-->
രോഗവും
പട്ടിണിയും ചേരിയം മലയിലെ
ആദിവാസികള്‍ക്ക് ദുരിതജീവിതം
പതിറ്റാണ്ടുകളായി
അവഗണനയുടെ കയ്പ്പുനീര്‍
മാത്രം കുടിക്കാന്‍ വിധിക്കപ്പെട്ട്
ചേരിയംമലയിലെ കുമാരഗിരി
എസ്റ്റേറ്റില്‍ ഗുഹാജീവിതം
നയിക്കുന്ന ആദിവാസികള്‍ക്ക്
കഞ്ഞി ഇന്നും കുമ്പിളില്‍
തന്നെയാണ്.
കടുത്തവേനല്‍ചൂടിന്റെ
അസഹ്യതയിലും രോഗവും പട്ടണിയും
സഹിച്ച് പാറമടയില്‍ ദുരിതജീവിതെ
നയിക്കുകയാണ് ഇവര്‍.സുന്ദരന്‍-മിനി
ദമ്പതികളും മക്കളായ
സോജന്‍,മിഥുന്‍,കണ്ണന്‍,സീത,സോമന്‍-മീനാക്ഷി
ദമ്പതികളും മക്കളായ
ഷൈനി,അനിത,ചിഞ്ചു,സുനില്‍
എന്നിവരാണ് ഇപ്പോള്‍ കള്ളിക്കല്‍
പാറമടയിലുള്ളത്.
ഈ
കോളനിയിലെ താമസക്കാരനായ
മാധവന്‍ ഒരു ബന്ധുവിന്റെ
അടുത്തേക്ക് താമസം മാറി.മീനാക്ഷിയുടെ
ഭര്‍ത്താവ് സോമന്‍ ക്ഷയരോഗിയായി
കിടപ്പിലാണ്.ഇദ്ദേഹത്തിന്
ശരിയായ ചികിത്സ ലഭിച്ചിട്ടില്ല.ഓണംപോലുള്ള
വിശേഷ ദിവസങ്ങളിലും തെരെഞ്ഞെടുപ്പ്
അടുക്കുമ്പോഴുംമാത്രമാണ്
ഇവരുടെ അടുത്തേക്ക് ആരെങ്കിലും
വരുന്നത്.
No comments:
Post a Comment