിവിധ സൈറ്റുകള്‍ വിസിറ്റു ചെയ്യാം. അപേക്ഷാഫോറങ്ങള്‍  ക്ലിക്ക് ചെയ്ത്  വിവിധ അപേക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്യാം

Friday, 28 June 2013

muneer mankada


-->
"പച്ചില ലിറ്റില്‍ മാഗസിനു"മായി മുനീര്‍ മങ്കട
 
 
-->
മങ്കടയില്‍ നിന്നും സഹൃദയരുടെ കൈകളിലേക്ക് മുടങ്ങാതെ എത്തുന്ന ലിറ്റില്‍ മാഗസിനാണ് പച്ചില.പച്ചിലയുടെ ആദ്യലക്കത്തില്‍ പറഞ്ഞതുപോലെ തന്നെ "പച്ചില ഒരു പ്രതീകമാണ്.”പച്ചപ്പ് മാഞ്ഞു തുടങ്ങിയഭൂമിക്കുമീതെ അതിജീവനത്തിന്റെ പുതുനാമ്പുകള്‍ കിളിര്‍ത്തുകാണാനുള്ളൊരു പ്രത്യാശ.ആത്മീയവും ശാരീരികവുമായ പ്രശ്ന സങ്കീര്‍ണ്ണതകള്‍ക്കിടയില്‍ പ്രത്യാശയുടെ ഒരു പച്ചതുരുത്താകാന്‍ കഴിഞ്ഞിലെങ്കിലും ഒരുപച്ചിലയെങ്കിലുമാവാന്‍ സാധിക്കുമോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മുനീര്‍ മങ്കടയും കൂട്ടുക്കാരും ഈ സംരഭത്തിന് തുടക്കം കുറിച്ചത്.തുടര്‍ന്നു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Thursday, 27 June 2013

എം.ഒ.ടി.ടി.ഐ മങ്കട


എം..ടി.ടി.ഐ മങ്കട

മങ്കട അനാഥശാല സംഘത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത ഒരു സ്ഥാപനമാണ് എം..ടി.ടി.. മങ്കടയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം ഇംദാദുല്‍ മുസ്ലിമീന്‍ സംഘത്തില്‍ നിന്നും പാട്ടത്തിനെടുത്ത ഒരു ഏക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.സ്ഥാപനത്തിന്റെ പുരോഗതിക്കായി 85സെന്റ് സ്ഥലംകൂടി അനാഥശാല വാങ്ങിക്കുയുണ്ടായി. ജി.എം ബനാത്തുവാല എം.പിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നുംലഭിച്ച ധനസഹായംകൊണ്ട് നിര്‍മ്മിച്ച 6 മുറികളോട് കൂടിയ ഇരുനില കെട്ടിടത്തിന് പിന്നീട് ഒരു നിലകൂടി അനാഥശാലയും നിര്‍മ്മിച്ചകെട്ടിടത്തിലാണ് ടി.ടി.ഐ പ്രവര്‍ത്തിക്കുന്നത്.കൂടാതെ ലൈബ്രറി,ലാബ് മുതലായവയും വിശാലമായ ഓഡിറ്റോറിയവുംഗ്രൗണ്ടും ഇതിനോടൊപ്പമുണ്ട്.ഈ സ്ഥാപനത്തിന്റെ പുരോഗതിയില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രിമാരായ അഡ്വ.നാലകത്ത് സൂപ്പി,.ടി.മുഹമ്മദ് ബഷീര്‍,എന്‍.സി.ടിയിലെ ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ.മാധവന്‍,മുന്‍ എന്‍.സി..ആര്‍.ടി ഡയരക്ടര്‍മാരായ പ്രൊ.ജലീല്‍,സി.വല്‍സലകുമാര്‍,ജനാബ് ഉമ്മര്‍ സാഹിബ് എന്നിവരുടെ സേവനങ്ങള്‍ എടുത്ത് പറയേണ്ടതാണ്.

