-->
ഗോപാലന്
മങ്കടക്ക് അംബേദ്കര്‍
ഫെല്ലോഷിപ്പ്
ഭാരതീയ
ദളിത് സാഹിത്യ അക്കാദമിയുടെ
ഈ വര്‍ഷത്തെ ഡോ.അംബേദ്കര്‍
ദേശീയ ഫെല്ലോഷിപ്പിന് ഗോപാലന്‍
മങ്കട അര്‍ഹനായി.മലപ്പുറം
ടീച്ചര്‍ എഡ്യൂക്കേഷന്‍
സെന്ററിലെ പ്രിന്‍സിപ്പലായി
സേവനമനുഷ്ടിക്കുന്ന ശ്രി.ഗോപാലന്
ന്യൂഡല്‍ഹിയില്‍ നടന്ന ദളിത്
എഴുത്തുകാരുടെ ദേശീയ
സമ്മേളനത്തില്‍ അക്കാദമി
പ്രസിഡന്റ് ഡോ.എസ്.പി
സുമനാഷ്കര്‍ പുരസ്കാരം
സമ്മാനിച്ചു.ഒറ്റമാര്‍ക്കിന്
എം.എഡ്.
പരീക്ഷ
തോറ്റ നൊമ്പരങ്ങള്‍ പങ്ക്
വെയ്ക്കുന്ന "ഒറ്റമാര്‍ക്ക്"
എന്ന
കവിതാ സമാഹാരത്തിനാണ്
അവാര്‍ഡ്.വടകര,പാലക്കാട്,ലക്ഷദ്വീപ്
എന്നിവിടങ്ങളിലെ ബി.എഡ്
കേന്ദ്രങ്ങളില്‍
സേവനമനുഷ്ടിച്ചിട്ടുണ്ട്.കെ.പി
നിഷയാണ് ഭാര്യ.മക്കള്‍
ഗോവര്‍ദ്ധന്‍,ഗോപിക.
No comments:
Post a Comment