-->
നൂറ്റാണ്ടിന്
സാക്ഷിയായി ഒരുഘടികാരം ഇന്നും
മങ്കടയില്‍
-->
ഒരു
നൂറ്റാണ്ടിലധികം പഴക്കമുള്ള
ഘടികാരം ഇന്നും കൃത്ത്യമായി
സമയം കാണിക്കുന്നു.
മങ്കട
പുളിക്കല്‍ പറമ്പിലെ മണക്കാട്ട്
എം.വി.മുഹമ്മദലി
മാസ്റ്ററുടെ വീട്ടില്‍
ഇപ്പോഴും സമയം കാണിക്കുന്നത്
ഈ ഘടികാരമാണ്.1903ല്‍
ഇദ്ദേഹത്തിന്റെ മാതൃസഹോദരിയും
മങ്കടയിലെ ആദ്യകാല പൗരപ്രമുഖനും
റവന്യു ഉദ്യോഗസ്ഥനുമായിരുന്ന
കോയ അധികാരിയുടെ മകളുമായ
കദിയുമ്മക്ക് സമ്മാനമായി
ലഭിച്ചതാണ് ഈ ഘടികാരം.25വര്‍ഷങ്ങള്‍ക്ക്
മുമ്പ് ഓലപ്പൊട്ടി റിപ്പയര്‍
ചെയ്തതൊഴിച്ചാല്‍ മറ്റുകേടുപാടുകള്‍
ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല.
ആഴ്ചയില്‍
ഒരു പ്രാവശ്യം ചാവികൊടുത്ത്
ഇപ്പോഴും കൃത്ത്യമായി
വീട്ടുക്കാര്‍ ഇതിനെ
പരിപാലിക്കുന്നു."ജന്യൂന്‍
ഇന്‍ഡ്ര”എന്നാണ് കമ്പനിയുടെ
നാമം രേഖപ്പെടുത്തിയിരിക്കുന്നത്.
ജപ്പാന്‍
നിര്‍മ്മിതമാണ്.
No comments:
Post a Comment