 

Wednesday, 26 June 2013

മങ്കടയുടെ മഴ


-->
മങ്കടയുടെ മഴ
-->
കാത്തിരുന്ന മഴ നമ്മുക്കും കിട്ടിതുടങ്ങി. കഴിഞ്ഞദിവസം മഴപെയ്തപ്പോള്‍ അല്പം കാര്യത്തില്‍ തന്നെയായി.മഴയെ നമ്മളെക്കാള്‍ എതിരേറ്റത് പ്രവാസികളായ മങ്കടക്കാരാണ്.മങ്കടയില്‍ പെയ്ത മഴ താഴെ അങ്ങാടിയില്‍ റോഡിനെ വെള്ളത്തിലാക്കിയപ്പോള്‍ ആ വാര്‍ത്ത ചൂടോടെ കണ്ടത് ഫെയ്സ്ബുക്കിലെ പ്രവാസി സുഹൃത്ത്ക്കളാണ്.എന്തായാലും ഗ്രാമ പഞ്ചായത്ത് ഉടനടി ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും അഴുക്കുചാലുകള്‍ ക്ലീനാക്കി ഒരുപരിധിവരെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.ചില മഴക്കാല ദൃശ്യങ്ങളുമായി ഈ പോസ്റ്റ് അവസാനിപ്പിക്കാം.
 







ചേരിയം മലയിലെ ആദിവാസികളെ കുറിച്ച് വീണ്ടും പറയാതെ വയ്യ


-->
ചേരിയം മലയിലെ ആദിവാസികളെ
കുറിച്ച് വീണ്ടും പറയാതെ വയ്യ.
 
-->
പതിറ്റാണ്ടുകളായി അവഗണനയുടെ കയ്പുനീര്‍മാത്രം കുടിക്കാന്‍ വിധിക്കപ്പെട്ടവരാണ് ചേരിയംമലയിലെ കുമാരഗിരി എസ്റ്റേറ്റില്‍ ഗുഹാജീവിതം നയിക്കുന്ന ആദിവാസികള്‍.കടുത്ത വേനല്‍ ചൂടിലും കനത്തമഴയിലും ഒരുപോലെ രോഗവും പട്ടിണിയുമായി മല്ലിട്ട് കഴിയുകയാണിവര്‍.ചേരിയംമലയിലെ കള്ളിക്കല്‍ കോളനിയിലെ ആറ് ആദിവാസി കുടംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന വാഗ്ദാനം നടപ്പായില്ല.ഒരുവര്‍ഷം മുമ്പാണ് സര്‍ക്കാര്‍ അഞ്ച് സെന്റ് ഭൂമി വീതം പ്രഖ്യാപിച്ചത്.ആളര്‍ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ കുമാരഗിരി എസ്റ്റേറ്റിലെ പാറമടയിലും അതിനോട് ചേര്‍ന്ന സ്ഥലത്തുമാണ് താമസിക്കുന്നത്.മലമുകളില്‍ നിന്നുള്ള നീര്‍ച്ചാലുകളെയാണ് ഇവര്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്.മഴക്കാലത്ത് നനയാതെ കിടക്കാന്‍ ഇടമില്ല.ദുര്‍ഘടപാതതാണ്ടിയാണ് കുട്ടികള്‍ സ്ക്കൂളില്‍ പോകുന്നത്.രോഗം വന്നാല്‍ ആശുപത്രിയിലെത്താന്‍ വളരെയധികം പ്രയാസപ്പെടുന്നതായി കോളനിവാസികള്‍ പറയ്യുന്നു.
അതേ സമയം ഇവരുടെ മുപ്പത് സെന്റ് ഭൂമി സര്‍ക്കാറിന് കൈമാറിട്ടുണ്ടെന്നംവീട് നിര്‍മ്മാണത്തിനുള്ള ഫണ്ട് ലഭിക്കാന്‍ ടി.എ അഹമ്മദ്കബീര്‍.എം.എല്‍.എ വകുപ്പ് മന്ത്രി കുമാരി ജയലക്ഷ്മിക്ക് അപേക്ഷ നല്‍കീട്ടുണ്ടെന്നും മങ്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രി.അബ്ദുല്‍കരീം പറഞ്ഞു.കേരളത്തില്‍ ജനാധിപത്യ സംവിധാനത്തിലുള്ള ഗവണ്‍മെന്റും പ്രതിപക്ഷവും ഒരു സുപ്രഭാതത്തില്‍ വന്നതല്ലാത്തതു കൊണ്ടും ചേരിയംമലയിലെ കുമാരഗിരി എസ്റ്റേറ്റില്‍ ഗുഹാജീവിതം നയിക്കുന്നവര്‍ ആദിമനിവാസികളായതുകൊണ്ടും ഇനിയും അര്‍ഹതപ്പെട്ടത് അവരിലേക്ക് എത്താന്‍ വൈകുന്നത് അക്ഷന്തവ്യമായ തെറ്റാണെന്ന് ഓര്‍മ്മപ്പെടുത്താന്‍ ബ്ലോഗിന്റെ ഈ പേജ് ഉപയോഗപ്പെടുത്തട്ടെ.

