-->
ചേരിയം
മലയിലെ ആദിവാസികളെ
കുറിച്ച്
വീണ്ടും പറയാതെ വയ്യ.
-->
പതിറ്റാണ്ടുകളായി
അവഗണനയുടെ കയ്പുനീര്‍മാത്രം
കുടിക്കാന്‍ വിധിക്കപ്പെട്ടവരാണ്
ചേരിയംമലയിലെ കുമാരഗിരി
എസ്റ്റേറ്റില്‍ ഗുഹാജീവിതം
നയിക്കുന്ന ആദിവാസികള്‍.കടുത്ത
വേനല്‍ ചൂടിലും കനത്തമഴയിലും
ഒരുപോലെ രോഗവും പട്ടിണിയുമായി
മല്ലിട്ട് കഴിയുകയാണിവര്‍.ചേരിയംമലയിലെ
കള്ളിക്കല്‍ കോളനിയിലെ ആറ്
ആദിവാസി കുടംബങ്ങളെ
പുനരധിവസിപ്പിക്കുമെന്ന
വാഗ്ദാനം നടപ്പായില്ല.ഒരുവര്‍ഷം
മുമ്പാണ് സര്‍ക്കാര്‍ അഞ്ച്
സെന്റ് ഭൂമി വീതം പ്രഖ്യാപിച്ചത്.ആളര്‍
വിഭാഗത്തില്‍പ്പെട്ട
കുടുംബങ്ങള്‍ കുമാരഗിരി
എസ്റ്റേറ്റിലെ പാറമടയിലും
അതിനോട് ചേര്‍ന്ന സ്ഥലത്തുമാണ്
താമസിക്കുന്നത്.മലമുകളില്‍
നിന്നുള്ള നീര്‍ച്ചാലുകളെയാണ്
ഇവര്‍ കുടിവെള്ളത്തിനായി
ആശ്രയിക്കുന്നത്.മഴക്കാലത്ത്
നനയാതെ കിടക്കാന്‍
ഇടമില്ല.ദുര്‍ഘടപാതതാണ്ടിയാണ്
കുട്ടികള്‍ സ്ക്കൂളില്‍
പോകുന്നത്.രോഗം
വന്നാല്‍ ആശുപത്രിയിലെത്താന്‍
വളരെയധികം പ്രയാസപ്പെടുന്നതായി
കോളനിവാസികള്‍ പറയ്യുന്നു.
അതേ
സമയം ഇവരുടെ മുപ്പത് സെന്റ്
ഭൂമി സര്‍ക്കാറിന്
കൈമാറിട്ടുണ്ടെന്നംവീട്
നിര്‍മ്മാണത്തിനുള്ള ഫണ്ട്
ലഭിക്കാന്‍ ടി.എ
അഹമ്മദ്കബീര്‍.എം.എല്‍.എ
വകുപ്പ് മന്ത്രി കുമാരി
ജയലക്ഷ്മിക്ക് അപേക്ഷ
നല്‍കീട്ടുണ്ടെന്നും മങ്കട
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
ശ്രി.അബ്ദുല്‍കരീം
പറഞ്ഞു.കേരളത്തില്‍
ജനാധിപത്യ സംവിധാനത്തിലുള്ള
ഗവണ്‍മെന്റും പ്രതിപക്ഷവും
ഒരു സുപ്രഭാതത്തില്‍
വന്നതല്ലാത്തതു കൊണ്ടും
ചേരിയംമലയിലെ കുമാരഗിരി
എസ്റ്റേറ്റില്‍ ഗുഹാജീവിതം
നയിക്കുന്നവര്‍ ആദിമനിവാസികളായതുകൊണ്ടും
ഇനിയും അര്‍ഹതപ്പെട്ടത്
അവരിലേക്ക് എത്താന്‍ വൈകുന്നത്
അക്ഷന്തവ്യമായ തെറ്റാണെന്ന്
ഓര്‍മ്മപ്പെടുത്താന്‍
ബ്ലോഗിന്റെ ഈ പേജ് ഉപയോഗപ്പെടുത്തട്ടെ.
No comments:
Post a Comment