old clock in mankada


-->
നൂറ്റാണ്ടിന് സാക്ഷിയായി ഒരുഘടികാരം ഇന്നും മങ്കടയില്‍
 


  -->
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഘടികാരം ഇന്നും കൃത്ത്യമായി സമയം കാണിക്കുന്നു. മങ്കട പുളിക്കല്‍ പറമ്പിലെ മണക്കാട്ട് എം.വി.മുഹമ്മദലി മാസ്റ്ററുടെ വീട്ടില്‍ ഇപ്പോഴും സമയം കാണിക്കുന്നത് ഈ ഘടികാരമാണ്.1903ല്‍ ഇദ്ദേഹത്തിന്റെ മാതൃസഹോദരിയും മങ്കടയിലെ ആദ്യകാല പൗരപ്രമുഖനും റവന്യു ഉദ്യോഗസ്ഥനുമായിരുന്ന കോയ അധികാരിയു‍ടെ മകളുമായ കദിയുമ്മക്ക് സമ്മാനമായി ലഭിച്ചതാണ് ഈ ഘടികാരം.25വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓലപ്പൊട്ടി റിപ്പയര്‍ ചെയ്തതൊഴിച്ചാല്‍ മറ്റുകേടുപാടുകള്‍ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. ആഴ്ചയില്‍ ഒരു പ്രാവശ്യം ചാവികൊടുത്ത് ഇപ്പോഴും കൃത്ത്യമായി വീട്ടുക്കാര്‍ ഇതിനെ പരിപാലിക്കുന്നു."ജന്യൂന്‍ ഇന്‍ഡ്ര”എന്നാണ് കമ്പനിയുടെ നാമം രേഖപ്പെടുത്തിയിരിക്കുന്നത്. ജപ്പാന്‍ നിര്‍മ്മിതമാണ്.

gopaln mankada


-->
ഗോപാലന്‍ മങ്കടക്ക് അംബേദ്കര്‍ ഫെല്ലോഷിപ്പ്


ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ ഡോ.അംബേദ്കര്‍ ദേശീയ ഫെല്ലോഷിപ്പിന് ഗോപാലന്‍ മങ്കട അര്‍ഹനായി.മലപ്പുറം ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററിലെ പ്രിന്‍സിപ്പലായി സേവനമനുഷ്ടിക്കുന്ന ശ്രി.ഗോപാലന് ന്യൂഡല്‍ഹിയില്‍ നടന്ന ദളിത് എഴുത്തുകാരുടെ ദേശീയ സമ്മേളനത്തില്‍ അക്കാദമി പ്രസിഡന്റ് ഡോ.എസ്.പി സുമനാഷ്കര്‍ പുരസ്കാരം സമ്മാനിച്ചു.ഒറ്റമാര്‍ക്കിന് എം.എഡ്. പരീക്ഷ തോറ്റ നൊമ്പരങ്ങള്‍ പങ്ക് വെയ്ക്കുന്ന "ഒറ്റമാര്‍ക്ക്" എന്ന കവിതാ സമാഹാരത്തിനാണ് അവാര്‍ഡ്.വടകര,പാലക്കാട്,ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ബി.എഡ് കേന്ദ്രങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.കെ.പി നിഷയാണ് ഭാര്യ.മക്കള്‍ ഗോവര്‍ദ്ധന്‍,ഗോപിക.

Sunday, 23 June 2013

estate


-->
കുമാരഗിരി എസ്റ്റേറ്റ്

കാളിക്കാവ് റെയി‌‌ഞ്ചിലെ കരുവാരുകുണ്ട്ഫോറസ്റ്റ് സ്റ്റേഷന്‍പരിധിയില്‍ വരുന്ന പെരിന്തല്‍മണ്ണ താലൂക്കില്‍ മങ്കടവില്ലേജില്‍ സ്ഥിതിചെയ്യുന്ന കുമാരഗിരി എസ്റ്റേറ്റില്‍ 16/03/2013ന് EFLകമ്മിറ്റി പരിശോധന നടത്തി.പരിശോധനയില്‍ അഞ്ച് ഡി.എഫ്.ഒമാര്‍ ഉള്‍പ്പെടുന്ന സംഘവുംകോഴിക്കോട് മിനി സര്‍വ്വെയിലെ അസി.ഡയരക്ടര്‍,സര്‍വ്വെയര്‍മാര്‍,എസ്റ്റേറ്റ് ഉടമസ്ഥര്‍ എന്നിവരും കാളികാവ് റെയ്‍ഞ്ച്ഓഫീസറും സ്റ്റാഫും 11മണി മുതല്‍ 4മണിവരെ നീണ്ടുനിന്ന പരിശോധനയില്‍ പങ്കെടുത്തു.


loadge


മങ്കടയിലെ ആദ്യകാല ലോഡ്ജ് ഓര്‍മ്മയായി
പുഞ്ചിരി ലോഡ്ജ് എന്നപേരില്‍ അറിയപ്പെട്ടിരുന്ന മങ്കടയിലെ ആദ്യകാല കെട്ടിടങ്ങളില്‍ ഒന്നുകൂടി ഓര്‍മ്മയായി.വളരെകാലം ലോഡ്ജായും പിന്നീട് ഷാക്കിര്‍ ഹോസ്പിറ്റലായും നിലനിന്നിരുന്ന ഈ കെട്ടിടം അനാഥശാല സംഘത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് പൊളിക്കുന്നത്.മങ്കടക്കാരെ സംബന്ധിച്ചിടത്തോളം ഒരു പഴയ കെട്ടിടംകൂടി ഓര്‍മ്മയായി.1953ലാണ് ഈ ലോഡ്ജ് സ്ഥാപിതമായത്.

Saturday, 22 June 2013

MUHAMMEDKUTTY THAYYIL


-->
കഅബയുടെ കിസ് വ മാറ്റാന്‍ അവസരം ലഭിച്ച ചാരിതാര്‍ത്ഥ്യത്തില്‍ മങ്കടക്കാരന്‍ തയ്യില്‍ മുഹമ്മദ്ക്കുട്ടി
-->
വര്‍ഷം തോറും അറഫാദിനത്തില്‍ പരിശുദ്ധ കഅബയുടെ മേലില്‍ വിരിച്ച കിസ് വ മാറ്റി പുതിയത് സ്ഥാപിക്കാറുണ്ട്.2008 ല്‍ ഈ ചടങ്ങിന് ഭാഗമാകാന്‍ കഴി‍ഞ്ഞ സന്തോഷത്തിലാണ് മങ്കടയിലെ തയ്യില്‍ മുഹമ്മദ്ക്കുട്ടി.പതിനാല് മീറ്റര്‍ ഉയരമുള്ള കറുപ്പ് നിറത്തില്‍ പ്രത്യേക പട്ടില്‍ നെയ്തെടുത്ത കിസ് വ ക്രെയിന്‍ ഉപയോഗിച്ചാണ് മാറ്റാറുള്ളത്.ജനറല്‍ ട്രേഡിംഗ് എക്യുപ്പ്മെന്റില്‍ ക്രെയിന്‍ ഓപ്പറേറ്ററായിരിക്കെയാണ് തയ്യില്‍ മുഹമ്മദ്ക്കുട്ടിക്ക് അവസരം ലഭിച്ചത്.തുടര്‍ന്നുവായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Friday, 21 June 2013

library


-->
പുസ്തകങ്ങള്‍ക്ക് കാവലായി ഒരു ജീവിതം
-->
മങ്കട പൊതുജനവായനശാലയില്‍ ഒരിക്കല്ലെങ്കിലും പോയിട്ടുള്ളവര്‍ക്ക് പണിക്കരേട്ടനെ മറക്കാനാവില്ല.പലപ്പോഴും മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ടാവാം നിങ്ങളെ സ്വീകരിച്ചിട്ടുണ്ടാവുക ഈ പുസ്തകങ്ങളുടെ കാവല്‍ക്കാരന്‍.അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്ക് വല്ല്യേട്ടനാണ്.ഒരിക്കല്‍ അന്വേക്ഷിച്ചു ചെന്നപ്പോള്‍ അസുഖമായി കിടപ്പിലായിരുന്നു.അതുകൊണ്ടുതന്നെ കാത്തിരിക്കേണ്ടിവന്നു.അവസാനം ഇന്ന് ആളിനെ കണ്ടെത്തി.എന്നെ കണ്ടമാത്രയില്‍ ഞാന്‍ വായനശാലയില്‍ നിന്നെടുത്ത രണ്ടു പുസ്തകങ്ങള്‍ എവിടെയാണെന്ന ചോദ്യമാണ് നേരിടേണ്ടിവന്നത്.തൃപ്തികരമായ ഉത്തരം നല്കിയപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന് സമാധാനമായത്.
ഇതാണ് ശ്രീധരപണിക്കരെന്ന വല്ല്യേട്ടന്‍.സംസാരിക്കാനുള്ള മൂഡിലാണെന്നു തോന്നിയപ്പോള്‍ കുടുംബം,ബാല്യം എന്നിവയെകുറിച്ച് പറഞ്ഞുതന്നു.  തുടര്‍ന്നു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, 19 June 2013

ims auditorium


-->
പ്രൊഫ.ഹംസ തയ്യില്‍ മെമ്മോറിയല്‍ .എം.എസ് ഓഡിറ്റോറിയം



മങ്കട അനാഥശാല സഘത്തിന് കീഴിലുള്ള ഈ ഓഡിറ്റോറിയം മങ്കടയുടെ മത,സാമൂഹ്യ,സാംസ്കാരിക,വിദ്യാഭ്യാസ പുരോഗതിയില്‍ വലിയ പങ്ക് വഹിക്കുന്ന ഒരു വേദിയാണ്.
മേല്‍പറഞ്ഞപ്രവര്‍ത്തനങ്ങള്‍ക്ക് ചുരുങ്ങിയ നിരക്കില്‍ ഓഡിറ്റോറിയം അനുവദിക്കുന്നുണ്ട്.1500പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ഹാളും 500പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള ഡൈനിംഗ് ഹാളുമുണ്ട്.

health centre


മങ്കട കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 50 ലക്ഷം അനുവദിച്ചു.

 
മങ്കട കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണത്തിന് 50 ലക്ഷം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററാക്കി ഉയര്‍ത്തീട്ടും വേണ്ടത്ര സൗകര്യങ്ങള്‍ മങ്കട ഗവ:ആശുപത്രിക്ക് ഉണ്ടായിരുന്നില്ല.നബാര്‍ഡിന്റെ ആര്‍..ഡി.എഫ് ഫണ്ട് ആണ് പാസ്സായതെന്ന് മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി .ഉസ്മാന്‍ അറിയിച്ചു.എസ്റ്റിമേറ്റ് തുകയുടെ 33ശതമാനം അധികഫണ്ട് ആണ് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tuesday, 18 June 2013

narayanan


-->
കാലംമറന്ന കാമറകള്‍ക്ക് ജീവന്‍ പകര്‍ന്നുവള്ളുവക്കോനാതിരിയുടെ കുടുംബ ഫോട്ടോഗ്രാഫര്‍
-->
വള്ളുവനാട് രാജാവായ വള്ളുവക്കോനാതിരിയുടെ രാജസ്വരൂപമായ മങ്കട കോവിലകങ്ങളിലെ കുടുംബ ഫോട്ടോഗ്രാഫര്‍ രാഗം നാരയണന്‍ ഒരു നാടിന്റെ ഫോട്ടോഗ്രാഫറായി പെരുമയിലേക്ക്.പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഫീല്‍ഡ് ക്യാമറകളും ചെറുവിരലിനക്കാള്‍ വലുപ്പംകുറഞ്ഞ ലൈറ്റര്‍വിത്ത് ക്യാമറയും വിവിധതരത്തിലുള്ളതും കാലപഴക്കം വന്നതുമായ ക്യാമറകളുമായാണ് വള്ളുവനാട്ടിലെ ആദ്യഫോട്ടോഗ്രാഫറായ രാഗം നാരയണന്‍ ശ്രദ്ധേയനാവുന്നത്
കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Monday, 17 June 2013

മണിയറയില്‍ മുഹമ്മദ്(കുഞ്ഞാന്‍ മാസ്റ്റര്‍)


-->
മണിയറയില്‍ മുഹമ്മദ്(കുഞ്ഞാന്‍ മാസ്റ്റര്‍)




-->
മങ്കടയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംചെന്ന അധ്യാപകനെ തേടിയാണ് ഞാന്‍ കുഞ്ഞാന്‍മാഷുടെ വീട്ടിലെത്തിയത്.സ്റ്റേറ്റ് പെന്‍ഷനേഴ്സിന്റെ പതിവുമീറ്റിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ നേരത്തായിരുന്നു ഞാനും വര്‍ണ്ണംമുനീറും മാഷെ കാണാന്‍ ചെന്നത്.അദ്ദേഹത്തോട് ആഗമനോദ്ദേശം പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ട് ഞങ്ങള്‍ക്ക് വേണ്ട വിവരങ്ങള്‍ പറഞ്ഞുതന്നു.വര്‍ഷങ്ങളും മാസങ്ങളും കൃത്ത്യമായി ഓര്‍മ്മിച്ചെടുക്കാനുള്ള കഴിവ് അപാരമായിരുന്നു.കൂടുതല്‍ അറിയാന്‍  പ്രതിഭകള്‍ എന്ന ലിങ്കില്‍

Friday, 14 June 2013

pappaya



പപ്പായ ഇലയാണു ഇപ്പോഴത്തെ താരം.
പപ്പായ ഇലയാണു ഇപ്പോഴത്തെ താരം. ഡെങ്കിപ്പനിക്ക് പപ്പായ ഇല ബഹുവിശേഷം പോലും. പപ്പായത്തിന്റെ തളിരില മിക്സിയിൽ അരച്ച് രണ്ട് ടേബിൾ സ്പൂൺ വീതം മൂന്ന് നേരം മൂന്ന് ദിവസം സേവിച്ചാൽ ഡെങ്കിപ്പനി ഭേദമാകുമെന്ന്. എങ്ങനെയാണു ഈ തളിരിലജ്യൂസ് ഡെങ്കിപ്പനി മാറ്റുന്നത് എന്നോ? ഇത് കഴിച്ച ഉടനെ രക്തത്തിലെ പ്ലേറ്റ്ലെറ്റുകൾ ലക്ഷക്കണക്കിനു പെരുകി അങ്ങനെ അതിന്റെ കൗണ്ട് വർദ്ധിക്കുമത്രെ. എന്തൊരത്ഭുതം!തുടര്‍ന്ന് വായിക്കാന്‍ ലേഖനം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യൂ...

fake currency

കള്ളനോട്ട് എങ്ങനെ തിരിച്ചറിയാം
ഇവിടെ ക്ലിക്ക് ചെയ്യുക 

Thursday, 13 June 2013

ചരിത്രമുറങ്ങുന്ന ആവല്‍മട


ചരിത്രമുറങ്ങുന്ന ആവല്‍മട

ഗുഹാവാസികളെ ഓര്‍മിപ്പിക്കുംവിധം കൗതുകമായി നില്‍ക്കുകയാണ് വേരുംപിലാക്കലിലെ ആവല്‍മട.ഉള്ളിലേക്ക് നാലു മീറ്ററോളം നീളവും ഒരു മീറ്ററിലധികം മുന്‍ഭാഗത്ത് വ്യാസവുമുള്ള ഈ ഗുഹ പ്രേതകഥകളിലെ ഗുഹകളെ ഓര്‍മ്മിപ്പിക്കുന്നു.രാത്രിയില്‍ ഇവിടെ നരിച്ചീറുകളുടെ സങ്കേതമായതുകൊണ്ടാണ് ആവല്‍മട എന്ന പേരു വന്നത്.
കാട്ടുവാസികളായ ആളര്‍വിഭാഗത്തിലെ ചില കുടുംബങ്ങള്‍ ഇവിടെ താമസിച്ചിരുന്നതായി പഴമക്കാര്‍ പറയുന്നു.വേരുംപുലാക്കല്‍ അങ്ങാടിയില്‍ നിന്ന് മലയിലേക്കുള്ള റോഡിലൂടെ ഏകദേശം രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തുന്ന മലയുടെ ഒരുഭാഗത്തായാണ് ഈ ഗുഹ.മുന്‍കാലങ്ങളില്‍ ജനവാസമുണ്ടായിരുന്നു എന്നതിന് തെളിവായി പാചകത്തിന് ഉപയോഗിച്ചിരുന്ന കല്ലുകളുംമറ്റും ഇവിയെയുണ്ട്.
ഗുഹ ഒരാള്‍ക്ക് നില്‍ക്കാന്‍ പാകത്തില്‍ ഉയരമുണ്ടായിരുന്നതും ഉള്ളിലേക്ക്ഇനിയുംനീളമുള്ളതുമായിരുന്നു.ക്രമേണ ആള്‍പെരുമാറ്റത്തില്‍ ഗുഹയില്‍ കല്ലുകള്‍ നിറയുകയും ഗുഹയുടെ വ്യാസം കുറയുകയുമാണുണ്ടായത്.

Wednesday, 12 June 2013

മങ്കട ചരിത്രം കാലഗണനാ ചാര്‍ട്ടില്‍


മങ്കട ചരിത്രം
കാലഗണനാ ചാര്‍ട്ടില്‍
പെരുംപറമ്പിലെ അയിരുമട

1792- ഇരുമ്പയിര് ഖനനം.
1900- ചന്തക്കുളം.
1906- മങ്കട ബ്രാഞ്ച് പോസ്റ്റ് ഓഫീസ്.
1908- ഹയര്‍ എലിമെന്ററി സ്ക്കൂള്‍.
1922- മങ്കട ജുമാ മസ്ജിദ്.
1955- മങ്കട പഞ്ചായത്ത് രൂപീകരണം.
1964- മങ്കട എ..ഒ ഓഫീസ്.
1965- ടെലിഫോണ്‍ സൗകര്യം.
1978- മങ്കട അനാഥശാല.



Tuesday, 11 June 2013

electricity

വൈദ്യുതി അപകടങ്ങളെ കരുതിയിരിക്കുക




library

ഓര്‍മ്മചിത്രങ്ങള്‍

മങ്കട  പൊതുജന വായനശാല പഴയ കെട്ടിടം(ഇന്ന് നിലവിലില്ല)

Monday, 10 June 2013

football

ഓര്‍മ്മചിത്രങ്ങള്‍

മങ്കടയുടെ ആദ്യ ഫൂട്ബാള്‍ ടീം


vellody family


കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പുമായി മങ്കട വെള്ളോടി കോംപ്ലക്സ്
തയ്യാറാക്കിയത്:ഇഖ്ബാല്‍ മങ്കട
 

 
തൊണ്ണൂറു വര്‍ഷത്തിലധികം പഴക്കമുള്ള മങ്കട വെള്ളോടി തറവാട് കാണുന്നതിനായി അരീക്കോട് ഫെഡറല്‍ ബാങ്ക് ശാഖയിലെ മാനേജറും തറവാട്ടിലെ ഇളയ സന്തതിയുമായ ശ്രീ.രവീന്ദ്രനെ സമീപിച്ചു.വളരെ സന്തോഷത്തോടെയാണ് അദ്ദേഹം വെള്ളോടി കോംപ്ലക്സിനെ കുറിച്ച് പറഞ്ഞത്.
തുടര്‍ന്ന് വായിക്കാന്‍ ലേഖനംഎന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Sunday, 9 June 2013

vellody balachandran


-->
മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ഡെ.മുന്‍സിപ്പല്‍ കമ്മീഷ്ണറായ ആദ്യ മലയാളി
മങ്കടക്കാരനായ വി.ബാലചന്ദ്രന്‍

1936 ഒക്ടോബര്‍ 15ന് മങ്കട വെള്ളോടി കുടുംബത്തിലെ ശ്രീമതി രുഗ്മിണികോവിലമ്മയുടെയുംശ്രീമാന്‍ മാനുണ്ണി രാജയുടെയും മൂത്ത പുത്രനായി വി.ബാലചന്ദ്രന്‍ ജനിച്ചു.എട്ടു സന്തതികളുള്ള കുടുംബത്തില്‍ നാല് സഹോദരിമാരും മൂന്ന് സഹോദരന്‍മാരുമുണ്ട്.അപ്പര്‍ പ്രൈമറി വരെ മങ്കടയിലായിരുന്നു വിദ്യാഭ്യാസം.തുടര്‍ന്ന് പത്താംക്ലാസ് വരെ ചെറുപ്പുളശ്ശേരിയിലും ബിരുദ പഠനം പാലക്കാട് വിക്ടോറിയ കോളേജിലുമായിരുന്നു.1957ല്‍ തൊഴിലന്വേഷണത്തിന്റെ ഭാഗമായി ബോംബെയിലെത്തി.
-->
തുടര്‍ന്ന് വായിക്കാന്‍ പ്രതിഭകള്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Friday, 7 June 2013

notice

മങ്കട ഓണ്‍ലൈന്‍  ജനകീയമാവുന്നു.
പരസ്യങ്ങളോ വിളംബരങ്ങളോ ഇല്ലാതെ തന്നെ മങ്കട ഓണ്‍ലൈന്‍ ജനകീയമാവുന്നു എന്നതിന്റെ തെളിവായി 
ഓണ്‍ലൈന്‍ വായക്കാര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും....


EntryPageviews
India-333
Saudi Arabia-101
United Arab Emirates-82
Russia-43
United States-13
Oman-7
Germany-5
Kuwait-5
Australia-4
Maldives-3

എല്ലാവായനക്കാര്‍ക്കും നന്ദി

Thursday, 6 June 2013

trafic

ജൂണ്‍ 2  ഞായര്‍  12 മണിക്ക് മങ്കട അങ്ങാടി ഇങ്ങനെയായിരുന്നു



bengali



അറിവിന് കാലദേശമുണ്ടോ?



clock

ഘടികാരം സമയത്തെയല്ല, കാലത്തെ സൂചിപ്പിക്കുന്നു


Wednesday, 5 June 2013

the week

മങ്കടയുടെ മത സൗഹാര്‍ദ്ധത്തെക്കുറിച്ച് 1996 ഏപ്രില്‍ മാസത്തില്‍ ദി വീക്ക് എന്ന ഇംഗ്ലീഷ് പതിപ്പില്‍ വന്ന ലേഖനം


-->
Spirit of give and take
for the people of mankada,communal aminity is a common heritage

vinu abraham -The Week corrospondant april 6,1997
-->
Malappuram district in north kerala is considered a hot bed of religious fanaticism and is infamous for the unholy alliances between religious outfits and underworld gangs. But the picturesque village of mankada near panthaloor hills deep inside this district is an exception if ever there was in.  
തുടര്‍ന്ന് വായിക്കാന്‍  ലേഖനം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.


Monday, 3 June 2013

kj baby

പഴയ ചിത്രങ്ങള്‍

wayanad kanavu baby

cheriyam mala



-->
രോഗവും പട്ടിണിയും ചേരിയം മലയിലെ ആദിവാസികള്‍ക്ക് ദുരിതജീവിതം

പതിറ്റാണ്ടുകളായി അവഗണനയുടെ കയ്പ്പുനീര്‍ മാത്രം കുടിക്കാന്‍ വിധിക്കപ്പെട്ട് ചേരിയംമലയിലെ കുമാരഗിരി എസ്റ്റേറ്റില്‍ ഗുഹാജീവിതം നയിക്കുന്ന ആദിവാസികള്‍ക്ക് കഞ്ഞി ഇന്നും കുമ്പിളില്‍ തന്നെയാണ്.
കടുത്തവേനല്‍ചൂടിന്റെ അസഹ്യതയിലും രോഗവും പട്ടണിയും സഹിച്ച് പാറമടയില്‍ ദുരിതജീവിതെ നയിക്കുകയാണ് ഇവര്‍.സുന്ദരന്‍-മിനി ദമ്പതികളും മക്കളായ സോജന്‍,മിഥുന്‍,കണ്ണന്‍,സീത,സോമന്‍-മീനാക്ഷി ദമ്പതികളും മക്കളായ ഷൈനി,അനിത,ചിഞ്ചു,സുനില്‍ എന്നിവരാണ് ഇപ്പോള്‍ കള്ളിക്കല്‍ പാറമടയിലുള്ളത്. ഈ കോളനിയിലെ താമസക്കാരനായ മാധവന്‍ ഒരു ബന്ധുവിന്റെ അടുത്തേക്ക് താമസം മാറി.മീനാക്ഷിയുടെ ഭര്‍ത്താവ് സോമന്‍ ക്ഷയരോഗിയായി കിടപ്പിലാണ്.ഇദ്ദേഹത്തിന് ശരിയായ ചികിത്സ ലഭിച്ചിട്ടില്ല.ഓണംപോലുള്ള വിശേഷ ദിവസങ്ങളിലും തെരെഞ്ഞെടുപ്പ് അടുക്കുമ്പോഴുംമാത്രമാണ് ഇവരുടെ അടുത്തേക്ക് ആരെങ്കിലും വരുന്നത്.